വൈശാഖ പൗർണമി അഥവാ ബുദ്ധ പൗർണമി ; കൂടുതലറിയാം

By Dr P B Rajesh  |  First Published May 23, 2024, 1:49 PM IST

അതിരാവിലെ കുളികഴിഞ്ഞ് നിലവിളക്ക് കൊളുത്തി ഗായത്രി മന്ത്രം, ദേവീ സ്തുതികൾ ഇവ ജപിക്കുക. അതിനു ശേഷം മാത്രമേ ജലപാനം പോലും പാടുള്ളു. ഒരിക്കൽ അനുഷ്ഠിക്കുന്നത് അഭികാമ്യം. 


വൈശാഖ പൗർണമി അഥവാ ബുദ്ധ പൗർണമി. ഡോ: പി.ബി. രാജേഷ് വൈശാഖ മാസത്തിലെ വെളുത്ത വാവ്, വിശാഖം നക്ഷത്രവും പൗർണ്ണമിയും ഒത്തു ചേരുന്ന ദിവസം ആണ് വൈശാഖ പൗർണമി. ചൈത്രത്തിൽ തുടങ്ങുന്ന 12 മാസങ്ങളിൽ രണ്ടാമത്തെ മാസമാണ് വൈശാഖം.വിശാഖം നക്ഷത്രത്തില്‍ പാര്‍ശ്വികമായോ പൂര്‍ണമായോ പൗർണമി വരുന്ന ദിവസം വൈശാഖമായി.

മഹാവിഷ്ണുവിനും ലക്ഷ്മിദേവിക്കും ഏറ്റവും പ്രധാനമായ മാസമാണ് വൈശാഖം. മാധവന് പ്രിയങ്കരമായതിനാൽ മാധവ മാസം എന്നും അറിയപ്പെടുന്നു. ഗുരുവായൂർ അമ്പലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ ആണ് വൈശാഖ പുണ്യകാലം. ഉത്തരായനവും വസന്ത ഋതുവും കൂടി ച്ചേര്‍ന്ന കാലത്താണ് വൈശാഖമാസം ദക്ഷിണേന്ത്യക്കാർ പൗർണമി എന്നാണ് വിളിക്കുന്നത്. അതേസമയം ഉത്തരേന്ത്യക്കാർ ഇതിനെ പൂർണിമ എന്നും. സിദ്ധാർത്ഥൻ ശ്രീബുദ്ധനായി പൂർണ്ണത നേടിയ ദിവസമാണെന്ന വിശ്വാസവും നിലനിൽക്കുന്നു. ഈ ദിവസത്തെ ബുദ്ധ പൂർണിമ എന്നും വിളിക്കുന്നു.

Latest Videos

undefined

അതിരാവിലെ കുളികഴിഞ്ഞ് നിലവിളക്ക് കൊളുത്തി ഗായത്രി മന്ത്രം, ദേവീസ്തുതികൾ ഇവ ജപിക്കുക. അതിനു ശേഷം മാത്രമേ ജലപാനം പോലും പാടുള്ളു. ഒരിക്കൽ അനുഷ്ഠിക്കുന്നത് അഭികാമ്യം. കഴിയുമെങ്കിൽ രാത്രി ഭക്ഷണം ഒഴിവാക്കുക. സന്ധ്യക്ക്‌ നിലവിളക്ക് കൊളുത്തി ദേവിനാമങ്ങൾ ഭക്തിയോടെ ജപിക്കുക. എല്ലാ പൗർണമിക്കും വ്രതം എടുത്ത് ദേവിയെ പ്രസാദിപ്പിക്കാനായി പൂജയും ഹോമവും ഒക്കെ നടത്താം. എന്നാൽ, വൈശാഖ മാസത്തിൽ ചെയ്യുന്നത് കൂടുതൽ ഉത്തമം ആണ്.

വിഷുക്കണി ഒരുക്കൽ ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

 

click me!