Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

By Web Team  |  First Published Feb 13, 2022, 9:25 AM IST

പുണർതം, പൂയം, ആയില്യം എന്നീ നക്ഷത്രക്കാര്‍ അപകടത്തിൽ നിന്നു രക്ഷപ്പെടും. യാത്രാവേളയിൽ ശ്രദ്ധിക്കണം.


മേടം: (അശ്വതി, ഭരണി, കാർത്തിക1/4) 

ആത്മാർത്ഥതയുള്ള ബന്ധുക്കൾ മുഖേന സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കർമ്മ രംഗത്ത് അഭിവൃദ്ധിയും ഉണ്ടാകും. ഏറെ കാലത്തിന് ശേഷം ഒരു സുഹൃത്ത് സമാഗമം ഉണ്ടാകും. ആഡംബര വസ്ത്രങ്ങൾക്കൾക്കായി പണം ചെലവഴിക്കും. 

Latest Videos

undefined

ഇടവം: (കാർത്തിക3/4, രോഹിണി, മകയിരം1/2) 

പ്രധാനപ്പെട്ട യാത്രകൾ ഉണ്ടാകും. വിദ്യാർത്ഥികൾ പഠിത്തത്തിൽ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകാം. സാമ്പത്തിക നിലയും തൊഴിലും മെച്ചപ്പെടും. 

മിഥുനം: (മകയിരം1/2, തിരുവാതിര, പുണർതം3/4) 

പിതൃഗുണവും ഭാഗ്യവും അനുഭവപ്പെടും. ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ പ്രാവർത്തികമാക്കും. മാനസിക പ്രയാസങ്ങൾക്ക് ആശ്വാസം കണ്ടെത്തും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. 

കര്‍ക്കടകം: (പുണർതം1/4, പൂയം, ആയില്യം) 

അപകടത്തിൽ നിന്നു രക്ഷപ്പെടും. യാത്രാവേളയിൽ ശ്രദ്ധിക്കണം. ഗുരുജനങ്ങളുടെ അനുഗ്രഹം ഉണ്ടാകും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. 

ചിങ്ങം: (മകം, പൂരം, ഉത്രം1/4) 

തൊഴിലിൽ വളരെയധികം ശ്രദ്ധിക്കണം. ദീർഘവീക്ഷണമില്ലാതെ യാതൊരു പ്രവർത്തനത്തിനും തുടക്കം കുറിക്കരുത്. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് തടസം നേരിടാം. മേലധികാരുകളുടെ പ്രീതി സമ്പാദിക്കും. 

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2) 

കലാരംഗത്ത് അഭിവൃദ്ധിയുണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. 

തുലാം: (ചിത്തിര1/2,  ചോതി, വിശാഖം3/4) 

ബിസിനസ് രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. വേണ്ടപ്പെട്ടവർ പോലും അകലുവാൻ സാധ്യത. ഈശ്വരാധീനം കാണുന്നു. ഗൃഹോപകരണങ്ങ ൾ സ്വന്തമാക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. 

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട) 

വിദേശതൊഴിൽ ലഭിക്കും. പണച്ചെലവു കുറയും. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ഗുണം ചെയ്യും. കർമരംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ഉണ്ടാകും. 

ധനു: (മൂലം, പൂരാടം, ഉത്രാടം1/4) 

ധനപരമായ ഇടപാടുകളിൽ ജാഗ്രത പുലർത്തണം. സന്താനങ്ങളുടെ പഠനകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. നിയമപ്രശ്നങ്ങളിൽ അനുകൂല തീരുമാനം നീണ്ടു പോകും. വിദേശത്തു നിന്നൊരു സന്തോഷ വാർത്ത എത്തിചേരും. 

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) 

കാർഷികരംഗത്ത് കൂടുതൽ നിക്ഷേപം നടത്തും. അപ്രതീക്ഷിതമായ ഗുണാനുഭവങ്ങൾക്കു സാധ്യതയുണ്ട്. സ്‌നേഹിതന്മാരേ സഹായിക്കേണ്ടതായി വരാം. ആരോഗ്യം തൃപ്തികരമാണ്. 

കുംഭം: (അവിട്ടം1/2,  ചതയം, പൂരുരുട്ടാതി3/4)

പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. സാമ്പത്തികനില മെച്ചപ്പെടും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. പ്രണയിതാക്കൾക്ക് അനുകൂലമായ ദിവസമാണിന്ന്.

മീനം: (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി ) 

കുടുംബജീവിതം സമാധാനപരമാകും. മറ്റുള്ളവരുടെ ആദരവിനു പാത്രീഭവിക്കും. ഉദ്ദിഷ്ടകാര്യം നേടിയെടുക്കും. തൊഴിൽ രംഗത്തു മാറ്റമുണ്ടാകും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

click me!