ഓരോ വീഡിയോയും ഇന്റർനെറ്റിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. കമന്റ് വിഭാഗത്തിൽ നെറ്റിസൺസ് ഇതിനോട് അനുകൂലമായിട്ടാണ് പ്രതികരിക്കുന്നത്.
ഹിസാവോ ഇനാഗാക്കി എന്ന ജാപ്പനീസ് നയതന്ത്രജ്ഞന്റെ ഇൻസ്റ്റാഗ്രാം പേജ് മാധ്യമങ്ങളിൽ ഇപ്പോൾ സംസാരവിഷയമാണ്. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ കുറേവർഷമായി അദ്ദേഹം ഒരേ കാര്യം തന്നെയാണ് പേജിൽ പോസ്റ്റ് ചെയ്യുന്നത്. നമ്മൾ എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ പുതിയ പരീക്ഷണം ആളുകൾ ഇരുകൈനീട്ടു സ്വീകരിച്ചു കഴിഞ്ഞു.
അദ്ദേഹം എന്താണ് ഇത്ര വ്യത്യസ്‌തമായി ചെയ്യുന്നതെന്നല്ലേ? ഒറിഗാമി മാതൃകയിൽ ഒരു കൊക്കിനെ ഉണ്ടാക്കി അതിന്റെ വീഡിയോ പേജിൽ പോസ്റ്റ് ചെയ്യുന്നു. കഴിഞ്ഞ 355 ദിവസമായി, ഈ ഒറിഗാമി കൊക്കിന്റെ വീഡിയോയാണ് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ എല്ലാ ദിവസവും പോസ്റ്റ് ചെയ്യുന്നത്. 2020 ആഗസ്റ്റ് 22 -നാണ് അദ്ദേഹം ഈ കലാപരിപാടി ആരംഭിച്ചത്. അടുത്ത 10 ദിവസത്തിനുള്ളിൽ, അയാൾ ഈ രീതിയിൽ ഒരു വർഷം പൂർത്തിയാക്കും. സാങ്കേതിക തകരാറുമൂലം മാർച്ചിൽ മാത്രമാണ് അദ്ദേഹം ഇത് പങ്കിടാത്തത്.
undefined
എന്നാൽ എന്തിനാണ് എല്ലാ ദിവസം ഒരേ കാര്യം വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ കാരണം ലളിതവും ആരോഗ്യകരവുമാണ്. ഓരോ വീഡിയോയിലും, ഇത് ഇത്രാമത്തെ ദിവസമാണെന്ന് അദ്ദേഹം പറയുന്നു. "എല്ലാവരുടെയും ആരോഗ്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നത്തിനിടയിൽ ഞാൻ ഒരു ക്രെയിൻ ഉണ്ടാക്കിയിരിക്കുന്നു" ഇനാഗാക്കി പറയുന്നു. എല്ലാ ദിവസവും, അദ്ദേഹം വ്യത്യസ്ത നിറങ്ങളിലുള്ള പേപ്പർ ഉപയോഗിച്ചാണ് ക്രെയിൻ ഉണ്ടാക്കുന്നത്.
ഓരോ വീഡിയോയും ഇന്റർനെറ്റിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. കമന്റ് വിഭാഗത്തിൽ നെറ്റിസൺസ് ഇതിനോട് അനുകൂലമായിട്ടാണ് പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ ഒറിഗാമി കഴിവുകളെ അഭിനന്ദിക്കുന്നത് മുതൽ ഷർട്ടിന്റെ നിറത്തെ അഭിനന്ദിക്കുന്നത് വരെയുള്ള പോസിറ്റീവ് കമന്റുകളാണ് അതിന് ലഭിക്കുന്നത്. പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ ഇനാഗാക്കി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സിയാറ്റിലിൽ ജപ്പാൻ കോൺസൽ ജനറൽ സ്ഥാനം ഏറ്റെടുത്തു.