Web Specials
പ്രധാനമായും കൃഷിയുമായും നെല്‍പാടങ്ങളുമായും ബന്ധപ്പെട്ട കാർഷികോത്സവമാണ് മരമടി.
കൃഷി ഒഴിഞ്ഞ നെല്‍പ്പാടത്ത് നടത്തുന്ന കാളയോട്ടമത്സരമാണ് മരമടി മത്സരങ്ങള്‍.
കൃഷിപ്പണി കഴിഞ്ഞ് വയല്‍ ഉഴുതുമറിച്ച് വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിച്ച് മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കുന്നു.
പരിചയമില്ലാത്ത വയലില്‍ പുതിയ കാളകളെ ട്രയൽ റണ്‍ ഓടിക്കുന്നു.
നുകംവച്ചു കെട്ടിയ രണ്ട് കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് പേരും ചേർന്നതാണ് ഒരു ടീം.
ഒരോ ജോഡി കാളയ്ക്കും ഒരു പോത്തോട്ടക്കാരനുണ്ടായിരിക്കും. അയാൾ പലകയിൽ നിന്ന് കാളകളെ നിയന്ത്രിക്കുന്നു.
പൊന്നും വില കൊടുത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും മത്സരത്തിനായി കാളകളെ എത്തിക്കുന്ന പതിവുണ്ട്.
മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് അവാർഡ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ലഭിക്കും
പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും മരമടി മത്സരം അറിയപ്പെടുന്നു.
കേരളത്തില്‍ തന്നെ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, ജില്ലകളിലും ഇന്ന് കാളപ്പൂട്ട് മത്സരം നടക്കാറുണ്ട്.