വിദ്യാർത്ഥികൾ ഈ വ്രതം എടുക്കുന്നത് പഠനത്തിൽ പുരോഗതി ഉണ്ടാവാനും ഉന്നത വിജയം ലഭിക്കാനും സഹായകരമാണ്. മഹാവിഷ്ണുവിന്റെ ദിവസമാണ് ബുധനാഴ്ച. സർവ്വൈശ്വര്യത്തിനായാണ് ഈ വൃതം നോക്കുന്നത്.
ബുധ ദശാകാലം മെച്ചം ആകുവാനും ജാതകത്തിലെ ബുധൻ ഗ്രഹത്തിന്റെ ദോഷങ്ങൾക്കും ബുധമൗഢ്യത്തിനും എല്ലാം പരിഹാരമാണ് ബുധനാഴ്ചവ്രതം. വിദ്യാർത്ഥികൾ ഈ വ്രതം എടുക്കുന്നത് പഠനത്തിൽ പുരോഗതി ഉണ്ടാവാനും ഉന്നത വിജയം ലഭിക്കാനും സഹായകരമാണ്.
മഹാവിഷ്ണുവിന്റെ ദിവസമാണ് ബുധനാഴ്ച. സർവ്വൈശ്വര്യത്തിനായാണ് ഈ വൃതം നോക്കുന്നത്. ഒരിക്കലെടുക്കുക. ബുധാനഴ്ച ദിവസം പുലർച്ചെ പ്രഭാതകർമ്മങ്ങളും കുളിയും കഴിഞ്ഞ് ശുദ്ധ വസ്ത്രം ധരിച്ച് മഹാവിഷ്ണു ക്ഷേത്രത്തിലോ അവതാര മൂർത്തികളായ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ശ്രീരാമക്ഷേത്രത്തിലോ ദർശനം നടത്തുക.
undefined
കഴിയുന്ന വഴിപാടുകളും നടത്തുക. ദേവന് പ്രീയപ്പെട്ട തുളസിമാല വഴി പാടായി നൽകുക. ഈ ദിവസം പൂർണമായി ഉപവാസവും എടുക്കുക. വ്യാഴാഴ്ച രാവിലെ തുളസീ തീർത്ഥം കഴിച്ച് വൃതം അവസാനിപ്പിക്കാം. ചെറുപയർ ദാനം ചെയ്യുന്നത് നല്ലതാണ്. പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുക. ബുധ ഗ്രഹത്തിന് അചർച്ചനയും പട്ട് ചാർത്തുകയും ചെയ്യുക. സർവ്വാഭിഷ്ടത്തിനും ഇത് ഉത്തമമാണ്.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant
ശനിദോഷം അകലാൻ ശനിയാഴ്ച വ്രതം; എടുക്കേണ്ട വിധം