Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

By Web Team  |  First Published Jan 6, 2022, 6:10 AM IST

ഉത്രം,അത്തം,ചിത്തിര എന്നി നക്ഷത്രക്കാർക്ക് ഇന്ന് പല കാര്യങ്ങളും മന്ദഗതിയിലാകും. മനക്ലേശവും സാമ്പത്തിക ഞെരുക്കവും ഉണ്ടാകാം. 
 


മേടം (അശ്വതി,ഭരണി, കാർത്തിക 1/4) 

കുടുംബാംഗങ്ങള്ളോടൊത്ത് ചില ബിസിനസ്സുകൾ ചെയ്യാൻ അവസരം ലഭിക്കും.സാമ്പത്തിക നിലഭദ്രമാണ്. 

Latest Videos

undefined

ഇടവം(കാർത്തിക 3/4, രോഹിണി, മകയിര്യം1/2)

പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. സഹോദര സഹായത്തിനും സാധ്യതയുണ്ട്. 

മിഥുനം (മകയിരം1/2, തിരുവാതിര, പുണർതം 3/4) 

ഭാഗ്യം കടാക്ഷിക്കുന്ന ദിവസമാണിന്ന്. പരീക്ഷയിൽ ഉന്നത വിജയം നേടും.

കർക്കിടകം (പുണർതം1/4, പൂയ്യം,ആയില്യം) 

പല പ്രതിബന്ധങ്ങളെയും തരണം ചെയ്യേണ്ടതായി വരാം. .നിശ്ചയിച്ചിരുന്ന യാത്ര മാറ്റിവയ്ക്കേണ്ടി വരും. 

ചിങ്ങം (മകം,പൂരം, ഉത്രം1/4) 

അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾക്ക് ഒന്നിച്ചു ചേരാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. 

കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)

പല കാര്യങ്ങളും മന്ദഗതിയിലാകും. മനക്ലേശവും സാമ്പത്തിക ഞെരുക്കവും ഉണ്ടാകാം. 

തുലാം (ചിത്തിര1/2, ചോതി, വിശാഖം3/4)

അടുത്ത ബന്ധുക്കൾ സന്ദർശനത്തിന് എത്താൻ ഇടയുണ്ട്. സുഹൃത്തുക്കളുമായി തർക്കങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. 

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട) 

വീട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കും. .ഔദ്യോഗിക യാത്രകൾ ഗുണകരമാകും. 

ധനു (മൂലം, പൂരാടം, ഉത്രാടം) 

സഹോദര സഹായം പ്രതീക്ഷിക്കാവുന്ന ദിവസമാണ് ഇന്ന്. ദൈവാധീനം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2) 

 മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. 

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4) 

കമിതാക്കൾക്ക് തമ്മിൽ കണ്ടുമുട്ടാൻ സാധിക്കും. സാമ്പത്തികസ്ഥിതി തൃപ്തികരമാണ്. 

മീനം (പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി) 

ബന്ധുക്കൾക്ക് വേണ്ടിയും മക്കൾക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

തിങ്കളാഴ്ച വ്രതം ഇങ്ങനെ അനുഷ്ഠിച്ചോളൂ; ഇരട്ടിഫലം

click me!