Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Oct 18, 2022, 7:39 AM IST

വാഹനത്തിനായി ലോണെടുക്കും മുമ്പ് ആലോചിക്കുക. ബിസിനസിന് അനുകൂല സമയം.  അറിയാം നിങ്ങളുടെ ഇന്ന്...


മേടം രാശിയില്‍ ജനിച്ചവര്‍...

വീട്ടില്‍ മതപരമായ പരിപാടികള്‍ക്ക് പദ്ധതിയുണ്ടാകും. ജോലിഭാരമുണ്ടാകുമെങ്കിലും കൈകാര്യം ചെയ്യാൻ സാധിക്കും.കുട്ടികളുടെ കരിയര്‍ സംബന്ധിച്ചട പ്രശ്നങ്ങള്‍ വരാം. അയല്‍ക്കാരുമായിതര്‍ക്കത്തിന് സാധ്യത. വസ്തുസംബന്ധമായ ഇടപാടുകളില്‍ ശ്രദ്ധ വേണം.  തിരക്ക് മൂലം കുടുംബത്തിനൊപ്പം സമയം ചെലവിടാൻ സാധിച്ചേക്കില്ല. എങ്കിലും പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ലഭിക്കും. ജോലിഭാരം മൂലം സമ്മര്‍ദ്ദം നേരിടാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.

Latest Videos

undefined

ഇടവം രാശിയില്‍ ജനിച്ചവര്‍...

വൈകാരികമാകാതെ പ്രായോഗികമായി ചിന്തിക്കുക. പരിശ്രമിച്ചാല്‍ ഏത് ജോലിയും ചെയ്തുതീര്‍ക്കാം. ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്താം. സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തര്‍ക്കങ്ങളുണ്ടാകാം. മാര്‍ക്കറ്റിംഗ്- മീഡിയ കാര്യങ്ങള്‍ക്കായി അധികസമയം ചെലവിടാതിരിക്കുക. കുടുംബാന്തരീക്ഷം നല്ലത്. ദാമ്പത്യവും നന്നായി പോകാം. ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം ആരോഗ്യത്തെ ബാധിക്കാതെ നോക്കുക. 

മിഥുനം രാശിയിൽ ജനിച്ചവര്‍...

കുടുംബത്തിനും സമൂഹത്തിനും സഹായകമാകുന്ന കാര്യങ്ങളിലേര്‍പ്പെടാം. സഹോദരങ്ങളുമായുള്ള ബന്ധം ബാധിക്കപ്പെടാം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കാം. പാര്‍ടണര്‍ഷിപ്പ് ബിസിനസ് നന്നായി പോകാം. ദാമ്പത്യബന്ധം മധുരതരമായി പോകാം. പരസ്പരബഹുമാനം ദാമ്പത്യത്തെ ഒന്നുകൂടി ഭംഗിയാക്കാം. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത.

കര്‍ക്കിടകം രാശിയിൽ ജനിച്ചവര്‍...

സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങള്‍ ഗുണം നല്‍കാം. പഴയ കാര്യങ്ങള്‍ വര്‍ത്തമാനകാല ജീവിതത്തെ ബാധിക്കാതെ നോക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം കിട്ടാതാകുന്നത് നിരാശയുണ്ടാക്കാം. സാമ്പത്തികനില മെച്ചപ്പെടാം. പങ്കാളിയുടെ പിന്തുണ ആത്മവിശ്വാസം കൂട്ടാം. ജോലിഭാരം തളര്‍ച്ചയുണ്ടാക്കാം.

ചിങ്ങം രാശിയില്‍ ജനിച്ചവര്‍...

വ്യക്തിബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം. കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാം. പ്രധാനപ്പെട്ടൊരു വ്യക്തിയെ കാണാം. ചില തടസങ്ങളുണ്ടാകാം, എന്നാല്‍ ക്ഷമയോടെ മുന്നോട്ടുപോവുക. ഉപകരണങ്ങളുമായി ബന്ധപ്പെട്ട ബിസിനസില്‍ മെച്ചം. കുടുംബത്തില്‍ സുഖകരമായ അന്തരീക്ഷം. ആരോഗ്യനിലയും തൃപ്തികരം. 

കന്നി രാശിയിൽ ജനിച്ചവര്‍... 

പൊതുവെ അനുകൂലസമയം. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് നല്ല സ്കീമുകള്‍ ലഭിക്കാം. നിങ്ങളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് വീട്ടില്‍ തെറ്റിദ്ധാരണകളുണ്ടാകാം. വാഹനത്തിനായി ലോണെടുക്കും മുമ്പ് ആലോചിക്കുക. വീടും ബിസിനസും ഒരുമിച്ച് കൊണ്ടുപോകുന്നത് സന്തോഷമുണ്ടാക്കാം. തലവേദനയും മൈഗ്രേയ്നും പിടിപെടാൻ സാധ്യത.

