വളരെ ചെറിയ ഗ്രീന്‍ഹൗസ് ആണെങ്കില്‍ ചെടികള്‍ പുറത്ത് വേര് പിടിപ്പിച്ച് വള്ളികള്‍ വളര്‍ന്ന് വരുമ്പോള്‍ ഗ്രീന്‍ഹൗസിന്റെ ചുവരില്‍ നിന്നുള്ള ഇഷ്ടികകളില്‍ കുറച്ച് എടുത്തുമാറ്റി ദ്വാരം പോലെയുണ്ടാക്കി അതുവഴി വള്ളികള്‍ അകത്തേക്ക് പടര്‍ത്തിയാല്‍ മതി.
വൈന്‍ നിര്‍മിക്കാനും ഉണക്കമുന്തിരിയായി ഉപയോഗിക്കാനും മധുരമുള്ള പഴമായി കഴിക്കാനുമെല്ലാമാണ് മുന്തിരി വ്യാവസായികമായി വളര്‍ത്തി വിളവെടുക്കുന്നത്. കാല്‍സ്യവും ഫോസ്ഫറസും അടങ്ങിയിട്ടുള്ള ഈ പഴത്തില്‍ വളരെ എളുപ്പത്തില്‍ ദഹിക്കുന്ന പഞ്ചസാരയും 20 ശതമാനത്തോളം അടങ്ങിയിട്ടുണ്ട്. ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന മുന്തിരിവള്ളികള്‍ ഗ്രീന്‍ഹൗസില്‍ വളര്‍ത്തി ഉയര്‍ന്ന ഗുണനിലവാരമുള്ള പഴങ്ങള്‍ വിളവെടുക്കാവുന്നതാണ്.
undefined
ഇന്ത്യയില്‍ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് തമിഴ്‌നാട് എന്നിവിടങ്ങളിലെ 40,000 ഹെക്ടര്‍ സ്ഥലത്ത് മുന്തിരി വളര്‍ത്തുന്നുണ്ട്. കുരുവില്ലാത്ത പച്ചമുന്തിരി ഉത്പാദിപ്പിക്കുന്ന തോംപ്‌സണ്‍സ് സീഡ്‌ലെസ് എന്നിയിനമാണ് ഗ്രീന്‍ഹൗസില്‍ വളര്‍ത്താവുന്ന ഏറ്റവും പ്രചാരമുള്ള ഇനത്തില്‍പ്പെട്ട മുന്തിരി. മറ്റൊരിനമായ ബ്ലാക്ക് ഹാംബര്‍ഗ് വലുതും കറുത്തതുമായ മുന്തിരി ഉത്പാദിപ്പിക്കുന്നു. രണ്ടും പോഷകഗുണമുള്ളതും കൃഷി ചെയ്താല്‍ സാമ്പത്തികനേട്ടം തരുന്നതുമാണ്. വിറ്റിസ് വിനിഫെറ ബ്ലാക്ക് ഹാംബര്‍ഗ് എന്നയിനം ഗ്രീന്‍ഹൗസില്‍ വളരെ നന്നായി വളര്‍ത്താവുന്നതാണ്.
മണല്‍ കലര്‍ന്ന മണ്ണിലും കളിമണ്ണ് കലര്‍ന്ന മണ്ണിലും ചുവന്ന മണ്ണിലും മുന്തിരി വളര്‍ത്താം. വെള്ളം നന്നായി വാര്‍ന്നുപോകുകയും അതേ സമയം വെള്ളത്തിന്റെ അംശം നിലനിര്‍ത്തുകയും ചെയ്യുന്ന മണ്ണായിരിക്കണം. മണ്ണിന്റെ പി.എച്ച് മൂല്യം 6.5 നും 8.0 -ത്തിനും ഇടയിലായിരിക്കണം. മികച്ചയിനം മുന്തിരി ലഭിക്കാനായി അനുയോജ്യമായ അന്തരീക്ഷം നിലനിര്‍ത്തണം. ഒരിക്കല്‍ മുന്തിരിവള്ളികള്‍ വളര്‍ന്നാല്‍ പിന്നീട് വളരെ കുറഞ്ഞ പരിചരണത്താല്‍ത്തന്നെ നല്ല വിളവ് ലഭിക്കും. ഒരു വള്ളിയില്‍ നിന്നുതന്നെ ഓരോ ആഴ്ചയിലും കുലകളായി മുന്തിരി മൂന്ന് മാസങ്ങളോളം ലഭിക്കും.
