ഏഴ് കാറ്റഗറിയാണ് മത്സരത്തിനുണ്ടായിരുന്നത്. അതില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവാര്‍ഡും ഉള്‍പ്പെടുന്നു.
ഈ ഭൂമിയില്‍ മാലിന്യമില്ലാത്ത ഇടമില്ലെന്ന അവസ്ഥയാണ്. അതില്‍, എല്ലാത്തരം മാലിന്യങ്ങളും ഉള്‍ക്കൊള്ളുന്നു. അങ്ങനെ ഒരു ചിത്രമാണ് ഇത്തവണ ഓഷ്യന്‍ ഫോട്ടോഗ്രഫി അവാര്‍ഡിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടവയില്‍ വരുന്ന ഈ ചിത്രവും.
undefined
മനുഷ്യര്‍ വലിച്ചെറിയുന്ന മാലിന്യം കടലിനെയും അതിലെ ജീവികളെയും ആവാസവ്യവസ്ഥയെ തന്നെയും എങ്ങനെ ബാധിക്കുന്നു എന്നതിലേക്കുള്ള നേര്‍ക്കാഴ്ചയാണിത്. ഫ്ലോറിഡ തീരത്ത് നിന്നാണ് കനേഡിയൻ ഫോട്ടോഗ്രാഫർ സ്റ്റീവൻ കോവാക്സ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഈ വർഷത്തെ ഓഷ്യന്‍ ഫോട്ടോഗ്രാഫി അവാർഡുകളിൽ വിധികർത്താക്കൾ പ്രശംസിച്ചവയിൽ അതും ഉൾപ്പെടുന്നു.
പ്രശംസ നേടിയ മറ്റൊരു ചിത്രവും മാലിന്യം വലിച്ചെറിയുന്നതിലെ ഭവിഷ്യത്തുകള്‍ വിളിച്ചു പറയുന്ന ഒന്നാണ്. ഗ്രീസിലെ സ്ട്രാറ്റോണിക്ക് സമീപത്ത് നിന്ന് നിക്കോളാസ് സമാറസ് എടുത്ത ചിത്രത്തില്‍ ഒരു കടൽക്കുതിരയില്‍ ഒരു മാസ്ക് ചേര്‍ന്നിരിക്കുന്നത് കാണാം.
ഓസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ഐമി ജാൻ 2021 -ലെ ഓഷ്യന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഓവറോൾ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു കടലാമയുടെ ശ്രദ്ധേയമായ ചിത്രമാണ് ഐമി ജാന്‍ പകര്‍ത്തിയത്. മത്സരത്തിനെത്തിയ ആയിരക്കണക്കിന് ചിത്രങ്ങളില്‍ നിന്നുമാണ് ഐമിയുടെ ചിത്രം വിധികര്‍ത്താക്കള്‍ ഏകകണ്ഠേന തെരഞ്ഞെടുത്തത്.
അതേസമയം, എക്സോട്ടർ ആസ്ഥാനമായുള്ള ഫോട്ടോഗ്രാഫർ ഹെൻലി സ്പിയേഴ്സ് സ്കോട്ട്ലൻഡ് തീരത്തുനിന്നും പകര്‍ത്തിയ ഗാന്നറ്റ് എന്ന മീന്‍റാഞ്ചി പക്ഷിയുടെ ചിത്രമാണ് രണ്ടാമതെത്തിയത്.
ഏഴ് കാറ്റഗറിയാണ് മത്സരത്തിനുണ്ടായിരുന്നത്. അതില്‍ വനിതാ ഫോട്ടോഗ്രാഫര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവാര്‍ഡും ഉള്‍പ്പെടുന്നു. കടലിന്നടിയില്‍ നിന്നുമുള്ള അതിമനോഹരങ്ങളായ നിരവധി ചിത്രങ്ങളാണ് മത്സരത്തില്‍ പങ്കെടുത്ത് പ്രശംസ നേടിയത്.