നിങ്ങളുടെ ഈ അഴ്ചയിലെ വാരഫലം

By Web Desk  |  First Published Sep 24, 2017, 10:14 AM IST

സെപ്റ്റംബർ മാസം  ഇരുപത്തിയഞ്ചാം തീയതി മുതൽ ഒക്ടോബർ ഒന്നുവരെയുള്ള വാരത്തിലെ ജന്മനക്ഷത്ര പ്രകാരമുള്ള ജ്യോതിഷ ഫലം. തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം


അശ്വതി

Latest Videos

undefined

പുതുതായി ഭൂമിലാഭം ഉണ്ടാകും. സമ്പത്ത് സൗഭാഗ്യങ്ങൾ എന്നിവ ഉണ്ടാകും. ഗ്രഹം മോടിപിടിപ്പിക്കും. ചിലപ്പോൾ ഗ്രഹത്തിൽ നിന്ന് മാറി താമസിക്കേണ്ടി വന്നേക്കാം. വളരെ വ്യക്തമായ അഭിപ്രായങ്ങൾ പല കാര്യങ്ങളിലും രേഖപ്പെടുത്തേണ്ടി വരും. പ്രയത്നത്തിന് തക്ക ഫലം ലഭിക്കും. പരീക്ഷകളിൽ വിജയിക്കാൻ ഉപരിപഠനത്തിന് വിജയമുണ്ടാകും. തൊഴിൽ മേഖലകളിൽ വിജയം കാണുന്നു കുടുംബത്തിലെ മുതിർന്നവരുടെ നിന്ന് അനുകൂലമല്ലാത്ത നിലപാടുകൾ ഉണ്ടാകാം. ഇപ്പോൾ പച്ചനിറത്തിലുള്ള മന്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.

ഭരണി

ഔദ്യോഗികമോ  ഉദ്യോഗത്തിന് വേണ്ടതുമായ പരീക്ഷകളിൽ വിജയിക്കും. കലാമത്സരങ്ങളിൽ പങ്കെടുക്കും. എല്ലാ കാര്യങ്ങളിലും തീരുമാനം കൈക്കൊള്ളാൻ കാലതാമസം നേരിടും. വിവാഹാദി കാര്യങ്ങളുമായി ബന്ധപ്പെട്ട സഹോദരങ്ങളിൽ നിന്ന് നിർബന്ധം ഉണ്ടാകും. ദൂരദേശത്ത് നിന്നും വിവാഹാലോചനകൾ വരാൻ സാധ്യതയുണ്ട്.  ഏർപ്പെടുന്ന കാര്യങ്ങളിൽ ചില അപ്രതീക്ഷിത തടസ്സങ്ങൾ കാണുന്നുണ്ട്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് കാലം അനുകൂലമാണ്. വീടിന് സമീപത്തുനിന്ന് മനസ്സിനിണങ്ങിയ ഉത്തമ സുഹൃത്തുക്കളെ ലഭിക്കും. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഭാഗ്യ ദായകം ആണ്.

കാർത്തിക

കുടുംബത്തിൽ ധനാഭിവൃദ്ധിയും ഐശ്വര്യവുമുണ്ടാകും.  ചെവി കണ്ണ് എന്നിവയ്ക്ക് രോഗങ്ങൾ വരാതെ സൂക്ഷിക്കണം. കേരളത്തിലെ മുതിർന്ന അംഗങ്ങൾ കൊണ്ടാകുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ചില ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കും. സാമ്പത്തിക സുഖാനുഭവങ്ങൾ ഉണ്ടാകും. ആദ്ധ്യാത്മിക കാര്യങ്ങളിൽ ഇടപെടുകയും മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യും. ജനപ്രീതി ഉണ്ടാകും. സോഷ്യൽ മീഡിയയിൽ നിന്ന് ചതിയുണ്ടാകുവാന്‍ സാധ്യത. കാര്യങ്ങൾക്ക് ധനം ഏത് വിധേനെയും കണ്ടെത്തും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായിരിക്കും.

