ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്ര പ്രകാരമുള്ള ഈ ആഴ്ചയിലെ ഫലങ്ങള്.2017 നവംബർ ആറാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെയുള്ള ജോതിഷ വാര ഫലങ്ങളാണ് കൊടുത്തിട്ടുള്ളത് .തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര് ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം
undefined
അശ്വതി- പുത്രപുത്ര സുഖം ശയന സൗഖ്യം വസ്ത്ര ലാഭം. ശത്രുക്കളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. കലഹ ഭയം. സാധനങ്ങൾ കളവു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് വളരെ ഗുണകരമായ കാലഘട്ടമാണ്. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ലാഭശതമാനം വർദ്ധിക്കും. ബുദ്ധിസാമർത്ഥ്യം കൂടും. സ്ത്രീകൾ മൂലം തൊഴിൽ തടസ്സങ്ങൾഉണ്ടാകാൻ സാധ്യതയുണ്ട്. ഇഷ്ടഭക്ഷണ യോഗം കാണുന്നു. നീല മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായി കാണുന്നു.
ഭരണി- വാക്ക് തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയിൽ ഉത്തമ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിവാഹ കാര്യങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകും. ദൂര ദേശ യാത്രകൾ ആവശ്യമായി വരും. വിദേശ ജോലി ചെയ്യുന്നവർക്ക് ശമ്പളം കൂടുതൽ ലഭിക്കും. കുടുംബാംഗങ്ങളുമായി ഒന്നിച്ച് വിനോദ യാത്രകൾ നടത്തും. വ്യാഴം ശനി ദിവസങ്ങൾ വളരെ ശോഭനമായി കാണുന്നു. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
കാർത്തിക- ചിലവുകൾ വർധിക്കാൻ സാധ്യത. കുടുംബാംഗങ്ങളിൽ നിന്നുള്ള ആ സഹായസഹകരണങ്ങൾ കുറയും. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ കാര്യങ്ങൾ ആലോചിച്ച് ചിന്തിച്ച് പ്രവർത്തിക്കുക. സർക്കാർ നിന്നുള്ള ആനുകൂല്യങ്ങൾക്ക് തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്. അമിത ആവേശം നല്ലതല്ല. അബദ്ധം പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വാക്ക് തർക്കങ്ങൾക്ക് സാധ്യത കാണുന്നു. തിങ്കൾ ശനി ദിവസങ്ങൾ അത്ര ശോഭനമല്ല ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.
രോഹിണി- രോഗശമനം. ആരോഗ്യ വർദ്ധനവ് എന്നിവ കാണുന്നു. ശത്രുക്കളെ ജയിക്കും. ചിലവുകൾ വർദ്ധിക്കും. അമിത ദേഷ്യം ഉണ്ടാകാം. പല വിജയ സാധ്യത കൂടിയ പല കാര്യങ്ങളും കൈയ്യെത്തും ദൂരത്ത് വന്നശേഷം മാറി പോകുന്നതായി തോന്നാം. ഈ നക്ഷത്രക്കാർ അല്പസമയം ആരാധനാലയങ്ങളിൽ ചിലവിടുന്നത് ഉത്തമമായി കാണുന്നു. സുഹൃത്തുക്കളുമായി രഹസ്യങ്ങൾ പങ്കുവയ്ക്കുന്നത് ഒഴിവാക്കണം. കടം കൊടുക്കുകയോ ജാമ്യം നിൽക്കുകയോ ചെയ്യരുത്. കൈവശമുള്ള പണം മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. അധ്വാനം കൂടിയേ തൊഴിലുകൾ ചെയ്യേണ്ടിവരും.
മകയിരം- വിവിധ തരത്തിലുള്ള ചിന്തകൾ മനസ്സിനെ വല്ലാതെ അലട്ടും. നഷ്ട സാധ്യത കാണുന്നു. തിരഞ്ഞെടുപ്പുകളിലും പരീക്ഷകളിലും വിജയിക്കും. അമിത ആഗ്രഹം നല്ലതല്ല. മറവി അനുഭവപ്പെടാം. ദൂര ദേശ യാത്രകൾ ഗുണം ചെയ്യും. കേസുകളിൽ വിജയിക്കും. ആഗ്രഹിച്ച തരത്തിലുള്ള തൊഴിൽ മാറ്റവും തൊഴിൽ വിജയവും ഉണ്ടാകും. വ്യാഴം വെള്ളി ദിവസങ്ങൾ ഗുണകരമല്ല മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.
തിരുവാതിര- കാര്യവിജയം ധനലാഭം മാനസിക സുഖം പരീക്ഷകളിൽ വിജയം എന്നിവ കാണുന്നുണ്ട്. അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബവുമൊന്നിച്ച് യാത്രകൾ നടത്തും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. മനസ്സിന് സന്തോഷം ഉണ്ടാകുന്ന വർത്തമാനങ്ങൾ കേൾക്കും. സ്ത്രീകൾ നിന്ന് അനുകൂല നിലപാടുകൾ ഉണ്ടാകും. സോഷ്യൽ മീഡിയകളിൽ പുതിയ സുഹൃദ്ബന്ധങ്ങൾ ലഭിക്കും. വ്യാഴം ശനി ദിവസങ്ങൾ ഉത്തമമായി കാണുന്നില്ല. ചുവപ്പ് വെള്ള എന്നീ നിറങ്ങൾ ചേർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
പുണർതം- ബന്ധുഗുണം ദ്രവ്യ അഭിവൃദ്ധി ദുർജ്ജന സംസർഗം ഉദര രോഗങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാര്യവിജയം സൗഭാഗ്യം സ്ഥാനങ്ങൾക്ക് ഉന്നതി എന്നിവ കാണുന്നുണ്ട്. വിദ്യാഭ്യാസകാര്യങ്ങളിൽ നേട്ടം അനുഭവപ്പെടും. പുത്ര ഗുണം സ്ത്രീ ഗുണം വസ്ത്ര ലാഭം ഗൃഹലാഭം എന്നിവ കാണുന്നുണ്ട്. തിങ്കൾ ബുധൻ എന്നീ ദിവസങ്ങൾ ശോഭനമായി കാണുന്നു. പച്ച നിറം ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
പൂയം- മനസ്സിനു സന്തോഷം ഉണ്ടാകുന്ന കാര്യങ്ങൾ ഉണ്ടാകും. അപ്രതീക്ഷിത ധനയോഗത്തിന് സാദ്ധ്യതയുണ്ട്. തർക്കവിഷയങ്ങളിൽ വിജയസാധ്യത കൈവരിക്കുവാൻ കഴിയും. കാര്യ വിജയമുണ്ടാകും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. തൊഴിൽമേഖലകളിൽ ലാഭ ശതമാനം വർദ്ധിക്കും. വീട്ടുകാരിൽ നിന്ന് അകന്നു നിൽക്കും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. ശനിയാഴ്ച ദിവസം നന്നല്ല. ചാര നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു. സുഖം അനുഭവിക്കും.
ആയില്യം- സർവ്വവിധ സുഖങ്ങൾക്കും വർദ്ധനവ് കാണുന്നു. ഇഷ്ടഭക്ഷണം യോഗം ധനനേട്ടം കുടുംബസുഖവും ആരോഗ്യവും വർദ്ധിക്കും. സഹോദരഗുണം ഉണ്ടാകും. കാര്യ നേട്ടം അനുഭവപ്പെടും. പ്രവേശന പരീക്ഷകളിൽ വിജയിക്കും. ഇന്റർവ്യൂകളിൽ വിജയിക്കും. കുടുംബാംഗങ്ങളുമായി കലഹ പ്രവണത ഉണ്ടാകും. ആകാംക്ഷ വർദ്ധിക്കും. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടും. തിങ്കൾ വെള്ളി എന്നീ ദിവസങ്ങൾ ഉത്തമമാണ്. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണ്.
മകം- ചിലവുകൾ വർദ്ധിക്കും. വാക്കുതർക്കങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാന മാറ്റത്തിന് സാധ്യത. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകാം. സർക്കാരിൽനിന്ന് എതിർ നടപടികൾക്ക് സാധ്യതയുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. സുഖസൗകര്യങ്ങൾ വർദ്ധിക്കും. പൊതു ജനങ്ങളുടെ അംഗീകാരം ലഭിക്കും. ചൊവ്വാഴ്ച ദിവസം ഉത്തമമായി കാണുന്നു. ചുവന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.
