പുണർതം, പൂയ്യം, ആയില്യം എന്നി നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യം ഉള്ള ഒരു ദിവസമാണിത്. സൗന്ദര്യ സംരക്ഷണത്തിനായി കൂടുതൽ പണം ചിലവഴിക്കും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും.കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും.
മേടം:- (അശ്വതി,ഭരണി,കാർത്തിക 1/4)
സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ സാധിക്കു.ചിലർക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.യാത്രകൾക്കും യോഗം കാണുന്നു.
undefined
ഇടവം:-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
അച്ഛന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക സാമ്പത്തിക കാര്യങ്ങളിൽ ഭയപ്പെടാനില്ല.നല്ല ദമ്പതികൾ തമ്മിൽ ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം.പങ്കാളിയിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കില്ല.
മിഥുനം:- (മകയിരം1/2,തിരുവാതിര, പുണർതം3/4)
അടുത്ത സുഹൃത്തുമായോ പങ്കാളിയുമായോ കലഹിക്കാൻ ഇടയാകും. പുതിയ ബിസിനസ് ആരംഭിക്കും. പൊതുവേ ദൈവാധീനം ഉള്ള കാലമായതിനാൽ പല പ്രതിസന്ധികളും തരണം ചെയ്യാൻ സാധിക്കും.സാമ്പത്തിക നില ഭദ്രമാണ്.
കർക്കിടകം:- (പുണർതം1/4, പൂയ്യം,ആയില്യം)
ഭാഗ്യം ഉള്ള ഒരു ദിവസമാണിന്ന് സൗന്ദര്യ സംരക്ഷണത്തിനായി കൂടുതൽ പണം ചിലവഴിക്കും.ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും.കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും.
ചിങ്ങം:-(മകം,പൂരം,ഉത്രം1/4)
പ്രതീക്ഷിച്ച ചില കാര്യങ്ങൾക്ക് തടസ്സം നേരിടും.അടുത്ത ഒരു ബന്ധുവുമായി അഭിപ്രായ ഭിന്നത ഉണ്ടാവും.സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.പുതിയ തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക.
കന്നി:-(ഉത്രം3/4,അത്തം,ചിത്തിര 1/2)
ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.പലകാര്യങ്ങളും ആഗ്രഹിക്കുന്ന പോലെനടക്കുന്ന ദിവസമാണിന്ന്. ദാമ്പത്യ ജീവിതം സന്തോഷകരമാകും.
തുലാം:-(ചിത്തിര1/2,ചോതി,വിശാഖം 3/4)
പ്രവർത്ത രംഗത്ത് ചില തടസ്സങ്ങൾ നേരിടും. രോഗബാധയും ആശുപത്രി വാസവും ഇന്ന് പ്രതീക്ഷിക്കാം. കാർഷിക ആദായം വർദ്ധി ക്കും. ഏറെ കാലത്തിനു ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടും.
വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)
മകന്റെ നേട്ടത്തിൽ അഭിമാനിക്കാൻ അവസരം ഉണ്ടാകും.പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്.ബന്ധുക്കളുടെ സഹാ യം ലഭിക്കും.ചിലർ പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.വീട്ടിൽ ഒരു മംഗളകർമ്മം നടക്കും.നിയമ സഹായങ്ങൾ അനുകൂലമായി വരും.വാക്കുകൾ സൂക്ഷിച്ച് സംസാരിക്കാൻ ശ്രദ്ധിക്കുക.ആരോഗ്യം തൃപ്തികരമാണ്.
മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.സംബന്ധമായ ഇടപാടുകൾ ലാഭകരമാകും.സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. യുവാക്കളുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്.
കുംഭം:- (അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)
പുതിയ ഒരു വിഷയം പഠിക്കാനായി ചേരും. കഥാകൃത്തുക്കളും സാഹിത്യകാരന്മാർക്കും ഗുണകരമായ ദിവസമാണിന്ന്.പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക നില ഭദ്രമാണ്.
മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.ബന്ധു ഗൃഹങ്ങളിൽ സന്ദർശനം നടത്തും. നഷ്ടമായി എന്ന് കരുതിയ ഒരു വസ്തു തിരിച്ചു കിട്ടും. അയൽക്കാരുമായി ഉണ്ടായിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant