സന്ദർഭങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാനായി നമുക്ക് വിവിധതരം വിളക്കുകൾ ഉണ്ട്. കഥകളി പോലുള്ള കലാരൂപങ്ങൾക്കായി അരങ്ങിൽ ഉപയോഗിക്കുന്നത് ആട്ടവിളക്ക്. പിടിച്ചു കൊണ്ടു നടക്കാനും നിലത്ത് കുത്തി നിർത്താനും എഴുന്നളളത്തിനും ഉപയോഗിക്കുന്നതാണ് കുത്തുവിളക്ക്.
നിലവിളക്ക് അഷ്ടമംഗല്യങ്ങളിൽ ഒന്നാണ്. വിളക്ക് തെളിയുന്നതോടെ അന്ധകാരം മാറി പ്രകാശം പരക്കുന്നു. അല്ലെങ്കിൽ അത് ഇരുട്ടിൽ നിന്ന് നമ്മെ വെളിച്ചത്തിലേക്ക് നയിക്കുന്നു.വീടുകളിലും ക്ഷേത്രങ്ങളിലും നിത്യവും നിലവിളക്ക് തെളിക്കുന്നു. ജ്ഞാനത്തിന്റെ അഥവാ അറിവിന്റെ പ്രതീകമാണ് വിളക്ക്.
സന്ദർഭങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാനായി നമുക്ക് വിവിധതരം വിളക്കുകൾ ഉണ്ട്. കഥകളി പോലുള്ള കലാരൂപങ്ങൾക്കായി അരങ്ങിൽ ഉപയോഗിക്കുന്നത് ആട്ടവിളക്ക്. പിടിച്ചു കൊണ്ടു നടക്കാനും നിലത്ത് കുത്തി നിർത്താനും എഴുന്നളളത്തിനും ഉപയോഗിക്കുന്നതാണ് കുത്തുവിളക്ക്.
undefined
ക്ഷേത്രങ്ങളിൽ ആരതി ഉഴിയാൻ പാമ്പിന്റെ പത്തിപോലുള്ള ആരതി തട്ട് ഉപയോഗിക്കും. പൂജയ്ക്കും വിവാഹ ച ങ്ങിനും ചങ്ങലവട്ട ഉപയോഗിക്കും. മരത്തിന്റെ മാതൃകയിലുള്ളതിനെ കവര വിളക്കെന്നു പറയുന്നു. ഗുരുവായൂരിലെ കവരവിളക്ക് ആരാണ് ശ്രദ്ധിക്കാത്തത്? ക്ഷേത്രത്തിൽ ശ്രീ കോവിലിലും നടവാതിലിന് ഇരുവശവും വീട്ടിലെ പൂജാമുറിയിലും പുറത്തും തൂക്കുന്നതാണ് തൂക്കുവിളക്ക്. മഹാലക്ഷ്മിയുടെ രൂപം ആലേഖനം ചെയ്തതിന് ലക്ഷ്മി വിളക്ക് എന്നു പറയുന്നു.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant
വാലന്റൈൻസ് ഡേയ്ക്ക് വജ്രം സമ്മാനമായി നൽകിയാൽ...