പൂരം- ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. സുഖാനുഭവങ്ങൾക്ക് സാധ്യത. സന്തോഷകരമായ ഒരു അന്തരീക്ഷം ഉണ്ടാകാം. തൊഴിൽമേഖലയിൽ നേട്ടങ്ങൾ അനുഭവപ്പെടും. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. വാക്കുകൾക്ക് അംഗീകാരം ലഭിക്കും. പുതിയ തൊഴിൽ സാധ്യതകൾ തുറന്നു വരും. സർക്കാരിൽനിന്ന് മുതിർന്നവരിൽ നിന്നോ ഉള്ള സഹായ സഹകരണങ്ങൾ കുറയും. സഹോദരഗുണം വർദ്ധിക്കും. പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.
ഉത്രം- ദൂര ദേശ യാത്രകൾ ആവശ്യമായി വരും. അധ്വാന കൂടുതലുള്ള ഉള്ള തൊഴിലുകൾ ചെയ്യേണ്ടതായി വരും. അർഹമായ അംഗീകാരങ്ങൾ ലഭിക്കും. ധന വരുമാനം വർദ്ധിക്കും. വിവാഹാദി കാര്യങ്ങളുടെ തടസം മാറിവരും. ശത്രുക്കൾ കുറയും. സ്ഥാനക്കയറ്റം ലഭിക്കും. സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. പുതിയ വസ്ത്രാഭരണാദികൾ വാങ്ങാൻ സാഹചര്യമൊരുങ്ങും. ബഹുമാന്യത ഐശ്വര്യം വർദ്ധിക്കും. ചതിയിൽ പെടാതെ സൂക്ഷിക്കുക. നേത്ര രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
അത്തം- ബന്ധുക്കൾ മൂലം കാര്യ നേട്ടമുണ്ടാകും. ധനപരമായ നേട്ടങ്ങൾ വർദ്ധിക്കും. ആരോഗ്യകാര്യങ്ങളിൽ തൃപ്തി ഉണ്ടാകും. ഐശ്വര്യം വർദ്ധിക്കും. മാനസിക സന്തോഷം ഉണ്ടാകും. പൂർണമായും ഐശ്വര്യപ്രദമായ ഒരു വാരം ആണ്. ഇപ്പോൾ പലകാര്യങ്ങളിലും വിയോജിപ്പ് രേഖപ്പെടുത്തും. തിങ്കൾ ബുധൻ ദിവസങ്ങളിൽ വളരെ ഉത്തമമായി കാണുന്നു. വെള്ള നിറത്തിലും പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെയധികം നല്ലതാണ്.
ചിത്തിര- മാനസിക ഭയം വർദ്ധിക്കും. ചിലവുകൾ കൂടാൻ സാധ്യതയുണ്ട്. പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. യാത്രാവേളകളിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്വജനങ്ങളിൽ നിന്ന് ആക്രമണങ്ങൾ കൂടുന്നതിനാല് സാഹസികമായ കാര്യങ്ങൾ ചെയ്യേണ്ടിവരും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അധികസമയം ജോലി ചെയ്യേണ്ടിവരും. കുടുംബ കാര്യങ്ങളെ പറ്റി ചിന്തിച്ച് മനസ് കൂടുതൽ അസ്വസ്ഥമാകും. കൂടുതൽ ടെൻഷൻ ഉള്ള കാര്യങ്ങളിൽ മുതിർന്നവരുടെ സഹായം തേടുന്നത് വളരെ ഉത്തമമാണ്. മഞ്ഞ വെള്ള എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു. തിങ്കൾ വെള്ളി ദിവസങ്ങൾ ഉത്തമമാണ്.
