വാഹനവും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക. പെട്ടെന്ന് ചില നേട്ടങ്ങള്‍ കൈവരാം. അറിയാം നിങ്ങളുടെ ഇന്ന്...
മേടം രാശിയില്‍ ജനിച്ചവര്‍...
പൂര്‍ത്തിയാകാതെ കിടന്നിരുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. പരിശ്രമങ്ങള്‍ക്ക് ഭാവിയിലും ഫലം കിട്ടാം. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല സമയം. അപ്രതീക്ഷിത ചെലവുകള്‍ സാമ്പത്തിക പ്രയാസം സൃഷ്ടിക്കാം. ഇതിനാല്‍ ഉത്കണ്ഠയുണ്ടാകാം. സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബന്ധങ്ങള്‍ക്ക് വിള്ളല്‍ സംഭവിക്കാം. ജോലിയില്‍ അനുകൂലസമയം. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. ഗ്യാസ്- അസിഡിറ്റി എന്നിവയ്ക്ക് സാധ്യത.
undefined
ഇടവം രാശിയില്‍ ജനിച്ചവര്‍...
ചില വിവരങ്ങള്‍ മനസിലാക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. സ്പെഷ്യലായ ഒരു വ്യക്തിയെ കാണാം. വീട് പുതുക്കുന്ന ജോലികളുണ്ടാകാം. ജീവിതത്തോടുള്ള ശുഭാപ്തിവിശ്വാസം നല്ലത് കൊണ്ടുവരാം. മടി നിങ്ങളെ കീഴടക്കാതെ നോക്കുക. ബിസിനസില്‍ ചില വെല്ലുവിളികളുണ്ടാകാം.
മിഥുനം രാശിയിൽ ജനിച്ചവര്‍...
ചില പ്രത്യേക കാര്യങ്ങളില്‍ പ്രയത്നങ്ങള്‍ വിജയം കൊണ്ടുവരും. വീട്ടിലെ മുതിര്‍ന്നവരുടെ ശിക്ഷണത്തില്‍ റിസ്കുള്ള ചിലത് ചെയ്യാൻ സാധിക്കും. തോല്‍വിയില്‍ മനസ് പതറാതെ മുന്നോട്ട് പോവുക. ലക്ഷ്യത്തിലേക്ക് ശ്രദ്ധ ചെലുത്തി മനസിനെ നിയന്ത്രിച്ച് മുന്നോട്ട് പോവുക. വാഹനവും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ബിസിനസിലെടുക്കുന്ന ഉറച്ച തീരുമാനങ്ങള്‍ വിജയിക്കും. കുടുംബത്തിനൊപ്പം സന്തോഷകരമായി സമയം ചെലവിടാം. തലവേദന- മൈഗ്രേയ്ൻ എന്നിവയ്ക്ക് സാധ്യത.
കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...
വ്യക്തിത്വം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധയുണ്ടാകും. പെട്ടെന്ന് ചില നേട്ടങ്ങള്‍ കൈവരാം. സാമ്പത്തികനിലയും ഇതുവഴി ഭദ്രമാകാം. വെല്ലുവിളികള്‍ വരാം, പക്ഷേ നിങ്ങള്‍ അതിജീവിക്കും. സഹോദരങ്ങളുമായുള്ള തര്‍ക്കം വീട്ടില്‍ വച്ചുതന്നെ പരിഹരിക്കുക. സ്വയം ജോലിഭാരമേല്‍പ്പിക്കാതിരിക്കുക. ഇത് സ്ട്രെസിന് ഇടയാക്കും. ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ വേണം. പങ്കാളിയില്‍ നിന്നും കുടുംബത്തില്‍ നിന്നും നല്ല പിന്തുണ ലഭിക്കും. കണ്ണുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍- രോഗങ്ങള്‍ എന്നിവയ്ക്ക് സാധ്യത.
ചിങ്ങം രാശിയില്‍ ജനിച്ചവര്‍...
ജീവിതരീതികള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്താം. വീട്ടില്‍ മുങ്ങിക്കിടന്നിരുന്ന ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാൻ സാധിക്കും. ചില തീരുമാനങ്ങളെടുക്കുമ്പോള്‍ സാമ്പത്തികനില കണക്കിലെടുക്കുക. ഈ ഘട്ടത്തില്‍ പണം കടം നല്‍കാതിരിക്കുക. അമിത ആത്മവിശ്വാസം നിങ്ങളെ അപകടപ്പെടുത്തിയേക്കാം. ബിസിനസില്‍ എതിരാളികളുടെ നീക്കം ശ്രദ്ധിക്കുക. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് സമയം ചെലവിടുന്നത് നല്ലത്. ചുമ, പനി പോലുള്ള അസുഖങ്ങള്‍ക്ക് സാധ്യത.
കന്നി രാശിയിൽ ജനിച്ചവര്‍...
ബന്ധങ്ങള്‍ വിപുലമാക്കാൻ ശ്രമിക്കുക. അത് നല്ലതാണ്. കാര്യങ്ങള്‍ പ്ലാനോടെ ചെയ്താല്‍ ഫലം ഉറപ്പ്. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ചെയ്തുതീര്‍ക്കാൻ സാധിക്കും. മാനസികസമ്മര്‍ദ്ദങ്ങള്‍ക്ക് സാധ്യത. ഇതുമൂലം ജോലിയില്‍ തടസം വരാം. എളുപ്പമെന്ന് കരുതിയ ചില ജോലികള്‍ പോലും പ്രയാസമായി വരാം.
