പൊടുന്നനെ പ്രതിഷേധം, പ്രശസ്ത ​ഗ്യാലറിയിൽ കയറി പെയിന്റിം​ഗിൽ കൈചേർത്തൊട്ടിച്ച് പ്രതിഷേധക്കാർ

By Web Team  |  First Published Jul 24, 2022, 3:00 PM IST

രണ്ട് പ്രതിഷേധക്കാർ അവരുടെ കൈപ്പത്തികൾ 540 വർഷം പഴക്കമുള്ള ചിത്രത്തിന്റെ ​ഗ്ലാസ് ബോർഡിൽ ചേർത്തുവച്ചു. ആ സമയത്ത് മൂന്നാമത്തെയാൾ ബാനർ നിവർത്താൻ സഹായിച്ചു. 'ലാസ്റ്റ് ജനറേഷൻ' എന്ന സംഘത്തിലെ അം​ഗങ്ങളാണ് മൂന്നുപേരും എന്ന് കരുതപ്പെടുന്നു. 


ലോകത്താകെ കാലാവസ്ഥാവ്യതിയാനം പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി പ്രവർത്തകർ ലോകത്തെമ്പാടും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങളും കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. ഇവിടെ ഇറ്റാലിയൻ പരിസ്ഥിതി പ്രവർത്തകർ പ്രശസ്ത കലാകാരൻ സാന്ദ്രോ ബോട്ടികെല്ലിയുടെ പ്രശസ്തമായ ചിത്രത്തിന്റെ ​ഗ്ലാസിൽ തങ്ങളുടെ കൈകൾ ചേർത്തൊട്ടിച്ചു കൊണ്ട് വ്യത്യസ്തമായ ഒരു പ്രതിഷേധം സംഘടിപ്പിച്ചു. 

ഇറ്റലിയിലെ പ്രശസ്തമായ ഉഫിസി ​ഗാലറിയിലാണ് പ്രതിഷേധം നടന്നത്. ഇവിടെ പതിനഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ഈ കലാകാരന്റെ മറ്റ് ചിത്രങ്ങളും ഉണ്ട്. അതിനൊപ്പമാണ് ഈ പത്ത് അടി ഉയരമുള്ള ചിത്രവും ഉള്ളത്. മൂന്ന് പരിസ്ഥിതി പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. അവരുടെ കയ്യിൽ 'ലാസ്റ്റ് ജനറേഷൻ, നോ ​ഗ്യാസ്, നോ കോൾ' എന്ന് എഴുതിയ ബോർഡും ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. 

Latest Videos

undefined

രണ്ട് പ്രതിഷേധക്കാർ അവരുടെ കൈപ്പത്തികൾ 540 വർഷം പഴക്കമുള്ള ചിത്രത്തിന്റെ ​ഗ്ലാസ് ബോർഡിൽ ചേർത്തുവച്ചു. ആ സമയത്ത് മൂന്നാമത്തെയാൾ ബാനർ നിവർത്താൻ സഹായിച്ചു. 'ലാസ്റ്റ് ജനറേഷൻ' എന്ന സംഘത്തിലെ അം​ഗങ്ങളാണ് മൂന്നുപേരും എന്ന് കരുതപ്പെടുന്നു.

 

Galleria degli : Laura e Simone si incollano alla Primavera di Sandro Botticelli.
Se il clima collassa, collassa l'intera civiltà per come la conosciamo. Non ci sarà più turismo, né musei, né arte. pic.twitter.com/gd4lp7lkAr

— Ultima Generazione (@UltimaGenerazi1)

 

ഇവർ മൂന്ന് പ്രതിഷേധക്കാരും ടിക്കറ്റ് എടുത്താണ് ​ഗാലറിക്ക് അകത്ത് കടന്നത്. മൂവരേയും പിന്നീട് പൊലീസ് എത്തി അവിടെ നിന്നും മാറ്റി. പെയിന്റിം​ഗിന് പരിക്കുകളൊന്നും തന്നെ പറ്റിയിട്ടില്ല എന്ന് മ്യൂസിയം സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ എഴുതി. മൂന്ന് പ്രതിഷേധക്കാരെയും മൂന്ന് വർഷത്തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്ന ന​ഗരത്തിൽ നിന്നും വിലക്കിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ എഴുതി. 

'ഇതുപോലെ അത്രയും മനോഹരമായൊരു വസന്തം ഇനി കാണാൻ കഴിയുമോ' എന്ന് ലാസ്റ്റ് ജനറേഷൻ ഒരു സ്റ്റേറ്റ്മെന്റിൽ എഴുതി. നാം സാമൂഹികവും പാരിസ്ഥിതികവുമായ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നും അതിനെ കുറിച്ച് ഓർമ്മപ്പെടുത്താൻ കലയെ ഉപയോ​ഗിക്കുകയായിരുന്നു എന്നും ലാസ്റ്റ് ജനറേഷൻ തങ്ങളുടെ സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി. 'Primavera' എന്ന ബോട്ടികെല്ലിയുടെ പെയിന്റിം​ഗിലാണ് പ്രതിഷേധക്കാർ തങ്ങളുടെ കൈ ചേർത്തുവച്ചത്. ഇതിന്റെ അർത്ഥം വസന്തം എന്നാണ്. ഇത് സ്നേഹം, സമാധാനം, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നതാണ്. 

click me!