ക്വട്ടേഷൻ ഏറ്റെടുത്ത ഒരു ഫർണീച്ചർ റീസ്റ്റോറേഷൻ സ്ഥാപനം ചിത്രത്തിലെ കന്യാമറിയത്തിന്റെ മുഖം കണ്ടാൽ തിരിച്ചറിയാത്തവിധം 'വൃത്തിയാക്കി'ക്കൊടുത്തു കളഞ്ഞു.
ഇമേജ് റീസ്റ്റോറേഷനുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർക്കശമാക്കണം എന്ന ആവശ്യമുയർത്തിയിരിക്കുകയാണ് സ്‌പെയിനിലെ കൺസേർവേഷൻ സ്പെഷ്യലിസ്റ്റുകൾ. അടുത്തിടെ നടന്ന ഒരു റീസ്റ്റോറേഷൻ 'ദുരന്ത'മാണ് ഇങ്ങനെ ഒരു ആവശ്യം ഉയരാനുണ്ടായ കാരണം.
പതിനേഴാം നൂറ്റാണ്ടിലെ ഒരു സുപ്രസിദ്ധമായ ആർട്ട് വർക്ക്, ബാർത്തോലോമി എസ്തബാൻ മുറീലോയുടെ സുപ്രസിദ്ധചിത്രം 'അമലോത്ഭവം' ഒന്ന് വൃത്തിയെടുക്കാൻ കൊടുത്തതാണ് വലൻസിയയിലെ ഒരു പ്രൈവറ്റ് ആർട്ട് ക്യൂറേറ്റർ. റീസ്റ്റോറേഷൻ വർക്കിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത ഒരു ഫർണീച്ചർ റീസ്റ്റോറേഷൻ സ്ഥാപനം ചിത്രത്തിലെ കന്യാമറിയത്തിന്റെ മുഖം കണ്ടാൽ തിരിച്ചറിയാത്ത വിധം 'വൃത്തിയാക്കി'ക്കൊടുത്തു കളഞ്ഞു.
undefined
ഏതാനും വർഷങ്ങൾക്ക് മുമ്പ് നടന്ന 'മങ്കി ക്രൈസ്റ്റ്' എന്ന മറ്റൊരു റീസ്റ്റോറേഷൻ അബദ്ധത്തോടാണ് കലാസ്വാദകർ ഇത്തവണത്തെ അബദ്ധത്തെയും താരതമ്യപ്പെടുത്തുന്നത്. ആ ക്‌ളാസ്സിക് ചിത്രത്തിലെ യേശു ക്രിസ്തുവിന്റെ മുഖം റീസ്റ്റോറേഷൻ നടത്തിയ ആൾ റീസ്റ്റോർ ചെയ്തു ചെയ്തൊടുവിൽ ഒരു കുരങ്ങിന്റെ മുഖം പോലെ ആവുകയാണുണ്ടായത്.
ഇതുപോലെ 2018 -ൽ എസ്റ്റെല്ലയിലെ ഒരു പുരാതന ദേവാലയത്തിലുള്ള സെന്റ് ജോർജിന്റെ പ്രതിമ റീസ്റ്റോർ ചെയ്ത് ആ വൈദിക യോദ്ധാവിനെ ഒരു ടിൻടിൻ കോമിക് കഥാപാത്രം പോലെ ആക്കിക്കളഞ്ഞിരുന്നു. പിന്നീട് ക്ലേശകരമായ മറ്റൊരു പ്രൊഫഷണൽ റീസ്റ്റോറേഷൻ പരിശ്രമത്തിലൂടെ ഏറെ പണിപ്പെട്ടാണ് ആ പ്രതിമയെ, അല്പമെങ്കിലും മെച്ചപ്പെടുത്തി എടുത്തത്.
ഇങ്ങനെയുള്ള അബദ്ധങ്ങൾ പ്രവർത്തിക്കുന്നവർ ചെയ്യുന്ന ദോഷം ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധത്തിലുള്ളതാണ് എന്നും കൃത്യമായ റീസ്റ്റോറേഷൻ വിജ്ഞാനം ഇല്ലാത്തവരെ ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് ക്വട്ടേഷൻ ഏറ്റെടുക്കാൻ അനുവദിക്കരുത് എന്നും സ്‌പെയിനിലെ അസോസിയേഷൻ ഓഫ് റീസ്റ്റോറേഴ്‌സ് ആൻഡ് കൺസർവേറ്റേഴ്സ് അഭിപ്രായപ്പെട്ടു. അതിനു വേണ്ടുന്ന നിയമങ്ങൾ നിർമിക്കണം എന്നും അവർ അധികാരികളോട് അഭ്യർത്ഥിച്ചു.