ബാലെ ഡാന്‍സില്‍ ലോകത്തിനുമുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു പതിനെട്ടുകാരന്‍

By Web Team  |  First Published Sep 6, 2019, 6:14 PM IST

ഒമ്പത് വയസ്സുള്ളപ്പോള്‍ സഹോദരിയാണ് ദീപേഷിനെ വീടിനടുത്തുള്ള ഡാന്‍സ് അക്കാദമിയില്‍ കൊണ്ടുപോകുന്നത്. അവിടെവച്ചാണ് അവന്‍ ഡാന്‍സിന്‍റെ ബാലപാഠങ്ങള്‍ പഠിക്കുന്നതും. 


പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ തന്‍റെ വീട്ടിലിരുന്ന് ടെലവിഷനില്‍ ഡാന്‍സ് കണ്ടുവളര്‍ന്നതാണ് ദീപേഷ് വര്‍മ്മയും. ആദ്യമാദ്യം  ടിവിയില്‍ കാണുന്ന സ്റ്റെപ്പുകള്‍ അനുകരിക്കുകയായിരുന്നു അവനും ചെയ്തത്. ആ ചുവടിനനുസരിച്ച് അവന്‍ മെല്ലെ ചുവടുകള്‍ വെച്ചു. പക്ഷേ, ആ കൗതുകം കുട്ടിക്കാലത്തെ വെറും കൗതുകമായി ഒടുങ്ങിയില്ല.... ബാലെ ഡാന്‍സില്‍ ലോകത്തിന് മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതാണ് ഇന്ന് അവന്‍റെ ലക്ഷ്യം.

ഒമ്പത് വയസ്സുള്ളപ്പോള്‍ സഹോദരിയാണ് ദീപേഷിനെ വീടിനടുത്തുള്ള ഡാന്‍സ് അക്കാദമിയില്‍ കൊണ്ടുപോകുന്നത്. അവിടെവച്ചാണ് അവന്‍ ഡാന്‍സിന്‍റെ ബാലപാഠങ്ങള്‍ പഠിക്കുന്നതും. പക്ഷേ, ഡാന്‍സ് ക്ലാസില്‍ പോവുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അച്ഛനേയും അമ്മയേയും ഭയമായിരുന്നത് കാരണം കണക്കിന്‍റെ ട്യൂഷന് പോകുന്നുവെന്നും പറഞ്ഞായിരുന്നു ഇരുവരും ഡാന്‍സ് ക്ലാസില്‍ പോയിക്കൊണ്ടിരുന്നത്. 

Latest Videos

undefined

അതിനിടയിലാണ് സോഫിയ ലൂസിയ, ബാലെ ഡാന്‍സ് (Ballet) അവതരിപ്പിക്കുന്നത് ദീപേഷ് യൂട്യൂബില്‍ കാണുന്നത്. അതവനെ വല്ലാതെ സ്വാധീനിച്ചു. 2012 -ല്‍ പതിമൂന്നാമത്തെ വയസ്സില്‍ അവന്‍ തിരിച്ചറിഞ്ഞു താന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കല ഇതാണ്, ബാലെ ഡാന്‍സ്... എന്നാല്‍, ദീപേഷിന്‍റെ അച്ഛനേയും അമ്മയേയും ഇതൊട്ടും സ്വാധീനിച്ചിരുന്നില്ല. വീട്ടില്‍ നിന്ന് അച്ഛന്‍ വഴക്കു പറയുന്നത് പേടിച്ച് ഡാന്‍സ് പരിശീലനം നടത്താന്‍ പോലും ദീപേഷിന് കഴിയുമായിരുന്നില്ല. രാത്രിയില്‍ എല്ലാവരും ഉറങ്ങിയതിന് ശേഷമായിരുന്നു അവന്‍റെ പരിശീലനം. ഒരു ഇടത്തരം കുടുംബത്തിന് അവന്‍റെ സ്വപ്നങ്ങള്‍ നിറവേറ്റാനാകില്ലാ എന്ന ഭയം തന്നെയായിരുന്നു അച്ഛന്‍റെയും അമ്മയുടെയും താല്‍പര്യക്കുറവിന് കാരണം. ബാലെ ഡാന്‍സിനെ കുറിച്ചും അത് പ്രൊഫഷണലായി പഠിക്കേണ്ടതിനെ കുറിച്ചും വേണ്ടത്ര അറിവും അവര്‍ക്കുണ്ടായിരുന്നില്ല. 

ഇന്ത്യയില്‍ ബാലെ ഡാന്‍സിനെ കുറിച്ച് വെസ്റ്റേണ്‍ ക്ലാസിക്കല്‍ എന്നതല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും അറിവില്ലായിരുന്നു. ഭരതനാട്യമോ, കഥകോ, ഒഡീസ്സിയോ ഒക്കെ പോലെയാണ് ബാലെ എന്നും കരുതപ്പെട്ടു. എന്നാല്‍, പതിനഞ്ചാമത്തെ വയസ്സില്‍ Imperial Fernando Ballet Company -യില്‍ ദീപേഷ് പ്രവേശനം നേടി. അതോടെ മുഴുവനായും നൃത്തത്തിലേക്ക് തിരിഞ്ഞു ദീപേഷ്. എന്നാല്‍, ആ കാലം കഠിനമായിരുന്നുവെന്നും അവന്‍ സമ്മതിക്കുന്നുണ്ട്. തുടക്കകാലത്ത് ബോംബെയില്‍ ആരേയും പരിചയമില്ല. ജോലി കിട്ടില്ല. കാരണം, 18 വയസ്സായിട്ടില്ല. പേയിങ് ഗസ്റ്റായി താമസിക്കണമെങ്കില്‍ പണമില്ല. കഴിയുമ്പോഴെല്ലാം സുഹൃത്തുക്കളുടെ കൂടെ നിന്നു. പ്ലാറ്റ്ഫോമുകളില്‍ വരെ കഴിയേണ്ടി വന്നു. പക്ഷേ, അപ്പോഴും അവന്‍ ഹാപ്പിയായിരുന്നു. കാരണം, ഡാന്‍സ് പഠിക്കാന്‍ കഴിയുന്നുണ്ടല്ലോ. 

പുതിയ പുതിയ ആളുകളെ കണ്ടെത്തുകയും അവര്‍ ദീപേഷിന്‍റെ കഴിവുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതോടെയും കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇന്ത്യയില്‍ നിന്ന് പുറത്തുപോയി ബാലെ ഡാന്‍സ് പ്രൊഫഷനാക്കിയ പുരുഷന്മാരില്ല. അതിനാല്‍ത്തന്നെ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ആളാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് ദീപേഷ് പറയുന്നു. 

ഇസ്രായേലി അമേരിക്കന്‍ ടീച്ചര്‍ യെഹൂദ മോറിന്‍റെ കീഴില്‍ മുംബൈയില്‍ പരിശീലനം നേടുകയാണിപ്പോള്‍ ദീപേഷ്. ദീപേഷിന്‍റെ സ്വപ്നങ്ങള്‍ ചിറക് വിരിച്ചുതുടങ്ങിയത് സ്കോളര്‍ഷിപ്പുകള്‍ കിട്ടിത്തുടങ്ങിയതോടെയാണ്. ആറ് സ്കോളര്‍ഷിപ്പുകള്‍ അവന് ലഭിച്ചു. പക്ഷേ, എല്ലാ ചെലവും അതിനെക്കൊണ്ട് തീരില്ല. അതുകൊണ്ടുതന്നെ ഫണ്ട്റൈസിങ്ങിലൂടെയാണ് ബാക്കിയുള്ള പണം കണ്ടെത്തുന്നത്. ഇന്ത്യയിലാകെ ബാലെ ഡാന്‍സിനെ കുറിച്ചുള്ള അവബോധമുണ്ടാക്കുകയാണ് ദീപേഷിന്‍റെ ലക്ഷ്യം. ഒപ്പം എക്കാലവും നൃത്തം ചെയ്തുകൊണ്ടേയിരിക്കുക എന്നതും. 

click me!