Karkidaka Masam 2022 : ആചാരങ്ങള്‍ക്കും ആയുര്‍വേദത്തിനും പ്രാധാന്യമുള്ള കര്‍ക്കടമാസം

By Dr P B Rajesh  |  First Published Jul 7, 2022, 4:04 PM IST

സൂര്യൻരാജാവും ചന്ദ്രൻ രാജ്ഞിയും ആണ്. ചന്ദ്രമണ്ഡലം പിതൃലോകം ആണ്.കർക്കടകം ചന്ദ്രന്റെ രാശിയാണ്.അതിനാൽ കർക്കടകം രാജ്ഞിയുടെ മാസമാണ്. മലയാളം കലണ്ടറിൽ ഇത് പന്ത്രണ്ടാമത്തെ മാസമാണ്.


കർക്കടമാസം (Karkidaka Masam) എന്ന് പറയുമ്പോൾ തന്നെ പ ഞ്ഞമാസം എന്നാണ് മലയാളികൾ ഓർക്കുക .ഇത് ഒരു മഴക്കാലമാണ് ശരീരം എളതാകാവു ന്നത് കൊണ്ട് ആയുർവേദ ചികിത്സകൾ നടത്താൻ ഉത്തമമായ കാലവും ഇതാണ്. മരുന്നുകഞ്ഞിയും മറ്റു ചികിത്സകളും ഈ കാലത്ത് കഴിച്ചാൽ അതിന്റെ ഫലം പെട്ടെന്ന് ഉണ്ടാകും എന്നാണ് ആയുർവേദം അനുശാസിക്കുന്നത്.

എല്ലാ പച്ചക്കറികളും ഈ മാസത്തി ൽ കഴിക്കാം. ചേമ്പിന്റെ താളിന് പോലും ചൊറിച്ചിൽ ഇല്ലാത്ത ഒരു മാസമാണിത്.  സൂര്യൻരാജാവും ചന്ദ്രൻ രാജ്ഞിയും ആണ്. ചന്ദ്രമണ്ഡലം പിതൃലോകം ആണ്.കർക്കടകം ചന്ദ്രന്റെ രാശിയാണ്.അതിനാൽ കർക്കടകം രാജ്ഞിയുടെ മാസമാണ്. മലയാളം കലണ്ടറിൽ ഇത് പന്ത്രണ്ടാമത്തെ മാസമാണ്.ഈ മാസത്തിൽ  ചെയ്യുന്ന പ്രാർത്ഥനകളും കർമ്മങ്ങളും ചികിത്സകളും കൊണ്ട് ഒരു വർഷം അതിന്റെ ഗുണഫലം ഉണ്ടാകും.ഈ മാസം വിവാഹങ്ങൾ ഒഴിവാക്കുന്നു. 

Latest Videos

undefined

സുഖചികിത്സകളെല്ലാം  ഈ മാസത്തിലാണ് അധികവും  ചെയ്യുന്നത്.സുഖമാകാനുള്ള പല ചികിത്സയും നല്ല വേദന യുളളതു കൂടിയാണ്. പ്രത്യേകിച്ച് തിരുമ്മു ചികിത്സ. കർക്കടമാസം രാമായണമാസമാണ് . ഭഗവതി മാസവുമാണ് ആണ്.എല്ലാം ക്ഷേത്രങ്ങളിലും ഗണപതി ഹോമവും ഭഗവതി സേവയും വിശേ ഷാൽ നടത്തപ്പെടുന്നു.ഇന്നും പല വീടുകളിൽ ഗണപതി ഹോമവും ഭഗവതി സേവയും നട ത്തുന്നു.രാമായണപാരായണം.വീടുകളിലും ക്ഷേത്രങ്ങളിലും ആചരിക്കുന്നു.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant,
Mob: 9846033337

 

click me!