കല്ലുമ്മക്കായ വിളവെടുപ്പ് നടത്തി

By Web Team  |  First Published May 5, 2022, 3:47 PM IST

ശാസ്ത്രീയമായി ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ കല്ലുമ്മക്കായ പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആർഐയിൽ ലഭ്യമാണ്.


കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ കുടുംബശ്രീ യൂണിറ്റുകൾ മൂത്തകുന്നത്തും ചേറ്റുവയിലും നടത്തിയ കല്ലുമ്മക്കായ കൃഷി വിളവെടുത്തു. മൂത്തകുന്നം കായലിൽ നിന്ന് ഒന്നര ടണ്ണും ചേറ്റുവയിൽ നിന്ന്  350 കിലോ കല്ലുമ്മക്കായയുമാണ് വിളവെടുത്തത്. കഴിഞ്ഞ ഡിസംബറിലാണ് കൃഷി ആരംഭിച്ചത്.

Latest Videos

undefined

ശാസ്ത്രീയമായി ശുദ്ധീകരിച്ച ശേഷം തോട് കളഞ്ഞ കല്ലുമ്മക്കായ പൊതുജനങ്ങൾക്ക് വാങ്ങുന്നതിനായി സിഎംഎഫ്ആർഐയിൽ ലഭ്യമാണ്. സിഎംഎഫ്ആർഐയുടെ ആറ്റിക് കൗണ്ടറിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 -നും വൈകീട്ട് 4 -നുമിടയിൽ വാങ്ങാം. 250 ഗ്രാം പായ്ക്കറ്റിന് 200 രൂപയാണ് വില. ഫോൺ 0484 2394867 (എക്‌സ്റ്റൻഷൻ 406).


 

click me!