Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

By Web Team  |  First Published Jan 30, 2022, 8:40 AM IST

അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രക്കാർക്ക് അടുത്ത ഒരു സുഹൃത്തിനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. ദമ്പതികൾ തമ്മിൽ ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.


മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)

അടുത്ത ഒരു സുഹൃത്തിനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. ദമ്പതികൾ തമ്മിൽ ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് ചില ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കാം. സാമ്പത്തിക നില തൃപ്തികരം.

Latest Videos

undefined

ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)

ഇന്ന് പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്. തീരുമാനിച്ച യാത്രകൾ മാറ്റി വയ്ക്കേണ്ടി വരാം. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഇല്ല. ആരോഗ്യം തൃപ്തികരമാണ്.

മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4) 

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ പദ്ധതി തയ്യാറാക്കും. ദാമ്പത്യജീവിതം ഊഷ്മളം ആയിരിക്കും. കമിതാക്കൾക്ക് സന്തോഷിക്കാനുള്ള വാർത്തകൾ പ്രതീക്ഷിക്കാം. വരുമാനം വർദ്ധിക്കും

കർക്കിടകം: (പുണർതം1/4, പൂയം, ആയില്യം)

രോഗബാധകൾക്ക് സാധ്യതയുണ്ട്. എല്ലാകാര്യങ്ങളോടും അലസത തോന്നാം. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. യാത്രകൾ കഴിവതും ഒഴിവാക്കുക.

ചിങ്ങം: (മകം, പൂരം, ഉത്രം1/4)

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടുകൂടി ചെയ്തു തീർക്കാൻ സാധിക്കും. പുതിയ ബിസിനസ് പ്ലാനുകൾ തയ്യാറാക്കും. ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. കൂടുതൽ പണം കൈവശം വന്നുചേരും.

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)    

കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി കഴിയാൻ സാധിക്കും. വിരോധികളുമായി  സൗഹൃദം പുനസ്ഥാപിക്കും. രോഗം മാറി ആരോഗ്യം വീണ്ടെടുക്കും. കാർഷിക കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും.

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)

ഒരു സന്തോഷവാർത്ത വിദേശത്തുനിന്നും എത്തിച്ചേരും. എല്ലാ കാര്യങ്ങളിലും ഉത്സാഹം തോന്നുന്ന ദിവസമാണിന്ന്. പൊതുവേ ദൈവാധീനം ഉള്ളതായി അനുഭവപ്പെടും. ആരോഗ്യം തൃപ്തികരമാണ്.

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)  

ഓൺലൈൻ ബിസിനസുകൾ  വർദ്ധിക്കും. പുതിയ ചില കോഴ്സുകൾ പഠിക്കാൻ തീരുമാനിക്കും. ആഗ്രഹിച്ചിരുന്ന ഒരു വാർത്ത എത്തിച്ചേരും. പൊതുവേ ഉത്സാഹം തോന്നുന്ന ഒരു ദിവസമാണിന്ന്.

ധനു: (മൂലം, പൂരാടം, ഉത്രാടം)

പുതിയ പ്രണയം ഉടലെടുക്കാൻ ഇടയുണ്ട്. ആഹാരകാര്യങ്ങളിൽ നിയന്ത്രണം വരുത്തൻ ശ്രമിക്കുക. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ചില കാര്യങ്ങൾക്ക് വേണ്ടി പല പ്രാവശ്യം ശ്രമിക്കേണ്ടിവരും.

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പങ്കാളിക്ക് വേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദൈവാധീനം ഉള്ള സമയമായതിനാൽ ഭയപ്പെടാനില്ല. ഒരു യാത്രക്കുള്ള തയ്യാറെടു പ്പുകൾ നടത്തും.

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

സാമ്പത്തികസ്ഥിതി തൃപ്തികരമാണ്. ഓൺലൈൻ പഠനങ്ങൾ ഭംഗിയായി നടക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യം മെച്ചപ്പെടും.

മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
 
ഔദ്യോഗിക രംഗത്ത്  സമാധാനം നിലനിൽക്കും. അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും. സാമ്പത്തിക നില തൃപ്തികരമാണ്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!