രോഹിണി
 

സഹോദരങ്ങളിൽ നിന്ന് ധനസഹായം ഉണ്ടാകാം. പുതിയ സ്നേഹ ബന്ധങ്ങൾ  മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുടുംബത്തിൽ ബുദ്ധിമുട്ട്   ഉണ്ടാക്കും. ചില കാര്യങ്ങളിൽ മാർഗ്ഗ തടസ്സം ഉണ്ടാകും.  സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും കാലമായി ആഗ്രഹിച്ചിരുന്ന വ്യക്തികളെ  സുഹൃത്തുക്കൾ ആയി ലഭിക്കും. ഇഷ്ടപ്പെട്ട വ്യക്തികളെ വിവാഹം കഴിക്കാൻ സാധിക്കും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും മഞ്ഞനിറത്തിലുള്ള ആഭരണങ്ങൾ മോതിരം എന്നിവ ധരിക്കുന്നതും നല്ലതാണ്.

മകയിരം

ധനനേട്ടം ഉണ്ടാകും. സുഖ സൗകര്യങ്ങൾ നേടുന്നതിന് വേണ്ടി ധനം ചിലവഴിക്കും. അടുത്തുള്ള സുഹൃത്തുക്കൾ വഴിയോ സഹോദരങ്ങൾ വഴിയോ പുതിയ വിവാഹ ആലോചനകൾ വരും. വിദേശത്ത് താമസിക്കുന്നവർക്ക് വിവാഹത്തിന് അനുകൂലമായ സമയമാണ് എല്ലാ കാര്യങ്ങളിലും സ്വപ്നങ്ങൾ യാഥാർത്ഥ്യമായി വരുന്നതായി തോന്നാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. പുതിയ വാഹനങ്ങൾ വാങ്ങുന്നവർ  രേഖകൾ പൂർണമായും പരിശോധിച്ചശേഷം മാത്രമേ വാങ്ങാവൂ. ഈ നക്ഷത്രക്കാർ ഇളം തവിട്ടു നിറത്തിലുള്ളതോ കാപ്പിപ്പൊടി കളറിൽ ഉള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായിരിക്കും. ചുവന്ന നിറത്തിലുള്ള ആഭരണങ്ങൾ പവിഴം കൊണ്ട് ഉണ്ടാക്കിയ ആഭരണങ്ങൾ എന്നിവ ധരിക്കുന്നത് നല്ലതാണ്.

തിരുവാതിര

ധനവരവ് വർദ്ധിക്കും. സഹോദരങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലെ മുതിർന്നവരിൽനിന്നും കാരണവന്മാരിൽ നിന്നും സഹായ സഹകരണങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. വിദ്യാഭ്യാസകാര്യങ്ങളിൽ ഉയർച്ച കൈവരിക്കും. പലവിധത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മാനസിക വിഷമം ഉണ്ടാകും. ദൂരത്തുള്ള വ്യക്തികളുമായി ഉണ്ടാകുന്ന ബന്ധങ്ങളിൽ  തടസ്സങ്ങൾ ഉണ്ടാകാം. ഭാവി കാര്യങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യത. പരീക്ഷകളിൽ ഉന്നതവിജയം നേടും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. അമിതവേഗത അപകടത്തിന് കാരണമാകാം. ദീർഘ ദൂര ഡ്രൈവിംഗ് രാത്രികാലങ്ങളിൽ ഒഴിവാക്കുന്നത് ഉത്തമമാണ്. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ചുവന്ന നിറത്തിലുള്ള ആഭരണങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

പുണർതം

വരവിനനുസരിച്ച് ചിലവും ഉണ്ടാകാൻ സാധ്യതയുണ്ട്. സ്ഥല സംബന്ധമായ  ഇടപാടുകൾക്ക് തടസ്സങ്ങൾ നേരിടാം.  കുടുംബാംഗങ്ങളുമായി  അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. തൊഴിൽ കാര്യങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകും. കാര്യനേട്ടം ധനനേട്ടം എന്നിവ ഉണ്ടാകും. പരീക്ഷകളിൽ വിജയിക്കും ദൂരയാത്രകൾ സന്തോഷപ്രദമായിരിക്കും.   ലോണുകൾ തടസ്സം കൂടാതെ ലഭിക്കും. പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകും. തൊഴിൽമേഖലയിൽ  സാമർത്ഥ്യം പ്രകടിപ്പിക്കും. കർമ്മ മേഖലകളിൽ വിജയം ഉണ്ടാകുന്നതിന് ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

