ഡച്ച് കലാകാരനായ വില്‍ഫ്രെഡ് സ്റ്റിജ്ഗറാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച 30 മണല്‍ശില്‍പ കലാകാരന്മാരും അദ്ദേഹത്തിനൊപ്പം ഇതിന്‍റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നു.
നമ്മളെല്ലാവരും കടല്‍ത്തീരത്ത് മണല്‍വീടും മണല്‍ക്കൊട്ടാരവുമൊക്കെ കെട്ടിയവരായിരിക്കും. ഇത്തിരി നേരം കഴിയുമ്പോള്‍ അത് തകര്‍ന്ന് പോവുകയും ചെയ്യും. എന്നാല്‍, ഇപ്പോള്‍ ചര്‍ച്ചയാവുന്നത് വേറൊരു മണല്‍ക്കോട്ടയാണ്. ഡെന്‍മാര്‍ക്കിലുള്ള ഈ കോട്ട ലോകത്തിലെ ഏറ്റവും വലിയ മണല്‍ക്കോട്ടയാണ്. നിരവധിയാളുകളാണ് ഈ കോട്ടയുടെ നിര്‍മ്മിതിയെ പ്രശംസിക്കുന്നതും അതിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും.
undefined
20 മീറ്ററാണ് ഈ മണല്‍ക്കോട്ടയുടെ ഉയരം. 5000 ടണ്‍ മണല്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ 2019 -ല്‍ ജര്‍മ്മനിയില്‍ നിര്‍മ്മിച്ച മണല്‍ക്കോട്ടയായിരുന്നു ലോകത്തിലേറ്റവും വലുത്. എന്നാല്‍, ഡെന്‍മാര്‍ക്കില്‍ നിര്‍മ്മിച്ച ഈ മണല്‍ക്കോട്ടയ്ക്ക് അതിനേക്കാള്‍ മൂന്ന് മീറ്റര്‍ ഉയരം കൂടുതലുണ്ട്. അതോടെയാണ് ഇത് ലോകത്തിലെ ഏറ്റവും വലുതെന്ന് കണക്കാക്കപ്പെടുന്നത്.
ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ട് പ്രകാരം കടല്‍ത്തീരത്തുള്ള ചെറിയ ഗ്രാമമായ ബ്ലോക്കൂസിലാണ് ഒരു പിരമിഡിന്‍റെ മാതൃകയിലുള്ള ഈ കോട്ട പണിതിരിക്കുന്നത്. തങ്ങളുടെ പ്രദേശത്ത് ഇങ്ങനെയൊരു സവിശേഷനിർമ്മിതി ഉണ്ടായതിൽ ഗ്രാമവാസികളും സന്തോഷത്തിലാണ്.
ഡച്ച് കലാകാരനായ വില്‍ഫ്രെഡ് സ്റ്റിജ്ഗറാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച 30 മണല്‍ശില്‍പ കലാകാരന്മാരും അദ്ദേഹത്തിനൊപ്പം ഇതിന്‍റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നു. മഹാമാരി നമ്മടെ ജീവിതത്തിന് മുകളില്‍ ആധിപത്യം സ്ഥാപിച്ചതിന്‍റെ പ്രതീകമായിട്ട് കൂടിയാണ് വില്‍ഫ്രെഡ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 'കൊറോണ വൈറസാണ് ഇന്ന് ലോകത്തെ ഭരിക്കുന്നത്. എന്താണ് നമ്മള്‍ ചെയ്യേണ്ടത് എന്ന് അതാണ് നമ്മളോട് പറയുന്നത്. അത് നമ്മളോട് കുടുംബത്തില്‍ നിന്നും അകന്നിരിക്കാന്‍ പറയുന്നു. നല്ല നല്ല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും നമ്മെ വിലക്കുന്നു. ഒന്നും ചെയ്യാതെ വീട്ടിലിരിക്കാന്‍ പറയുന്നു' എന്നും വില്‍ഫ്രെഡ് പറഞ്ഞു.
എന്നാൽ ഇത് മണലിൽ മാത്രമാണോ നിർമ്മിച്ചിരിക്കുന്നത്? അല്ല. മണലിൽ ഏകദേശം 10% കളിമണ്ണ് അടങ്ങിയിട്ടുണ്ട്. തണുത്തതും കാറ്റുള്ളതുമായ അവസ്ഥയിൽ ഈ ഘടന കേടുകൂടാതെയിരിക്കാൻ പശയും ഉപയോഗിച്ചു. ഫെബ്രുവരി-മാര്‍ച്ച് മാസം വരെ ഈ മണൽക്കോട്ട കേട് കൂടാതെയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.