Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

By Web Team  |  First Published Feb 2, 2022, 9:31 AM IST

മകയിര്യം,തിരുവാതിര, പുണർതം എന്നീ നക്ഷത്രക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാനിടയുണ്ട്. ദമ്പതികൾ തമ്മിൽ ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട്.


മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)

സ്വയം വേണ്ടെന്ന് വെച്ചിരിന്ന കാര്യങ്ങൾക്കായി ഇന്ന് പരിശ്രമിക്കും. അലസത വിട്ടുമാറും. കാർഷിക കാര്യങ്ങൾക്കായി പണം ചെലവഴിക്കും. അച്ഛന്റെ സഹായം പ്രതീക്ഷിക്കാം.

Latest Videos

undefined

ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)

വസ്തുസംബന്ധമായ ഇടപാടുകൾ മാറ്റിവയ്ക്കേണ്ടി വരും. അടുത്ത ഒരു സുഹൃത്തുമായി അഭിപ്രായ ഭിന്നത ഉണ്ടാകാനും ഇടയുണ്ട്. പിതാവിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടും. ബിസിനസ് കാര്യങ്ങളിൽ മന്ദത അനുഭവിക്കും.

മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)  

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാനിടയുണ്ട്. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. പുണ്യ കർമങ്ങൾ അനുഷ്ഠിക്കാൻ ഇടയുണ്ട്. ദമ്പതികൾ തമ്മിൽ ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട്.

കർക്കിടകം: (പുണർതം1/4, പൂയം, ആയില്യം)

നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്കും എൻജിനീയർമാർക്കും എല്ലാം ഇന്ന് ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും. മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കും. കാർഷിക ആദായം വർദ്ധിക്കും.

ചിങ്ങം: (മകം, പൂരം, ഉത്രം1/4) 

സാമ്പത്തികനില ഭദ്രമായിരിക്കും. മനക്ലേശം ഉണ്ടാവാൻ ഇടയുണ്ട്. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. ചിലർക്ക് അന്യനാട്ടിലേയ്ക്ക് സ്ഥലംമാറ്റം ലഭിക്കാം. അദ്ധ്യാപകർക്ക് അലച്ചിലുകൾ വർദ്ധിക്കും.

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)

കൂടുതൽ ധൈര്യത്തോടെ പല കാര്യങ്ങളിലും ഇറങ്ങി പ്രവർത്തിക്കും. ബിസിനസ്സിൽ നിന്നുള്ള ലാഭം വർദ്ധിക്കും. മകളുടെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരും.

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)

വീട്ടിൽ സന്തോഷം നിലനിൽക്കും. ബിസിനസ് യാത്രകൾ വിജയകരം ആകും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണിന്ന്. പണത്തിന്റെ കാര്യത്തിൽ വിഷമിക്കാൻ ഇല്ല.

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)  

വാക്കുതർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തീർത്ഥയാത്രയിൽ പങ്കെടുക്കാൻ തീരുമാനിക്കും. വീട് മോടിപിടിപ്പിക്കും. ധനസ്ഥിതി മെച്ചപ്പെടുകയും ചെയ്യും.

ധനു: (മൂലം, പൂരാടം, ഉത്രാടം1/4)

കായികമേഖലയിൽ  മികവ് തെളിയിക്കാൻ കഴിയും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോട് ചെയ്തു തീർക്കാൻ കഴിയും.

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. പുതിയ ചില കരാറുകളിൽ ഒപ്പുവെയ്ക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര ചെയ്യാനും സാധ്യതയുണ്ട്. ചെറിയ ചെറിയ അസുഖങ്ങൾ ശല്യം ചെയ്യാം.

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

ചിലവുകൾ  അധികമാകും. എതിരാളികളെ നിഷ്പ്രഭമാക്കാൻ കഴിയും. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. വീട് വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും. 

മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ അനുകൂലമായി മാറുന്ന ദിവസമാണിന്ന്. പ്രവർത്തനരംഗത്ത് അത് ചില തർക്കങ്ങളും മറ്റും ഉണ്ടാവാനിടയുണ്ട്. ചെലവുകൾ വർദ്ധിക്കും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കാനും സാധ്യത കാണുന്നു.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!