പൂയം

തൊഴിൽ മേഖലയിൽ കാര്യതടസ്സം.  യാത്രയ്ക്ക് അനുകൂല സാഹചര്യമുണ്ടാകും.  വിദ്യാർത്ഥികൾ പ്രേമബന്ധങ്ങളിൽ പെടും. ഔദ്യോഗിക കാര്യങ്ങളും വിദ്യ കാര്യങ്ങളും  താൽക്കാലികമായി മാറ്റിവച്ച് സുഖ സൗകര്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി പ്രവർത്തിക്കും. അപ്രതീക്ഷിത ധനവരവും വിവിധ കാര്യങ്ങളെ പറ്റി ചിന്തിച്ചു മാനസിക അസ്വസ്ഥതയും ഉണ്ടാകുന്നതായി കാണുന്നു. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. സർക്കാർ മേഖലയിൽ ഉള്ളവരുമായി തടസ്സങ്ങൾ വാക്കുതർക്കങ്ങൾ എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണം. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.

ആയില്യം 

ത്വക് സംബന്ധമായതും ആരോഗ്യ സംബന്ധമായതുമായ പ്രശ്നങ്ങൾക്ക് പെട്ടെന്ന് തന്നെ വൈദ്യ സഹായം സ്വീകരിക്കുന്നത് നല്ലതാണ്. ധന ധാന്യ ലാഭം ബഹുമാന്യത ഐശ്വര്യം കുടുംബസുഖം കാര്യപ്രാപ്തി എന്നിവ കാണുന്നുണ്ട്. സർക്കാർ ടെസ്റ്റുകളിൽ വിജയിക്കും. ഉദ്യോഗക്കയറ്റത്തിന് വേണ്ടി ശ്രമിക്കുന്നവർക്ക് അക്കാര്യം നേട്ടമുണ്ടാകും. പുതിയ തൊഴിൽ മേഖല തേടുന്നവർക്കും ഗുണകരമായ വാരമാണ് ഇത്. പാർട്ടയിം ജോലിക്ക് ശ്രമിക്കുന്നവർക്ക് തൊഴിൽ ലഭിക്കാൻ സാധ്യത കൂടുതലാണ്. സാമർത്ഥ്യം ഉള്ള  പ്രണയിതാക്കളെ ലഭിക്കാൻ വെളുത്ത നിറത്തിൽ ചുവന്ന കളങ്ങളുള്ള ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.

മകം
കുടുംബാംഗങ്ങളുടെ സഹായത്തോടുകൂടി  നമുക്ക് ഇഷ്ടപ്പെട്ട ഉത്തമ വിവാഹാദി കാര്യങ്ങൾ നടത്താൻ കഴിയും. തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സോഷ്യൽ മീഡിയകൾ വഴി പണസംബന്ധമായതോ വൈകാരികമായതോ ആയ കാര്യങ്ങൾ അബദ്ധങ്ങൾ പറ്റാതെയും പ്രത്യേകം ശ്രദ്ധിക്കണം. ചതി പറ്റാൻ പാടില്ല. കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. ബന്ധുക്കളിൽ നിന്ന് അകന്നു നിൽക്കേണ്ടി വരും. ചെറിയ കാര്യതടസങ്ങൾ ക്ക്‌ സാധ്യത കാണുന്നു. ഉദ്യോഗ സംബന്ധമായ കാര്യങ്ങളിൽ പ്രമോഷന് വേണ്ടി കേസിന് പോകരുത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിയ്ക്കുന്നത് ഭാഗ്യദായകം ആണ്. പച്ചനിറത്തിലുള്ള ആഭരണങ്ങൾ ധരിക്കുന്നത് തോഴിൽ  നേട്ടത്തിനും വിദ്യാഗുണത്തിനും സഹായകമാകും.

