ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ആരോഗ്യം തൃപ്തികരം. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.
മേടം:-( അശ്വതി,ഭരണി, കാർത്തിക 1/4)
സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പല വഴികളിലൂടെ പണം വന്നു ചേരും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും.
undefined
ഇടവം:- (കാർത്തിക, രോഹിണി, മകയിരം 1/2)
ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ആരോഗ്യം തൃപ്തികരം. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും .പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും
മിഥുനം:- ( മകയിരം, തിരുവാതിര, പുണർതം 3/4)
അധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അദ്ധ്വാനഭാരം വർദ്ധിക്കും.ഉദ്യോഗാർത്ഥികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും.
കർക്കിടകം:- (പുണർതം1/4, പൂയം, ആയില്യം)
മംഗളകർമങ്ങളിൽ പങ്കെടുക്കും.പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. തിരിച്ചു കിട്ടില്ല എന്ന് കരുതിയ പണം കൈയ്യിൽ വന്നു ചേരും. കാർഷിക കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും.
ചിങ്ങം:-(മകം,പൂരം,ഉത്രം1/4)
പൊതുവേ ഗുണകരമായ ദിവസമാണിന്ന്. തീർത്ഥയാത്രകൾ ചെയ്യും. ബന്ധുക്കളെ സന്ദർശിക്കും .ഏറെക്കാലമായി കാത്തിരുന്ന ഒരു സന്തോഷവാർത്ത എത്തിച്ചേരും.
കന്നി:- (ഉത്രം 3/4, അത്തം,ചിത്തിര1/2)
പുതിയ ബിസിനസ് തുടങ്ങാൻ അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും.വരുമാനം വർദ്ധിക്കും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കളുമായി സൗഹൃദം പുനസ്ഥാപിക്കും. ധാരാളം യാത്രകൾ ചെയ്യേണ്ടി വരാം.
തുലാം:- (ചിത്തിര, ചോതി, വിശാഖം 3/4)
ആത്മീയ കാര്യങ്ങളോട് ആഭിമുഖ്യം വർദ്ധി ക്കും.പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും.ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധ്യതയുണ്ട് . മകന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
വൃശ്ചികം:-( വിശാഖം1/4 അനിഴം,തൃക്കേട്ട)
പഴയ ജോലിയിൽ തിരിച്ചു പ്രവേശിക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കാനും ഇടയുണ്ട്.ആരോഗ്യം തൃപ്തികരമാണ്.
ധനു:- (മൂലം ,പൂരാടം, ഉത്രാടം 1/4)
ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ നടത്തേണ്ടി വരും .സ്ഥാനക്കയറ്റത്തിന് ഉള്ള ഉത്തരവ് കൈയിൽ എത്തിച്ചേരും .ആരോഗ്യം തൃപ്തികരമാണ്.
മകരം:-( ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
സാമ്പത്തിക പുരോഗതി നേടും. പരീക്ഷയിൽ ഉന്നത വിജയം നേടും. മനഃസമാധാനം ഉണ്ടാകും. സൗമ്യമായി സംസാരിച്ച ചില കാര്യങ്ങൾ നേടിയെടുക്കും. ബന്ധുക്കളുടെ ആശിർവാദത്തോടെ വിവാഹം നിശ്ചയിക്കും.
കുംഭം ( അവിട്ടം 1/2, ചതയം ,പൂരുരുട്ടാതി 3/4)
സമയം അനുകൂലമായി മാറുന്നതിന്റെ സൂചനകൾ കാണാൻ കഴിയും. ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും.വീട് വിട്ട് നിൽക്കേണ്ടതായി വരാം . ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.
മീനം:-(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ചിലവുകൾ വർദ്ധിക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ചെറുകിട സംരംഭങ്ങൾ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant