'പെറൂവിയന്‍ ആപ്പിള്‍' എന്ന മധുരമുള്ള പഴം തരുന്ന കള്ളിമുള്‍ച്ചെടി

By Web Team  |  First Published Jan 13, 2021, 2:36 PM IST

രാത്രിയില്‍ വിടരുന്ന പൂക്കളുള്ള ഇനത്തില്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പൂക്കളുണ്ടാകുന്നത്. ഉയരത്തില്‍ വളരുന്ന ഈ ഇനത്തില്‍പ്പെട്ട കള്ളിച്ചെടി ഏകദേശം 3 മീറ്ററോളം വളരും.


'ക്വീന്‍ ഓഫ് ദ നൈറ്റ്' എന്നും ചിലയിടങ്ങളില്‍ 'പ്രിന്‍സസ് ഓഫ് ദ നൈറ്റ്' എന്നും അറിയപ്പെടുന്ന ഒരിനം കള്ളിമുള്‍ച്ചെടിയുണ്ട്. ദീര്‍ഘായുസുള്ളതും നീളത്തില്‍ വളരുന്നതുമായ മുള്‍ച്ചെടിയായ ഇത് വീട്ടിനുള്ളിലും വളര്‍ത്താറുണ്ട്.

സെറ്യൂസ് പെറുവിയാനസ് (Cereus peruvianus) എന്നാണ് ഈ ചെടിയുടെ ശാസ്ത്രനാമം. ഏകദേശം 30 അടി ഉയരത്തില്‍ കുത്തനെ വളരുന്ന ഈ ചെടിയില്‍ വലിയ പൂക്കളുണ്ടാകുകയും ഭക്ഷ്യയോഗ്യമായ പഴങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ പഴമാണ് പെറൂവിയന്‍ ആപ്പിള്‍ എന്നറിയപ്പെടുന്നത്. ചെറിയ ആപ്പിളിനോട് സാദ്യശ്യമുള്ള നിറമാണിതിന്. തെക്കേ അമേരിക്കന്‍ സ്വദേശിയായ ഈ കള്ളിച്ചെടിയിലെ പഴങ്ങള്‍ക്ക് മുള്ളുകളുണ്ടാകില്ല. നന്നായി പഴുത്താല്‍ നല്ല മധുരവും ഉണ്ടാകും.

Latest Videos

undefined

രാത്രിയില്‍ വിടരുന്ന പൂക്കളുള്ള ഇനത്തില്‍ നാലോ അഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പൂക്കളുണ്ടാകുന്നത്. ഉയരത്തില്‍ വളരുന്ന ഈ ഇനത്തില്‍പ്പെട്ട കള്ളിച്ചെടി ഏകദേശം 3 മീറ്ററോളം വളരും. നിശാശലഭം വഴിയാണ് പൂക്കളില്‍ പരാഗണം നടക്കുന്നത്. രാത്രിയില്‍ പരാഗണം നടന്നുകഴിഞ്ഞാല്‍ വലുപ്പമുള്ളതും നല്ല നീര് ലഭിക്കുന്നതുമായ ചുവന്ന പഴങ്ങളുണ്ടാകും. ഈയിനത്തില്‍ രാത്രി 10 മണിയോടടുപ്പിച്ചാണ് പൂക്കളുണ്ടാകുന്നതെങ്കിലും പൂര്‍ണമായി വിരിയാന്‍ പാതിരാത്രിയാകണം. സൂര്യപ്രകാശം തട്ടിയാല്‍ ഇതളുകള്‍ വാടിക്കൊഴിഞ്ഞുപോകും.

തണുപ്പുകാലത്ത് നനയ്ക്കുന്നതിന്റെ അളവും വളപ്രയോഗവും കുറയ്ക്കാം. ധാരാളം പഴങ്ങളുണ്ടാകാനായി കൂട്ടത്തോടെ ചെടികള്‍ വളര്‍ത്തണം. നിറയെ പൂക്കളുണ്ടായി എളുപ്പത്തില്‍ പരാഗണം നടക്കും. മണ്ണ് വരണ്ടതായി കാണപ്പെട്ടാല്‍ നനയ്ക്കണം. വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ നല്ല പ്രകാശം ലഭിക്കുന്ന സ്ഥലത്താണെങ്കില്‍ പൂക്കളുണ്ടാകാനും സാധ്യതയുണ്ട്.

click me!