പൂരം

കലാ കായിക മേളകളിൽ  പങ്കെടുക്കുവാൻ അവസരം ലഭിക്കും. കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ് രക്തസമ്മർദ്ദം മുതലായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ചിലവുകൾ വർദ്ധിക്കും.  ആഡംബരങ്ങൾക്കും വേണ്ടി പണം ചിലവഴിക്കുമ്പോൾ ചതിവ് പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. ബാങ്കിംഗ് മേഖലകളിൽ നിന്ന് കൂടുതൽ  ആനുകൂല്യങ്ങൾ ലഭിക്കും. സർക്കാർ സംബന്ധമായ ടെസ്റ്റുകളിൽ വിജയിക്കും. മുഖ പ്രതീക്ഷ നന്നല്ല ഗ്രഹത്തിൽ നിന്നും മാറി നില്ക്കുവാനുള്ള കാരണങ്ങളുണ്ടാകും. മാനസിക സമ്മർദം വർധിക്കും.  ശത്രുക്കളിൽ നിന്ന് തടസ്സങ്ങൾക്ക് സാധ്യത. ഏറ്റവും കൂടുതലുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് നല്ലതാണ് വൈറ്റമിൻ ബി അടങ്ങിയിട്ടുള്ള ആഹാരം  കൂടുതൽ ഉപയോഗിക്കുന്നത് നല്ലതാണ്.

ഉത്രം

ഔദ്യോഗികരംഗത്ത് ഉത്തമ വിജയം ഉണ്ടാകും.  സർക്കാരിൽനിന്ന് അംഗീകാരങ്ങൾ ലഭിക്കും. ഈശ്വരാധീനം വർധിക്കും. ധനപരമായ കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. കുടുംബ കാര്യങ്ങളിൽ നിന്ന് മാറി പൊതുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ഉപരി പഠന മേഖലയിലുള്ളവർക്ക് ഒരു ചെറിയ തടസ്സങ്ങൾക്ക് ആ സാധ്യത കാണുന്നുണ്ട്. പ്രേമബന്ധങ്ങൾ പരാജയപ്പെടും. ചിലവുകൾ വർദ്ധിക്കും. ഉത്തമ വിവാഹബന്ധങ്ങൾ ലഭിക്കും. കുറഞ്ഞ രക്തസമ്മർദമുള്ളവർ കരുതിയിരിക്കണം. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ആഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഉത്തമമാണ്.

അത്തം

പൊതുജനങ്ങളുടെ ഇടയിൽ അംഗീകാരം ലഭിക്കും.  ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട് സമൂഹത്തിലെ  ഉന്നത പദവികളിൽ എത്തിച്ചേരും. സിവിൽസർവീസ് അകലെയുള്ള ഉന്നത മേഖലകളിലേക്ക്  തയ്യാറെടുക്കുന്നവർക്ക് കാലം  പൂർണമായും അനുകൂലമാണ്. അലസത മടി എന്നിവ ഒഴിവാക്കുന്നതിനുവേണ്ടി യോഗ ധ്യാനം മെഡിറ്റേഷൻ ഈശ്വരാരാധന എന്നിവ നടത്തേണ്ടതാണ്. പാൽ പാലുത്പന്നങ്ങൾ ജലം എന്നിവ ഈവാരം കൂടുതലായി ഉപയോഗിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായകമാകും. അപ്രതീക്ഷിതമായ ചില തടസ്സങ്ങളെ കാര്യമാക്കേണ്ടതില്ല. ഉത്തമ സുഹൃത്തുക്കൾ എന്ന് കരുതിയ അവരിൽ നിന്ന് നമ്മൾ ചിലപ്പോൾ അകന്നു പോയേക്കാം. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

ചിത്തിര

ഉള്ളതിനെ ഉപേക്ഷിച്ച് മറ്റുള്ളവയ്ക്ക് പുറകിലൂടെ സഞ്ചരിക്കുന്നതു മൂലം  നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. ഉള്ള തൊഴിൽ ആത്മാർത്ഥതയോടും കൂടി പ്രവർത്തിച്ചതിനു ശേഷം  മറ്റ് തൊഴിൽ മേഖലകളിലേക്ക് ശ്രമിക്കുന്നത് ഗുണം ചെയ്യും. അമിത ചിന്ത കൊണ്ട് മാനസിക സമ്മർദ്ദം കൂടും. ദൂരയാത്രകൾ ആവശ്യമായി വരും. ആരോഗ്യ വർദ്ധനവ് ഉണ്ടാകും. ധനപരമായ നേട്ടങ്ങൾ അനുഭവപ്പെടും. തുറസ്സായ സ്ഥലങ്ങളിൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്നത് ഭാഗ്യദായക മാണ് പണം നൽകി.  തൊഴിൽ മേഖലകളിൽ എത്തപ്പെടാൻ ശ്രമിക്കും.  വിദേശത്തു നിന്നും വ്യത്യസ്ത ദേശങ്ങളിൽ നിന്നും വിവാഹാലോചനകൾ വരാൻ സാധ്യതയുണ്ട്. നല്ലെണ്ണ തേച്ച് കുളിക്കുന്നതും അന്നദാനം നടത്തുന്നതും ഉത്തമ ഗുണഫലങ്ങൾ നൽകുന്നതാണ്.