തുലാം രാശിയിൽ ജനിച്ചവര്‍...

ജോലിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. സ്ത്രീകള്‍ക്ക് വീട്ടുകാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്തുതീര്‍ക്കാൻ സാധിക്കും. ബിസിനസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം. ഓഫീസിലെ മീറ്റിംഗില്‍ നിങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കപ്പെടാം. ദാമ്പത്യബന്ധം മധുരതരമായി പോകാം. സീസണല്‍ രോഗങ്ങള്‍ക്ക് സാധ്യത. 

വൃശ്ചികം രാശിയിൽ ജനിച്ചവര്‍...

വീട്ടില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങിക്കാൻ സാധ്യത. നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനാകും. നിങ്ങളുടെ കഴിവും പ്രാപ്തിയും കൊണ്ട് പ്രതിസന്ധികള്‍ മറികടക്കാൻ സാധിക്കും. കരിയറുമായി ബന്ധപ്പെട്ട ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെടും. സര്‍ക്കാര്‍ വര്‍ക്കുകള്‍ നന്നായി ചെയ്യാൻ കഴിയും. വീട്ടില്‍ സുഖകരമായ അന്തരീക്ഷം. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത.

ധനു രാശിയിൽ ജനിച്ചവര്‍...

പ്രധാനപ്പെട്ടൊരു പ്രശ്നം പരിഹരിക്കുന്നത് മുഖേന മനസമാധാനം ലഭിക്കും. മതപരമായി പ്രാധാന്യമുള്ളയിടങ്ങളിലേക്ക് പോകാം. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധിക്കുക. ഈ ഗോ കുറച്ചില്ലെങ്കില്‍ പ്രശ്നങ്ങളുയരാം. ഒരു ഫോണ്‍ സംഭാഷണം ഗുണകരമായി വരാം. ബിസിനസിന് അനുകൂല സമയം. സാമ്പത്തിക ഇടപാടുകള്‍ അധികം ചെയ്യേണ്ട. പങ്കാളിയുടെ ആരോഗ്യനിലയില്‍ ആശങ്ക വരാം. ഇതിനാല്‍ വീട്ടിലെ അന്തരീക്ഷം ചെറുതായി ബാധിക്കപ്പെടാം. ആരോഗ്യം ശ്രദ്ധിക്കുക. 

മകരം രാശിയിൽ ജനിച്ചവര്‍...

ജോലി നന്നായി ചെയ്തുതീര്‍ക്കാൻ സാധിക്കും. സാമ്പത്തികമായും ഭദ്രം. ഇഷ്ടപ്പെട്ട സമ്മാനം ലഭിക്കാം. ഉച്ചയ്ക്ക് ശേഷം സമയം പ്രതികൂലമാകാം. അശുഭവാര്‍ത്തകള്‍ തേടിയെത്താം. കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടാകാം. വരുമാനം ഉയരാം. സ്ത്രീകള്‍ക്ക് ബിസിനസില്‍ മെച്ചം. ദാമ്പത്യം മധുരതരമായി പോകാം. ബിപി- പ്രമേഹസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത.

കുംഭം രാശിയിൽ ജനിച്ചവര്‍...

മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കാം. ബാങ്കുമായോ നിക്ഷേപവുമായോ ബന്ധപ്പെട്ട ജോലികള്‍ മുടങ്ങാം. ക്ഷമ പാലിക്കുക. യുവാക്കള്‍ തമാശയ്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. പരിശ്രമിച്ചാല്‍ വിജയം സുനിശ്ചിതം. പ്രണയബന്ധത്തില്‍ തെറ്റിദ്ധാരണകള്‍ വരാതെ ശ്രദ്ധിക്കുക. കുടുംബാന്തരീക്ഷം നന്നായി പോകാം. ആരോഗ്യനിലയും തൃപ്തികരം. സ്ത്രീകളില്‍ ചില അണുബാധകള്‍ക്ക് സാധ്യത.

മീനം രാശിയിൽ ജനിച്ചവര്‍...

സന്തോഷം അനുഭവപ്പെടാം. വ്യക്തിത്വം മെച്ചപ്പെടുത്താൻ സാധിക്കും. സാമ്പത്തികകാര്യങ്ങള്‍ക്ക് നല്ല സമയമല്ല. അനാവശ്യ ചെലവുകള്‍ ശ്രദ്ധിക്കുക. പരിശ്രമിച്ചാല്‍ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കാമെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മൂലം ചില പ്രതിബന്ധങ്ങള്‍ വരാം. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഈ ഗോ പ്രശ്നമാകാം. ഇത് വീട്ടിലെ അന്തരീക്ഷം മോശമാക്കാം. ചുമ- ജലദോഷം എന്നിവയ്ക്ക് സാധ്യത. 

click me!