ചോതി- വിദ്യാവിജയം. സന്താനഗുണം. സ്ഥാന ലാഭം. സർവ്വവിധ അസുഖങ്ങൾക്കും വർദ്ധനവ്. ഇഷ്ടഭക്ഷണയോഗം. ശയന സൗഖ്യം. ചിലവുകൾ വർദ്ധിക്കും. യാത്രാക്ലേശം അനുഭവപ്പെടാം. അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർഥികൾ പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഓർമ്മക്കുറവ് വരരുത്. പ്രൊഫഷണൽ വിദ്യാർഥികൾ അമിതമായ കൂട്ടുകെട്ട് ഒഴിവാക്കണം. വിവാഹാദി കാര്യങ്ങളിൽ തടസ്സം അനുഭവപ്പെടാം. മുതിർന്നവരിൽ നിന്ന് നിസ്സഹകരണം ഉണ്ടാകാം. അപവാദങ്ങൾ കേൾക്കാൻ ഇടവരും. നമ്മുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കും.
വിശാഖം- കാര്യവിജയം. പൊതുജന അംഗീകാരം. അപവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ചിലവുകൾ വർദ്ധിക്കും. സഞ്ചാരക്ലേശം അനുഭവപ്പെടാം. വിദ്യാർഥികൾ പഠിക്കുന്ന കാര്യങ്ങളിൽ വിജയം നേടും. കാര്യ നേട്ടങ്ങൾ അനുഭവപ്പെടും. സർവ്വവിധ സുഖം. ഇഷ്ടഭക്ഷണം യോഗം. ശയന സൗഖ്യം. സ്ത്രീ ഗുണം. ഉന്നത സ്ഥാനമാനങ്ങൾ ഇലേക്ക് ഉയർത്തപ്പെടും. തൊഴിലാളികൾ ഉണ്ടാകും. ആനുകൂല്യങ്ങൾ വർദ്ധിക്കും. കർമ്മ മേഖലയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങൾ നടപ്പാക്കുകയും അതിനു വേണ്ടി പണം ചിലവഴിക്കുകയും ചെയ്യും. ഞായർ ചൊവ്വ ബുധൻ എന്നീ ദിവസങ്ങൾ ഉത്തമമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്.
അനിഴം- തൊഴിൽ മേഖലയിൽ ഉയർച്ച അനുഭവപ്പെടും. സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. പുതിയ വസ്ത്രാഭരണാദികൾ വാങ്ങും. കുടുംബത്തിലെ മുതിർന്നവരിൽ നിന്നും സഹകരണങ്ങൾ കുറയും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങളുണ്ടാകും. കുടുംബവുമായി ഒന്നിച്ചുള്ള വിദേശ യാത്ര. കാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. തൊഴിൽ മേഖലയിൽ വരുമാനം വർദ്ധിക്കും. ആരോഗ്യകാര്യങ്ങൾ തൃപ്തികരമായിരിക്കും. തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നത് വളരെയധികം നല്ലതാണ്. കുടുംബ സ്വത്തുവകകളും ആയി ബന്ധപ്പെട്ട കൂടുതൽ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. പച്ച നീല എന്നിവ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
തൃക്കേട്ട- ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. രോഗ ഭയം ഉണ്ടാകും. ദൂര ദേശ യാത്രകൾ ആവശ്യമായി വരും. തൊഴിൽ നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമാണ്. ധനനേട്ടം. മാനസിക സംതൃപ്തി. ഇഷ്ടഭക്ഷണം യോഗം . വിവാഹാദി കാര്യങ്ങൾക്ക് തടസ്സം കാണുന്നു. വിദേശ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. പച്ച ചുവപ്പ് എന്നീ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. വ്യാഴം തിങ്കൾ എന്നീ ദിവസങ്ങളും ഉത്തമമായി കാണുന്നു
.
മൂലം- ദൂര ദേശ യാത്രകൾ ആവശ്യമായി വരും. ഇതുവരെ ഉണ്ടായിരുന്ന കാര്യതടസങ്ങൾ കുറേശെ മാറിവരും. ഈശ്വരാധീനം പൂർണമായും കാണുന്നു. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് തർക്കം വിഷയങ്ങൾക്ക് സാധ്യത കാണുന്നു. തൊഴിൽ കാര്യത്തിനു വേണ്ടി പണം കൊടുത്ത് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംസാര വിഷയങ്ങൾ ഉണ്ടാകും. സർക്കാറിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാകില്ല. വെള്ളി ഞായർ ദിനങ്ങൾ ഉത്തമമായി കാണുന്നു. ശനിയാഴ്ച ആരാധനാലയ ദർശനം നടത്തുന്നത് ഗുണകരമാകും.