ചോതി

കാര്യവിജയം ധനാഗമനം  ഇഷ്ടഭക്ഷണം യോഗം സുഖം  സന്തോഷം സഞ്ചാര ക്ലേശങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ ശല്യം ഉണ്ടാകാം.  സാധനങ്ങൾ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനമാനങ്ങൾ ലഭിക്കും സർവ്വ കാര്യ വിജയം സുഖം സന്തോഷം എന്നിവ കാണുന്നുണ്ട്. യുവതലമുറയുടെ ചെറിയ സ്നേഹബന്ധങ്ങൾ പ്രണയബന്ധങ്ങൾ ആയി മാറാനും കുടുംബാംഗങ്ങളുടെ അപ്രീതി ഉണ്ടാകുവാനും സാധ്യതയുണ്ട്. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്. ഉത്തമമായി കാണുന്നു ഈ നക്ഷത്രക്കാർ അക്വാമറിൻ എന്ന രത്നം ധരിക്കുന്നത് ഉത്തമമാണ്.

വിശാഖം

ഈശ്വരാധീനം കാണുന്നു.  ദൂരദേശ യാത്രകൾ ആവശ്യമായിവരും. ബന്ധുജനങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും ലാഭശതമാനം വർദ്ധിക്കും. തൊഴിൽ നേട്ടം അനുഭവപ്പെടും. സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും സ്ഥാനമാനങ്ങൾ ലഭിക്കും. ശത്രുക്കൾ ഷെയ്ക്കും സർവ്വ കാര്യ വിജയം ഉണ്ടാകും. സുഖം സമൃദ്ധി എന്നിവയ്ക്ക് സാധ്യത ചിലവുകൾ വർദ്ധിക്കും. രക്തസമ്മർദ്ദം ഉള്ളവർ  ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ഉദര രോഗങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. ജലം പച്ചക്കറികൾ ഇലവർഗ്ഗങ്ങൾ എന്നിവ ധാരാളമായി ഉപയോഗിക്കണം.

അനിഴം

മാനസികസമ്മർദ്ദം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ലഘു വ്യായാമങ്ങളും യോഗ മെഡിറ്റേഷൻ പോലുള്ള കാര്യങ്ങളും ചെയ്യുന്നത് ഉത്തമമാണ്. വാക്കുതർക്കങ്ങളിൽ നിന്നും ജാമ്യം നിൽക്കുന്നതിൽ നിന്നും കേസ് വഴക്കുകളിൽ ഇടപെടുന്നതിൽ നിന്നും വിവാദ പ്രശ്നങ്ങളിൽനിന്നും അഭിപ്രായങ്ങളിൽ നിന്നും  ഒഴിഞ്ഞു നിൽക്കേണ്ടതും അത്യാവശ്യമാണ്. തൊഴിലുമായി ബന്ധപ്പെട്ട് ഇടങ്ങളിൽ നിന്നു പ്രണയ ബന്ധങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ ഉത്തമ സുഹൃത്തുക്കളെ ലഭിക്കും ടെസ്റ്റുകളിലും ഇന്‍റര്‍വ്യൂകളില്‍ വിജയിക്കും.  സർക്കാറിൽ നിന്ന് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. ചന്ദ്രകാന്തം പോലുള്ള രത്നങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

