15 സെക്കന്റിനുള്ളിൽ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താനാവുമോ?

By Web Team  |  First Published Jul 5, 2022, 9:19 AM IST

നേരത്തെ ഇതുപോലെ ഒരു ഓപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം വൈറലായിരുന്നു. അതിൽ മറഞ്ഞിരിക്കുന്ന ആറ് ജീവികളെ കണ്ടെത്താനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.


ഓപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾക്ക് സാമൂഹികമാധ്യമങ്ങളിൽ വലിയ പ്രചാരമുണ്ട്. ആളുകൾക്ക് അതിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ വലിയ താൽപര്യമാണ്. ഇതും അതുപോലെ ഒരു ചിത്രമാണ്. എന്നാൽ, 15 സെക്കന്റിനുള്ളിൽ അതിൽ മറഞ്ഞിരിക്കുന്ന കാര്യം കണ്ടെത്തണം. ഈ ചിത്രത്തിനുള്ളിൽ നിറയെ ആമകളാണ്. എന്നാൽ, അതിനകത്ത് ഒരു പാമ്പ് മറഞ്ഞിരിക്കുന്നുണ്ട്. അതിനെ 15 സെക്കന്റിനുള്ളിൽ കണ്ടെത്താനാണ് ആവശ്യപ്പെടുന്നത്. 

ഹംഗേറിയൻ കലാകാരനായ ഗെർഗെലി ദുഡാസാണ് ഈ ചിത്രം ആദ്യമായി പങ്കുവെച്ചത്. അദ്ദേഹം പലപ്പോഴും ഇത്തരം ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച് ആളുകളോട് ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ആവശ്യപ്പെടാറുണ്ട്. 

Latest Videos

undefined

ചിത്രത്തിലെ പാമ്പിനെ കണ്ടെത്തുക അത്ര എളുപ്പമല്ല. കാരണം, അതിൽ നിറയെ ആമകളുടെ തലകളാണ്. അത് കാണുമ്പോൾ നമുക്ക് അതെല്ലാം പാമ്പാണോ എന്ന് തോന്നുന്നത് സ്വാഭാവികമാണ്. മൊത്തത്തിൽ നോക്കുന്നവരെ കൺഫ്യൂഷനിലാക്കുന്ന ചിത്രമാണ് ഇത് എന്ന് പറയേണ്ടി വരും. കലാകാരൻ പറയുന്നത് പതിനഞ്ച് സെക്കന്റിനുള്ളിൽ അതിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്തിയാൽ നിങ്ങളൊരു റെക്കോർഡ് ​ഹോൾഡറായിരിക്കും എന്നാണ്. 

ഏതായാലും വളരെ ശ്രദ്ധിച്ച് ഓരോ ആമകളുടേയും തല നോക്കുമ്പോൾ അതിനകത്ത് ഒരെണ്ണത്തിന്റെ പുറത്തേക്ക് ഒരു നാവ് കാണാം. അതാണ് പാമ്പ് എന്നാണ് പറയുന്നത്. ഇതാണ് ആ ചിത്രം. 

നേരത്തെ ഇതുപോലെ ഒരു ഓപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രം വൈറലായിരുന്നു. അതിൽ മറഞ്ഞിരിക്കുന്ന ആറ് ജീവികളെ കണ്ടെത്താനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. BhaviniOnline സൈറ്റിലായിരുന്നു ആ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന ആറ് ജീവികളെ കണ്ടെത്താനാവുമോ എന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്. 

ചിത്രത്തിൽ മലയും മരങ്ങളും എല്ലാം കാണാമായിരുന്നു. എന്നാൽ, മൃ​ഗങ്ങളെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ, സൂക്ഷിച്ച് നോക്കിയാൽ അതിൽ മറഞ്ഞിരിക്കുന്ന ആറ് ജീവികളെ കാണാമായിരുന്നു. കുതിര, ആമ, പാമ്പ്, ചിത്രശലഭം, മാൻ, ഒരു പച്ച മുയൽ എന്നിവയായിരുന്നു ആ ജീവികൾ. 

click me!