എല്ലാ കാര്യങ്ങളിലും അലസത തോന്നും.പുതിയ സംരംഭം തുടങ്ങാൻ അനുകൂല സമയമല്ല. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. പരുഷമാകാതെ സംസാരിക്കാൻ ശ്രദ്ധിക്കണം.
മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)
മാനസിക പ്രയാസങ്ങൾ മാറും. കുടുംബശ്രേയസ്സ് ഉണ്ടാകും.കച്ചവടം ലാഭകരമാകും. പഠനത്തിൽ പുരോഗതി നേടും.
undefined
ഇടവം:-( കാർത്തിക3/4, രോഹിണി, മകയിരം 1/2)
എല്ലാ കാര്യങ്ങളിലും അലസത തോന്നും. പുതിയ സംരംഭം തുടങ്ങാൻ അനുകൂല സമയമല്ല. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. പരുഷമാകാതെ സംസാരിക്കാൻ ശ്രദ്ധിക്കണം.
മിഥുനം:- (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പൊതുവേ സന്തോഷകരമായ ദിവസമാണ്. പ്ര വർത്തനരംഗത്ത് പല നേട്ടങ്ങളും ഉണ്ടാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും.
കർക്കിടകം:- (പുണർതം1/4, പൂയം,ആയില്യം)
ഉത്തരവാദിത്ത ബോധം ഉണ്ടാകും. ഭൂമി വിൽ ക്കാനുളള തീരുമാനം ഉപേക്ഷിക്കും.സഹോദരങ്ങളുമായോ അഭിപ്രായ ഭിന്നത ഉണ്ടാകും. സംസാരത്തിൽ നിയന്ത്രണം പാലിക്കണം.
ചിങ്ങം:-(മകം,പൂരം,ഉത്രം1/4)
പലവിധത്തിലും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയസാധ്യത കാണുന്നു.
കന്നി:(ഉത്രം3/4,അത്തം,ചിത്തിര 1/2)
കുടുംബ ജീവിതം സന്തോഷകരമാകും. ആഗ്രഹങ്ങൾ നിറവേറും.പല കാര്യങ്ങളും ഉത്സാഹ ത്തോടെ ചെയ്തുതീർക്കും. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്.
തുലാം:- (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. പൊതുജന സമ്മതിയുമുണ്ടാകും. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കും.പുതിയ പ്രണയബന്ധം നാമ്പെടുക്കും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
അനാവശ്യച്ചെലവുകൾ വർദ്ധിക്കും. പുതിയ വാഹനം സ്വന്തമാക്കും.സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കാം.
ധനു:-(മൂലം, പൂരാടം,ഉത്രാടം)
ഒരുപാട് കാലമായി കാത്തിരുന്ന ചില കാര്യ ങ്ങൾ സഫലമാകും.സന്താനങ്ങൾക്ക് അഭി വൃദ്ധി ഉണ്ടാകും. പങ്കാളിയുടെ ആവശ്യത്തി നായി കൂടുതൽ പണം ചെലവഴിക്കും. തടസ്സങ്ങൾ പൂർണ്ണമായും ഒഴിവാകും.
മകരം:-(ഉത്രാടം 3/4,തിരുവോണം, അവിട്ടം1/2)
പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റ ങ്ങളും ഉണ്ടാകും .പുതിയ ബിസിനസ് തുടങ്ങാ നുദ്ദേശിക്കുന്നവർക്ക് നല്ല ദിവസമാണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും .പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)
പൊതുവേ ഭാഗ്യമുള്ള ദിവസമാണിന്ന് .ആരോ ഗ്യ സ്ഥിതി മെച്ചപ്പെടും.വരുമാനം വർദ്ധിക്കും. കാർഷിക കാര്യങ്ങളിൽ താൽപര്യം കൂടും. എതിരാളികളെ വശത്താക്കാൻ സാധിക്കും.
മീനം:-(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
കലാരംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് പേരും പെരുമയും വർദ്ധിക്കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ നടത്താൻ കഴിയും.
തയ്യാറാക്കിയത്: Dr. P.B. Rajesh,
Astrologer and Gem Consultant