തണുപ്പുകാലത്ത് ഗ്രീന്‍ഹൗസില്‍ മുന്തിരി വളര്‍ത്തല്‍ തുടങ്ങാം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് നല്ലത്. തുടക്കക്കാര്‍ നഴ്‌സറികളില്‍ നിന്ന് ചെറിയ പാത്രങ്ങളില്‍ വള്ളികള്‍ വാങ്ങി നടുന്നതാണ് നല്ലത്. ചെറിയ ഗ്രീന്‍ഹൗസ് ആണെങ്കില്‍ ഒരു വള്ളി മാത്രം നട്ടാലും പടര്‍ന്ന് പന്തലിക്കും.
വളരെ ചെറിയ ഗ്രീന്‍ഹൗസ് ആണെങ്കില്‍ ചെടികള്‍ പുറത്ത് വേര് പിടിപ്പിച്ച് വള്ളികള്‍ വളര്‍ന്ന് വരുമ്പോള്‍ ഗ്രീന്‍ഹൗസിന്റെ ചുവരില്‍ നിന്നുള്ള ഇഷ്ടികകളില്‍ കുറച്ച് എടുത്തുമാറ്റി ദ്വാരം പോലെയുണ്ടാക്കി അതുവഴി വള്ളികള്‍ അകത്തേക്ക് പടര്‍ത്തിയാല്‍ മതി. വള്ളികള്‍ പടര്‍ന്ന് കയറിക്കഴിഞ്ഞാല്‍ ദ്വാരം പത്രങ്ങള്‍ വെച്ച് താല്‍ക്കാലികമായി മൂടിയാല്‍ മതി.
ഗ്രീന്‍ഹൗസിനകത്ത് തന്നെ വേര് പിടിപ്പിച്ച് വളര്‍ത്തുമ്പോള്‍ മണ്ണിന് ആവശ്യത്തിന് ചൂട് ലഭിക്കുന്നത് കാരണം എളുപ്പത്തില്‍ മുന്തിരി ഉത്പാദിപ്പിക്കാം. 75 സെ.മീ ആഴമുള്ള കുഴിയില്‍ ജൈവാവശിഷ്ടങ്ങള്‍ നിറച്ചാണ് മുന്തിരിച്ചെടികള്‍ നടുന്നത്. ഒന്നില്‍ക്കൂടുതല്‍ വള്ളികള്‍ നടുമ്പോള്‍ 1.5 മീറ്റര്‍ അകലം നല്‍കണം. അഴുകിയ ഇലകള്‍ ഉപയോഗിച്ച് പുതയിടല്‍ നടത്തുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത് വേരുകള്‍ക്ക് ചുറ്റും വൈക്കോല്‍ കഷണങ്ങള്‍ ഉപയോഗിച്ച് പുതയിടാവുന്നതാണ്. പൗഡറി മില്‍ഡ്യു, ഗ്രേ മൗള്‍ഡ് എന്നിവയാണ് മുന്തിരിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍.ഗ്രീന്‍ഹൗസില്‍ നല്ല വായുസഞ്ചാരം ഉറപ്പുവരുത്തണം. പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ നോക്കി വാങ്ങിയും കുമിള്‍നാശിനി ഉപയോഗിച്ചും രോഗം തടയാവുന്നതാണ്.
വളര്‍ച്ച് ആരംഭിക്കുന്ന സമയത്ത് വേരുകളുടെ ഭാഗത്ത് എല്ലുപൊടി വളമായി ചേര്‍ക്കാവുന്നതാണ്. വളരാന്‍ തുടങ്ങിയാല്‍ ഓരോ മൂന്നാഴ്ച കൂടുമ്പോഴും ഇത് നല്‍കാം. മുന്തിരിക്ക് തനതായ നിറം വരികയും പഴുക്കാനുള്ള ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുമ്പോള്‍ വളപ്രയോഗം നിര്‍ത്തണം. എന്നാല്‍ മാത്രമേ നല്ല രുചിയുള്ള പഴങ്ങള്‍ വിളവെടുക്കാന്‍ പറ്റുകയുള്ളു.
പൂക്കളുണ്ടാകാന്‍ തുടങ്ങിയാല്‍ കൈകള്‍ കൊണ്ട് പരാഗണം നടത്തിക്കൊടുക്കാവുന്നതാണ്. പരാഗം മറ്റു പൂക്കളില്‍ പതിപ്പിക്കാനായി തണ്ടുകള്‍ പിടിച്ച് കുലുക്കുകയും ചെയ്യാം. കൊമ്പുകോതല്‍ നടത്തിയാണ് ഗ്രീന്‍ഹൗസിനുള്ളില്‍ മുന്തിരിവള്ളികള്‍ വളര്‍ത്തുന്നത്. ഗ്രീന്‍ഹൗസ് കൃഷിക്കായി ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗം വഴി കര്‍ഷകര്‍ക്ക് സബ്‌സിഡിയും ലഭിക്കുന്നുണ്ട്.