horoscope today : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

By Web Team  |  First Published Mar 6, 2022, 6:00 AM IST

എല്ലാ കാര്യത്തിലും ഉത്സാഹം തോന്നുന്നു ദിവസമാണ് ഇന്ന്. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും .ആരോഗ്യം തൃപ്തികരമാണ്. 


മേടം(അശ്വതി,ഭരണി, കാർത്തിക 1/4) 

എല്ലാ കാര്യത്തിലും ഉത്സാഹം തോന്നുന്നു ദിവസമാണ് ഇന്ന്. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരമാണ്. 

Latest Videos

undefined

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ചിലവുകൾ വർദ്ധിക്കും. ദീർഘയാത്രയിൽ പങ്കെടുക്കും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാനും സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഇല്ല. 

മിഥുനം(മകയിര്യം1/2,തിരുവാതിര, പുണർതം 3/4)

പുതിയ പ്രണയം നാമ്പെടുക്കും.സാമ്പത്തിക  നില മെച്ചപ്പെടും. ഔദ്യോഗികരംഗത്ത് പല നേട്ടങ്ങളും കൈവരിക്കും. തർക്കവിഷയ ങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത കാണുന്നു.

കർക്കിടകം (പുണർതം1/4, പൂയ്യം, ആയില്യം) 

ഈശ്വരാധീനം ഉള്ള ദിവസമാണിന്ന്. ആരോഗ്യം ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾക്ക് അവസരം ലഭിക്കും.

ചിങ്ങം(മകം, പൂരം, ഉത്രം1/4) 

വീടിൻറെ അറ്റകുറ്റപണികൾ പൂർത്തിയാക്കും. മനസുഖം ഉളള ദിവസമാണ്. പുതിയ വാഹനം വാങ്ങാനും  സാധിക്കും. സ്ഥാനക്കയറ്റത്തിനും സാധ്യത ഉണ്ട്. 

കന്നി (ഉത്രം3/4, അത്തം, ചിത്തിര 1/2)

ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും .വീട്ടിൽ ഐശ്വര്യം നിലനിൽക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്. 

 തുലാം(ചിത്തിര 1/2, ചോതി, വിശാഖം 3/4) 

പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. അപേക്ഷിച്ചിട്ടുളള വായ്പകൾ അനുവദിച്ചു കിട്ടും. കടം കൊടുത്ത പണം മടക്കി കിട്ടും. എതിരാളികളുടെ ഉപദ്രവം ഉണ്ടാകാൻ ഇടയുണ്ട്. 

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) 

സാമ്പത്തിക നില തൃപ്തികരമായി തുടരും.vലേഖകൻമാർക്കും  സാഹിത്യകാരൻമാർക്കും ഗുണകരമായ ദിവസമാണ്. പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. പഠന കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. 

ധനു(മൂലം, പൂരാടം, ഉത്രാടം 1/4) 

ദാമ്പത്യജീവിതം ഊഷ്മളമായി  തുടരും. കുടും ബത്തിൽ ഒരു മംഗളകർമ്മം നടക്കാനും സാ ധ്യതയുണ്ട്. അവിചാരിതമായ ചില നേട്ടങ്ങൾ ഇന്ന് പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികര മാണ്. 

മകരം (ഉത്രാടം3/4,തിരുവോണം, അവിട്ടം1/2) 

അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാൻ ഇടയുണ്ട്. കുടുംബത്തോടൊപ്പം തീർത്ഥയാത്രയിൽ പങ്കെടുക്കും . ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. പ്രതീക്ഷിച്ച സന്ദേശം വിദേശത്തുനിന്ന് എത്തിച്ചേരും. 

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4) 

ഏറെക്കാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും . ഉപരിപഠനത്തിന് അവസരം ലഭിക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും .വാഹനത്തിനു വേണ്ടി ധാരാളം പണം ചെലവഴിക്കേണ്ടി വരും.

മീനം (പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി) 

പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും .മകന്റെ നേട്ടത്തിൽ സന്തോഷിക്കാൻ അവസരം ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. വരുമാനം മെച്ചപ്പെടും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!