'നൃത്തം ചവിട്ടാം, പണം ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാല്‍ മതി'; നന്മയുടെ മറ്റൊരുമുഖം കൂടി

By Web Team  |  First Published Aug 13, 2019, 9:38 AM IST

തങ്ങളാലാകുന്ന സഹായം പ്രളയബാധിതര്‍ക്കു വേണ്ടി ചെയ്യുകയാണ് നന്മ വറ്റാത്ത ഒരുകൂട്ടംപേര്‍


തിരുവനന്തപുരം: സംസ്ഥാനം വീണ്ടും ദുരിതക്കയത്തിലേക്ക് വീഴുമ്പോള്‍ കൈപിടിച്ചുയര്‍ത്തുകയാണ് സന്‍മനസുള്ള ഒരു കൂട്ടംപേര്‍. തങ്ങളാലാകുന്ന സഹായം പ്രളയബാധിതര്‍ക്കു വേണ്ടി ചെയ്യുകയാണ് നന്മ വറ്റാത്ത ജനങ്ങള്‍.  

അക്കൂട്ടത്തില്‍ നൃത്തം ചെയ്ത് പ്രളയ ദുരിതര്‍ക്ക് കൈത്താങ്ങാകാന്‍ ഒരു ഏഴാം ക്ലാസ്സുകാരിയുമുണ്ട്. കൊച്ചി സ്വദേശിയായ വേണി വി സുനിലാണ് ആ പെണ്‍കുട്ടി. 'ആകെ അറിയാവുന്നത് ഡാൻസാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുകയാണ്. പലപ്പോഴായി അത്യാവശ്യം പൊതുപരിപാടികളിൽ അത് അവതരിപ്പിച്ചിട്ടുമുണ്ട്. 

Latest Videos

undefined

ഒരുമണിക്കൂർ ഡാൻസ് പ്രോഗ്രാം ചെയ്യാം'. CMDRF ലേക്ക് പറ്റാവുന്ന തുക അയച്ച് അതിന്റെ റെസീറ്റ് എനിക്ക് അയച്ചാൽ മതിയാകുമെന്നാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പ്രളയബാധിതരെ സഹായിക്കാന്‍ തന്നാലാകുന്ന സഹായം ചെയ്യാനുള്ള കുരുന്നു പെണ്‍കുട്ടിയുടെ മനസിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. 

click me!