തൃക്കേട്ട

അലച്ചിൽ മടി മാനസിക സമ്മർദ്ദം ഈശ്വരാധീനം കുറവ്. സർവ്വകാര്യങ്ങളിലും തടസ്സം എന്നിവ കാണുന്നു.  രാത്രികാലങ്ങളിൽ വാഹനങ്ങൾ ഓടിക്കാൻ പാടില്ല. ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വാരമാണ്. ഇപ്പോഴുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനുള്ളിൽ  പരിഹരിക്കാൻ കഴിയുന്നവയാണ്. ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം  ബുദ്ധി സാമർത്ഥ്യവും അർപണ ബോധവും പിതൃഗുണവും ഉള്ളതിനാൽ കാര്യ വിജയം ഉണ്ടാകും. നീല നിറത്തിലുള്ളതോ കറുപ്പ് നിറത്തിലുള്ളതോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. നല്ലെണ്ണ തേച്ച് കുളിക്കുന്നതും അന്നദാനം നടത്തുന്നതും ഉത്തമമാണ്.

മൂലം

തൊഴിൽ മേഖലകളിൽ നിന്ന് ആവശ്യം ഉണ്ടെങ്കിൽ മാത്രമേ മാറ്റത്തിന് ശ്രമിക്കാവൂ. മനസ്സിൽ നൂതനമായ പല ആശയങ്ങളും ഉയർന്നു വരും. എങ്കിലും  എല്ലാം വിജയകരമാകണം. എന്നില്ല തർക്കവിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. തെറ്റായ അഭിപ്രായപ്രകടനങ്ങൾ മൂലമോ രൂക്ഷമായ അഭിപ്രായങ്ങളിലൂടെയോ മേലധികാരികളുടെ ഇഷ്ടക്കുറവോ കൊണ്ട് തൊഴിൽമേഖലയിൽ സ്ഥാനചലനത്തിന് സാധ്യത വളരെ കൂടുതലാണ്. നമ്മുടെ കഴിവുകൾ അംഗീകരിക്കപ്പെടുന്നത് വരെ അല്പം ക്ഷമിച്ച് നിൽക്കേണ്ടതാണ്. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ  ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ  ധരിക്കുന്നത് ഉത്തമമാണ്.

പൂരാടം

പുതിയ വാഹനങ്ങൾ വാങ്ങാൻ അവസരം ലഭിക്കും. ആഭരണങ്ങൾ ഗാനം ലേഖനങ്ങൾ എന്നിവ ലഭിക്കും. മറ്റുള്ളവരിൽ നിന്നും സന്തോഷം ലഭിക്കും. വിവാഹ കർമ്മങ്ങൾ നടത്തുവാനും  സർക്കാരിൽ നിന്നും ബഹുമതികൾ  ലഭിക്കുവാനും സാധ്യത കാണുന്നു. എല്ലാ കാര്യങ്ങളിലും വിജയിക്കും. കർമ്മ മേഖലയിൽ നേട്ടം അനുഭവപ്പെടും. വാതസംബന്ധമായ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇഷ്ട കാര്യലാഭം സ്ഥാനാന്തരം പ്രാപ്തി എന്നിവ കാണുന്നുണ്ട്.  വിദേശ തൊഴിൽ തേടുന്നവർക്ക് ആഗ്രഹമുണ്ടാകും. ഗ്രഹ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  നഷ്ടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. വെള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഭാഗികമായി കാണുന്നുണ്ട്.

ഉത്രാടം

സർക്കാർ സംബന്ധമായ കോൺട്രാക്റ്റ് വർക്കുകൾ താൽക്കാലിക നിയമനങ്ങൾ എന്നിവ ലഭിക്കാനുള്ള സാധ്യത കാണുന്നു.  രക്തസംബന്ധമായ രോഗങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ അപരിചിതരോട് അടുത്തിടപഴകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. തനിച്ചുള്ള ദൂര യാത്രകളിൽ പ്രത്യേകം  മുൻകരുതലുകൾ അത്യാവശ്യമാണ്. കാര്യവിജയം പുത്രൻ ഗുണം ആ ഭരണാധികൾ ലഭിക്കും. ധനപുഷ്ടിയും മാനസിക സന്തോഷവും ഉണ്ടാകും. തൊഴിൽരംഗത്ത് തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. കൈവശമുള്ള സാധനങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയിൽ അലസത ഉണ്ടാകാൻ സാധ്യതയുണ്ട്. സുഖാനുഭവങ്ങൾക്ക് സാധ്യതയുണ്ട്  ഗ്രഹത്തിലേക്ക് വേണ്ടെന്ന് ഉപകരണങ്ങൾ വാങ്ങിക്കും.

