പുണർതം, പൂയ്യം, ആയില്യം എന്നീ നക്ഷത്രക്കാർക്ക് ഇന്ന് പൊതുവേ അലസത തോന്നുന്ന ദിവസമാണ്. പുതിയ സംരംഭങ്ങൾക്ക് തടസ്സങ്ങൾ നേരിടും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.
മേടം: (അശ്വതി, ഭരണി, കാർത്തിക1/4)
കുറച്ചുകാലമായി കാത്തിരുന്ന ചില കാര്യങ്ങളൊക്കെ നടക്കുന്ന ദിവസമാണിന്ന്. മകന് ഉദ്യോഗം ലഭിക്കാനും സാധ്യതയുണ്ട്. ബന്ധുക്കളെ സന്ദർശിക്കും. പണം സമ്പാദിക്കാൻ സാധിക്കും.
undefined
ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)
കർമ്മരംഗത്ത് ഇന്ന് കൂടുതൽ ശോഭിക്കാൻ കഴിയും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. വാഹനത്തിന് കേടുപാടുകൾ തീർക്കാൻ സാധിക്കും. അച്ഛന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)
പരീക്ഷയിൽ ഉന്നത വിജയം നേടും. ഉപരിപഠനത്തിന് അഡ്മിഷൻ ലഭിക്കും. സാമ്പത്തിക സ്ഥിതി സ്ഥിതി മെച്ചപ്പെടും. വശ്യമായി സംസാരിച്ചു പലതും നേടിയെടുക്കാൻ കഴിയും.
കർക്കിടകം: (പുണർതം1/4, പൂയ്യം, ആയില്യം)
ഇന്ന് പൊതുവേ അലസത തോന്നുന്ന ദിവസമാണ്. പുതിയ സംരംഭങ്ങൾക്ക് തടസ്സങ്ങൾ നേരിടും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക. സാമ്പത്തിക ക്ളേശത്തിനും സാധ്യതയുണ്ട്.
ചിങ്ങം: (മകം, പൂരം, ഉത്രം1/4)
കമിതാക്കൾക്ക് സന്തോഷകരം ആയിട്ടുള്ള ദിവസമാണിന്ന്. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. വരുമാനം വർദ്ധിക്കുകയും ചെയ്യും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.
കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)
പല കാര്യങ്ങളും മന്ദഗതിയിൽ ആവാൻ ഇടയുണ്ട്. സാമ്പത്തിക ക്ലേശങ്ങളും ഉണ്ടാകും. ദമ്പതികൾ തമ്മിൽ അകന്നു കഴിയേണ്ടി വരും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും.
തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)
ഔദ്യോഗികരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. മനസമാധാനമുളള സമയമാണ്.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)
വീട് മോടി പിടിപ്പിക്കാൻ തുടങ്ങും. ഔദ്യോഗികരംഗത്ത് മികവ് തെളിയിക്കും. പെട്ടെന്നുള്ള ചെറിയ യാത്രകൾ ആവശ്യമായിവരും. സാമ്പത്തികനില മെച്ചപ്പെടും.
ധനു: (മൂലം, പൂരാടം, ഉത്രാടം1/4)
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ കഴിയും. സഹോദര സഹായം പ്രതീക്ഷിക്കാം.
മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. പുതിയ ബിസിനസുകൾ തുടങ്ങാൻ അനുകൂലമായ ദിവസമാണ്. കടം കൊടുത്ത പണം മടക്കി കിട്ടും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും.
കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടുകൂടി ചെയ്യാൻ സാധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് നിർണായകമായ ഒരു ദിവസമാണിന്ന്. ആഹാരകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബജീവിതം സന്തോഷകരമാണ് .
മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
മക്കൾക്ക് വേണ്ടിയുള്ള ചിലവ് വർദ്ധിക്കും. നേരത്തെ നിശ്ചയിച്ചിരുന്ന യാത്രകൾ നടത്താൻ കഴിയും. ബന്ധുക്കളെ സഹായിക്കേണ്ടതായി വരാം. പുതിയ നിക്ഷേപങ്ങൾ നടത്താനും സാധ്യതയുണ്ട്.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant