ചൈനയില്‍ കരോക്കെ സംഗീതം നിരോധിക്കുന്നു

By Web Team  |  First Published Aug 11, 2021, 3:27 PM IST

നിയമവിരുദ്ധ ഉള്ളടക്കമുള്ള കരോക്കെ സംഗീതം നിരോധിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനം. സാംസ്‌കാരിക, വിനോദ സഞ്ചാര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 


നിയമവിരുദ്ധ ഉള്ളടക്കമുള്ള കരോക്കെ സംഗീതം നിരോധിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തീരുമാനം. സാംസ്‌കാരിക, വിനോദ സഞ്ചാര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

എന്താണ് ഈ നിയമവിരുദ്ധ കരോക്കെ? 

Latest Videos

undefined

സാംസ്‌കാരിക, വിനോദ സഞ്ചാര മന്ത്രാലയം അക്കാര്യം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

ചൈനയുടെ ദേശീയ ഐക്യം, പരമാധികാരം, അഖണ്ഡത എന്നിവ അപകടത്തിലാക്കുന്ന കരോക്കെ സംഗീതം. അങ്ങനെയുള്ളവയാണ് നിയമ വിരുദ്ധ സംഗതം എന്ന പട്ടികയില്‍ പെടുത്തി ചൈനയില്‍ നിരോധിക്കുന്നത്. ഒപ്പം താഴെ കൊടുത്ത വിധത്തിലുള്ള പാട്ടുകള്‍ കൂടി നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

1. വംശീയ വിദ്വേഷവും വംശീയ വിവേചനവും സൃഷ്ടിക്കുന്ന പാട്ടുകള്‍. 
2. ദേശീയ സുരക്ഷ അപകടത്തിലാക്കുന്ന പാട്ടുകള്‍ 
3. ദേശീയ താല്‍പ്പര്യങ്ങള്‍ക്കും രാജ്യത്തിന്റെ അന്തസ്സിനും ഹാനികരമായ ഗാനങ്ങള്‍
4. രാഷ്ട്രീത്തിന്റെ മതനയങ്ങളെ ലംഘിക്കുന്ന പാട്ടുകള്‍. 
5. അശ്ലീലം, ചൂതുകളി, അക്രമം തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ സംഗീതം 

സംഗീത പരിപാടികളുടെ ഉള്ളടക്കം തയ്യാറാക്കുന്നവരും അവ പൊതുപരിപാടികളില്‍ ഉപയോഗിക്കുന്നവരും  പാട്ടുകള്‍ വിലിയിരുത്തി അപകടകരമെന്നു തോന്നുന്നവയെ കുറിച്ച് മന്ത്രാലയത്തെ അറിയിക്കണമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ ഈ നിരോധനം നിലവില്‍ വരും. 

മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, സംഗീത, നൃത്ത പരിപാടികള്‍ നടത്തുന്ന അരലക്ഷത്തിലേറെ അരങ്ങുകള്‍ ചൈനയിലാകെ പ്രവര്‍ത്തിക്കുന്നുണ്ട്.  ലക്ഷത്തിലേറെ പാട്ടുകളുള്ള ലൈബ്രറികളാണ് ഓരോ വേദികളിലും സജ്ജീകരിച്ചിട്ടുള്ളത്. അതിനാല്‍, നിയമവിരുദ്ധ പാട്ടുകള്‍ കണ്ടെത്തുക എളുപ്പമാവില്ല. അതിനാണ്, പാട്ടുകള്‍ തയ്യാറാക്കുന്നവരും എത്തിക്കുന്നവരും ഇത്തരം കാര്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കണമെന്ന വ്യവസ്ഥ വെച്ചത്. 

ഇതാദ്യമായല്ല കരോക്കെ ഗാനങ്ങള്‍ക്കു മേലെ ചൈനയില്‍ നിരോധനം വന്നത്. 2018-ല്‍ കോപ്പിറൈറ്റ് ലംഘന കുറ്റം ആരോപിച്ച് ചൈന ആറായിരം കരോക്കെ പാട്ടുകള്‍ നിരോധിച്ചിരുന്നു. 

click me!