തിരുവോണം

നല്ല നേട്ടമുണ്ടാകും. പ്രതാപം വർദ്ധിക്കും. സർവ്വകാര്യസിദ്ധി ഉണ്ടാകും.  സ്ത്രീകൾ മൂലം കാര്യ നേട്ടം മാനസിക സന്തോഷം ഗുണാനുഭവങ്ങൾ ദാമ്പത്യസുഖം എന്നിവ ഉണ്ടാകാം. വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കും. തൊഴിൽ മേഖലകളിൽ വിജയം കാണുന്നത്. മാനസിക സന്തോഷം അനുഭവപ്പെടും. അപ്രതീക്ഷിത ആക്രമണങ്ങളിൽ പെടാതെ സുരക്ഷിതമായ തൊഴിൽ മേഖലകളിൽ  പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പൊതുജനങ്ങളിൽനിന്ന് നീതി ലഭിച്ചെന്ന് വരില്ല. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. അഗേറ്റ് പോലുള്ള രത്നങ്ങൾ ധരിക്കുന്നത് തൊഴിൽ നേട്ടത്തിന് കൂടുതൽ ഉത്തമമാണ്.

അവിട്ടം

അതി കഠിനമായ ജോലികളിൽ ഏർപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. തർക്കവിഷയങ്ങളിൽ ഏർപ്പെടുമ്പോൾ മറ്റുള്ളവരുടെ ഉപദ്രവം ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസികസംഘർഷം വർദ്ധിക്കും. കുടുംബത്തിലെ മുതിർന്നവരുടെ സഹായങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നു. പ്രഫഷനൽ മേഖലയിൽ ട്രെയിനിങ് ചെയ്യുന്നവർക്ക് അനുകൂല സമയമാണ്. വിദേശ തൊഴിൽ തേടുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ഉന്നത തൊഴിൽമേഖലകളിൽ  ഉള്ളവർക്ക് അംഗീകാരങ്ങൾ ലഭിക്കും. വെള്ള പച്ച എന്നീ നിറങ്ങൾ കലർന്ന  വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

ചതയം

ഇറങ്ങുന്ന കാര്യങ്ങൾക്കെല്ലാം തന്നെ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസിക സമ്മർദം വർധിക്കും ചിലവ് ക്രമാതീതമായി വർദ്ധിച്ചുവരും. വിദേശയാത്രയ്ക്ക് സാധ്യതകാണുന്നു. തൊഴിൽമേഖലയിൽ തടസ്സങ്ങളുണ്ടാകും. വിദ്യാർഥി കാര്യങ്ങളിലും വിജയിക്കും. കുടുംബബന്ധങ്ങളിൽ അസ്വസ്ഥതകൾ കാണുന്നു. പൊതുവേ എല്ലാവരോടും  തർക്കിക്കുന്ന പ്രവണത നല്ലതല്ല. ഉദര സംബന്ധമായ രോഗങ്ങളും അമിത ഭയവും കാണുന്നു. വിവിധ നിറങ്ങൾ ചേർന്ന വസ്ത്രങ്ങൾ ധരിക്കുന്നത്. ഉത്തമമാണ് ടൈഗർ ഐ പോലുള്ള  രത്നങ്ങൾ ധരിക്കുന്നത് ഉത്തമം ആണ്.

പൂരുട്ടാതി

യാത്രാക്ലേശം അനുഭവപ്പെടാം, സ്വത്ത് വകകൾ ലഭിക്കും, കലഹ പ്രവണത വർദ്ധിക്കും. കാര്യവിജയം സൗഭാഗ്യം സ്ഥാനമാനങ്ങൾക്ക് ഉന്നതി എന്നിവ കാണുന്നുണ്ട്. അമിത പ്രതീക്ഷകളും അമിത ലാഭവും പ്രതീക്ഷിക്കുന്നത് നല്ലതല്ല. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകാം. ബന്ധുജന വിരോധം ധർമ്മ കാര്യങ്ങൾക്ക് തടസം ഇതിൽ ജനങ്ങൾക്ക് രോഗാരിഷ്ടതകൾ എന്നിവ കാണുന്നു. പക്ഷികൾക്ക്  ഗോതമ്പു കൊണ്ടുള്ള ആഹാരങ്ങൾ നൽകുക. എള്ളെണ്ണ ഒഴിച്ച് വിളക്ക് കത്തിക്കുക അന്നദാനം നടത്തുക. കണ്മഷി ഉപയോഗിക്കുക കറുത്ത വസ്ത്രങ്ങൾ ധരിക്കുക എന്നിവ ഉത്തമമായി കാണുന്നു.