പൂരാടം- ഒരു പ്രത്യേക വിഭാഗങ്ങളിൽപ്പെടുന്ന തൊഴിലുകൾ ഏറ്റെടുത്ത് നടത്തും. സ്വസ്ഥമായ കുടുംബജീവിതം നയിക്കാൻ കഴിയും. ആഗ്രഹ സാഫല്യം ഉണ്ടാകും. പുതുതായി ഔദ്യോഗിക മേഖലകളിൽ എത്തപ്പെടും. കുടുംബാംഗങ്ങൾക്ക് വേണ്ടി കഠിനമായി പ്രയത്നിക്കും. പ്രവർത്തനമേഖലകളിൽ അംഗീകാരം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. നേരിയ സാമ്പത്തിക പുരോഗതി കാണുന്നു. വ്യാഴം വെള്ളി ദിവസങ്ങൾ ഉത്തമമായി കാണുന്നു. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ഉത്രാടം- ഏർപ്പെടുന്ന കാര്യങ്ങളിൽ ചില തടസ്സങ്ങൾ വാരത്തിന്റെ ആദ്യഭാഗത്തിൽ ഉണ്ടാകുമെങ്കിലും വാരത്തിന്റെ പകുതിക്ക് ശേഷം കാര്യങ്ങൾ ശുഭമായി അവസാനിക്കും. വിദേശ തൊഴിൽ സാധ്യത വർദ്ധിക്കും. തൊഴിൽമേഖലയിൽ ലാഭ ശതമാനം വർദ്ധിക്കും. അധ്വാനത്തിനും അനുസരിച്ചുള്ള പ്രതിഫലം ലഭിക്കും. പൊതുപ്രവർത്തകർക്ക് പൊതുജനങ്ങളുടെ അംഗീകാരം ഉണ്ടാകും. പ്രവർത്തനവിജയം. ധനനേട്ടം. മാനസിക സംതൃപ്തി ഇഷ്ടഭക്ഷണം യോഗം എന്നിവ ഈ വാരത്തിൽ ഉണ്ടാകും. കേസ് വഴക്കുകളിൽ വിജയിക്കും. രക്തസംബന്ധമായ അസുഖങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ മറ്റുള്ളവരുമായി ഇടപെടുമ്പോൾ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം. സോഷ്യൽ മീഡിയകളിൽ കൂടെ നമ്മുടെ കാര്യങ്ങൾ തുറന്നു പറയുന്നതും ചിത്രങ്ങൾ നൽകുന്നതും ഒഴിവാക്കണം.
തിരുവോണം- തടസ്സങ്ങൾ മാറി വരും. തലകറക്കം ആശയക്കുഴപ്പം പൊതുവെ കാര്യങ്ങൾക്ക് ഒരു മന്ദത എന്നിവ അനുഭവപ്പെടാം. നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചിന്തിച്ച് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. സുഹൃത്തുക്കളുടെ കാര്യങ്ങൾക്കുവേണ്ടിയോ പൊതുജനങ്ങളുടെ കാര്യങ്ങൾക്കുവേണ്ടിയോ യാത്രകൾ ആവശ്യമായിവരും. ആർക്കും പണം കടം കൊടുക്കരുത്. ചതിയിൽ പെടാതെ സൂക്ഷിക്കുക. വ്യാഴാഴ്ച ഉത്തമ ദിനമാണ്. നീല മഞ്ഞ എന്നിവ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാകും.
