Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Jan 3, 2022, 8:26 AM IST

അവിട്ടം, ചതയം, പൂരുരുട്ടാതി എന്നീ നക്ഷത്രക്കാർക്ക് ഏറെക്കാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും. 


മേടം (അശ്വതി,ഭരണി,കാർത്തിക 1/4) 

ഒരു ഭാഗ്യാനുഭവം പ്രതീക്ഷിക്കാവുന്ന ദിവസമാണ് ഇന്ന്. സ്വന്തം പ്രവർത്തി അബദ്ധമായി പോകാതെ ശ്രദ്ധിക്കുക. 

Latest Videos

undefined

ഇടവം (കാർത്തിക3/4രോഹിണി,മകയിര്യം1/2)

അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നെ എല്ലാം വിട്ടുനിൽക്കുക. ഒറ്റയ്ക്കുള്ള രാത്രി യാത്രകളും ഒഴിവാക്കുക. 

മിഥുനം (മകയിര്യം1/2,തിരുവാതിര, പുണർതം3/4)

പുതിയ പ്രണയം നാമ്പെടുക്കും. സാമ്പത്തികനില മെച്ചപ്പെടും.

കര്‍ക്കിടകം (പുണർതം1/4പൂയ്യം,ആയില്യം) 

എല്ലാകാര്യത്തിനും അലസത തൊന്നും. ആരോഗ്യം ശ്രദ്ധിക്കുക. 

ചിങ്ങം (മകം,പൂരം,ഉത്രം1/4) 

മനസുഖം ഉളള ദിവസമാണ്. സ്ഥാനക്കയറ്റത്തിനും സാധ്യത ഉണ്ട്. 

കന്നി (ഉത്രം3/4,അത്തം, ചിത്തിര 1/2)

വീട്ടിൽ ഐശ്വര്യം നിലനിൽക്കും.അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. 

തുലാം (ചിത്തിര1/2,ചോതി,വിശാഖം3/4) 

പുതിയ ബിസിനസ് ആരംഭിക്കാൻ കഴിയും. അപേക്ഷിച്ചിട്ടുളള വായ്പകൾ അനുവദിച്ചു കിട്ടും. 

വൃശ്ചികം (വിശാഖം1/4,അനിഴം,തൃക്കേട്ട) 

ലേഖകൻമാർക്കും  സാഹിത്യകാരൻമാർക്കും  ഗുണകരമായ ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

ധനു (മൂലം,പൂരാടം,ഉത്രാടം1/4) 

ദാമ്പത്യജീവിതം ഊഷ്മളമായി തുടരും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാനും സാധ്യതയുണ്ട്. 

മകരം (ഉത്രാടം3/4,തിരുവോണം, അവിട്ടം1/2) 

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും .ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4) 

ഏറെക്കാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും.

മീനം (പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി) 

പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. മകളുടെ നേട്ടത്തിൽ സന്തോഷിക്കാൻ അവസരം ലഭിക്കും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

click me!