അശ്വതി

പുതുതായി ഭൂമിലാഭം ഉണ്ടാകും. സമ്പത്ത് സൗഭാഗ്യങ്ങൾ എന്നിവ ഉണ്ടാകും. ഗ്രഹം മോടിപിടിപ്പിക്കും. ചിലപ്പോൾ ഗ്രഹത്തിൽ നിന്ന് മാറി താമസിക്കേണ്ടി വന്നേക്കാം ഉണ്ടാകും. കുടുംബത്തിലെ മികച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട നന്ദനം ചെലവഴിക്കേണ്ടി വരുന്നത് വളരെ വ്യക്തമായ അഭിപ്രായങ്ങൾ പല കാര്യങ്ങളിലും രേഖപ്പെടുത്തേണ്ടി വരും. പ്രയത്നത്തിന് തക്ക ഫലം ലഭിക്കും പരീക്ഷകളിൽ വിജയിക്കാൻ ഉപരിപഠനത്തിന് വിജയമുണ്ടാകും. തൊഴിൽ മേഖലകളിൽ വിജയം കാണുന്നു. കുടുംബത്തിലെ മുതിർന്നവരുടെ നിന്ന് അനുകൂലമല്ലാത്ത നിലപാടുകൾ ഉണ്ടാകാം. ഇപ്പോൾ പച്ചനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.

ഉത്രട്ടാതി

രോഗശമനം ഉണ്ടാകും. വിവാഹാദി കാര്യങ്ങൾക്കുള്ള തടസ്സങ്ങൾ മാറും. സാമ്പത്തികനില മെച്ചപ്പെടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുണ്ടാകും. വാഹനം സൂക്ഷിച്ച് ഉപയോഗിക്കണം. ശത്രുക്കൾ നിഷ്പ്രഭരാകും വസ്തുവകകൾ വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് കാര്യം നടന്നു കിട്ടും. അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും. കുടുംബ വകയായിട്ടുള്ള സ്വത്തുക്കളോ ഭാര്യ വഴിയുള്ള സ്വത്തുക്കളോ ലഭിക്കാൻ സാധ്യത കാണുന്നുണ്ട്. പ്രേമബന്ധങ്ങളിൽ തെറ്റി പിരിയൽ ഉണ്ടാകും. പലകാര്യങ്ങളിലും വീട്ടിലുള്ള അംഗങ്ങളുടെ ഇടപെടലുകൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

രേവതി

തടസ്സങ്ങൾ പൂർണമായി മാറി വരും. മാനസികമായ ഉന്മേഷം ഉണ്ടാകും. തൊഴിൽ മേഖലയിൽ നേട്ടം കാണുന്നുണ്ട്. ക്രൂരതകൾക്ക് സാധ്യത കൂടുതലായി കാണുന്നു. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് കാലം അനുകൂലമാണ് അമിത പ്രതീക്ഷ നന്നല്ല.  കുടുംബത്തിലെ മുതിർന്നവർക്ക് ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം ഉണ്ടാകുമോ. എന്ന ആശങ്ക ഉണ്ടാകും.  പൊതുജനങ്ങൾക്കിടയിൽ അംഗീകാരം നഷ്ടപ്പെടാൻ സാധ്യത കാണുന്നുണ്ട്. നമ്മുടെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെടുന്നത് മൂലം  തർക്കവിഷയങ്ങൾ ഉണ്ടാകാം. ലഹരിപദാർത്ഥങ്ങൾ നിർബന്ധമായും ഒഴിവാക്കണം. അല്ലാത്തപക്ഷം  മാരക രോഗങ്ങൾക്ക് സാധ്യത കാണുന്നു. നീല നിറത്തിൽ വെള്ള കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നതും സ്വർണനിറത്തിലുള്ള ആഭരണങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം - 94464 47669

click me!