തുലാം രാശിയിൽ ജനിച്ചവര്‍...
പൊതുവെ അനുകൂലസമയം. എല്ലാ ജോലിയും ആഗ്രഹപ്രകാരം ചെയ്യാൻ സാധിക്കും. ചിലരില്‍ നിന്നുള്ള ഉപദേശം ഗുണകരമായി വരാം. ആരോഗ്യകരമായ മത്സരം നേരിടാം. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും മടി പിടിച്ചിരിക്കാതെ പഠനം- കരിയര്‍ എന്നിവ നോക്കുക. ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ പ്രശ്നം. ബിസിനസിന് അനുകൂലസമയം. ഭാര്യാ-ഭര്‍തൃബന്ധം നന്നായി പോകും.
വൃശ്ചികം രാശിയിൽ ജനിച്ചവര്‍...
കുടുംബത്തോടൊപ്പം മതപരമായ പരിപാടികള്‍ക്ക് പോകും. സ്പെഷ്യലായ വാര്‍ത്തകള്‍ തേടിയെത്താം. ഇത് മനസിന് തൃപ്തി നല്‍കാം. ജോലി താല്‍പര്യപൂര്‍വം ചെയ്യും. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കഴിവില്‍ വിശ്വസിക്കുക. പ്രശ്നങ്ങളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും കഴിവതും വിട്ടുനില്‍ക്കുക. ബിസിനസില്‍ വെല്ലുവിളികള്‍ വരാം.
ധനു രാശിയിൽ ജനിച്ചവര്‍...
സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകാം. താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി സന്തോഷം കൈവരാം. വിസ, പാസ്പോര്‍ട്ട്, ഇൻഷൂറന്‍സ് കാര്യങ്ങളുമായി ബന്ധപ്പെട്ട് നേരിട്ട മുടക്കങ്ങള്‍ മാറാം. സംസാരിക്കുമ്പോള്‍ നെഗറ്റീവ് വാക്കുകള്‍ വരാതെ നോക്കുക. അല്ലെങ്കില്‍ അവനവന്‍റെ സംസാരം അവനവന് തന്നെ വിനയായി വരാം. കുട്ടികളുമായി ബന്ധപ്പെട്ട് ഉത്കണ്ഠയുണ്ടാകാം. ആദര്‍ശപരമായ പ്രശ്നങ്ങളും നേരിടാം.
മകരം രാശിയിൽ ജനിച്ചവര്‍...
വീട് പുതുക്കുന്നതുമായി ബന്ധപ്പെട്ടോ പുതിയ വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ടോ ചര്‍ച്ചയുണ്ടാകാം. എല്ലാ ജോലികളും എളുപ്പത്തിലും നന്നായും ചെയ്തുതീര്‍ക്കാൻ സാധിക്കും. സേവനസംഘടനകളില്‍ പ്രവര്‍ത്തിക്കാം. പുറത്തുനിന്നുള്ള ഒരാള്‍ മുഖാന്തരം പ്രശ്നം നേരിടാം. ക്ഷമ കൈവിടാതെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ശ്രമിക്കുക. ബിസിനസില്‍ പ്രമോഷൻ നടത്താൻ ഓര്‍മ്മിക്കുക.
കുംഭം രാശിയിൽ ജനിച്ചവര്‍...
ഒരു സുഹൃത്തോ അടുത്ത ബന്ധുവോ നിങ്ങളെ സാമ്പത്തികമായി സഹായിക്കാം. ആത്മീയ സന്തോഷം അനുഭവപ്പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പര്യം കൂടാം. ചെറുപ്പക്കാര്‍ അവരുടെ ലക്ഷ്യത്തെ ചൊല്ലി താല്‍പര്യം പ്രകടിപ്പിക്കാം. സങ്കടകരമായ വാര്‍ത്ത തേടിയെത്താം. ഇത് മനസിനെ വേദനിപ്പിക്കാം. ബിസിനസില്‍ അനുഭവപരിചയമുള്ളരുടെ ഉപദേശങ്ങള്‍ ഗുണം നല്‍കാം. പല്ലുവേദനയ്ക്ക് സാധ്യത.
മീനം രാശിയിൽ ജനിച്ചവര്‍...
ശുഭവാര്‍ത്തയുമായി ദിവസം തുടങ്ങാം. നിങ്ങളുടെ പോസിറ്റീവ് ആയ സമീപനം തുടര്‍ന്നും ദിവസത്തെ നല്ലരീതിയില്‍ സ്വാധീനിക്കാം. കുട്ടികളുടെ കാര്യങ്ങളില്‍ മുഴുവൻ ശ്രദ്ധ നല്‍കുക. വിജയങ്ങളെ കുറിച്ച് അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പോലും വെളിപ്പെടുത്താതിരിക്കുക. ഇത് അവരില്‍ അസൂയയ്ക്ക് ഇടയാക്കും. വീട്ടില്‍ പെട്ടെന്ന് അതിഥികളെത്താം. തൊഴില്‍സ്ഥലത്ത് സമാധാനാന്തരീക്ഷം. വിനോദത്തിനായും സമയം ചെലവിടുക. കുടുംബത്തിനൊപ്പവും സമയം ചെലവിടുക.