അവിട്ടം- ഇഷ്ടഭക്ഷണ യോഗം. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക. പ്രത്യേകിച്ച് റോഡു മുറിച്ചു കടക്കുമ്പോഴും സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും സുരക്ഷയ്ക്ക് പ്രത്യേക മുൻകരുതലുകൾ നൽകണം. കൂടുതൽ പഠന കാര്യങ്ങൾക്കുള്ള അവസരങ്ങൾ ലഭിക്കും. മനസ്സിനെ വേദനിപ്പിക്കുന്ന വാർത്തകൾ കേൾക്കാനിടവരും. സാമ്പത്തിക വർദ്ധനവ് ഉണ്ടാകും. ധാർമിക കാര്യങ്ങളിൽ ഇടപെടും. ഐശ്വര്യം വർദ്ധിക്കും വസ്തുവകകൾ വാങ്ങാൻ കഴിയും. കുടുംബക്കാർക്ക് നേട്ടങ്ങളുണ്ടാകും. വീട്ടിൽ സന്തോഷ അന്തരീക്ഷം ഉണ്ടാകും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ചതയം- തടസ്സങ്ങൾ മാറി വരും. ദൂര ദേശയാത്രകൾ നടത്തും. പുതിയ വിവാഹ ആലോചനകൾ വരും. ചിലവുകൾ വർദ്ധിക്കും. ആരോഗ്യ കാര്യങ്ങളെ പറ്റി ചിന്തിച്ച് മാനസിക വിഷമം ഉണ്ടാകാം. മെഡിറ്റേഷൻ ധ്യാനം എന്നിവ ചെയ്യുന്നത് നല്ലതാണ്. കീർത്തി വർദ്ധിക്കും. സ്ഥാന ലാഭം അംഗീകാരം എന്നിവ ഉണ്ടാകും. സുഖം സന്തോഷം എന്നിവ കാണുന്നു. വെള്ളയും മഞ്ഞയും കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. ചൊവ്വ ബുധൻ ദിവസങ്ങൾ ഉത്തമമായി കാണുന്നു
.
പൂരുട്ടാതി- കാര്യനേട്ടം. അനുഭവ യോഗം. തൊഴിൽ നേട്ടം. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ലാഭശതമാനം വർദ്ധിക്കും. പുതിയ തൊഴിൽ മേഖലകൾ കണ്ടെത്തും. പരീക്ഷകളിൽ വിജയിക്കും. പുതിയ പ്രണയബന്ധങ്ങളുടെ സാധ്യത. പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യും. തടസ്സങ്ങൾ പൂർണമായി മാറി വരും. സോഷ്യൽ മീഡിയയിൽ നിന്ന് ഉത്തമ സുഹൃത്തുക്കളെ ലഭിക്കുകയും അവരുമായി അടുത്ത് ഇടപഴകാൻ അവസരം ലഭിക്കുകയും ചെയ്യും. ബുധൻ വ്യാഴം എന്നീ ദിവസങ്ങൾ ഉത്തമമാണ്. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണം ചെയ്യും.
ഉത്രട്ടാതി- തൊഴിൽ തേടി വിദേശ യാത്ര നടത്തും. ധനലാഭം കാണുന്നുണ്ട്. ചിലവുകൾ വർദ്ധിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ലഘു വ്യായാമങ്ങൾ ചെയ്യുന്നത് ടെൻഷൻ കുറയ്ക്കാൻ സഹായിക്കും. അനുയോജ്യമല്ലാത്ത കൂട്ടുകെട്ടുകളിൽ പെടുന്നത് ഒഴിവാക്കണം. തടസ്സങ്ങൾ മാറി വരും. കുടുംബവുമായി ബന്ധപ്പെട്ട തർക്ക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ച് വേണം. സ്ത്രീകളിൽ നിന്ന് നേട്ടങ്ങളുണ്ടാകും. പുതിയ ആഭരണങ്ങൾ വസ്ത്രങ്ങൾ എന്നിവ ലഭിക്കും. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായി കാണുന്നു.
രേവതി- തൊഴിൽ മാറ്റം ഉണ്ടാകാം. അമിത ഭയം സംശയം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. തർക്കവിഷയങ്ങളിൽ വിജയിക്കും. കുടുംബ കാര്യങ്ങളെപ്പറ്റിയുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകും. വരുമാന വർദ്ധനവിന് വേണ്ടി പുതിയ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. വിദ്യാർഥികൾ മാന്യതയ്ക്കും യുക്തിക്കും ചേരാത്ത സുഹൃദ്ബന്ധങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ശനിയാഴ്ച ആരാധനാലയ ദർശനം നടത്തുന്നതും ബ്ലൂ സഫയർ പോലുള്ള രത്നങ്ങൾ ധരിക്കുന്നതും ഉത്തമമാണ്.