Web Specials

മാറ്റങ്ങള്‍

സാങ്കേതികതയും സാമൂഹികാവസ്ഥയും മാറുന്നതിനനുസരിച്ച് പ്രണയത്തിലും ചില മാറ്റങ്ങളുണ്ടാകും. പുതുപ്രണയത്തിൽ ചില പേടിക്കേണ്ടുന്ന സംഭവങ്ങളുണ്ട് എന്നാണ് വിദ​ഗ്ദ്ധർ പറയുന്നത്. എന്താണത്?

Image credits: Getty

ചൂഷണം

പ്രണയത്തിലായി പെട്ടെന്നൊരുനാൾ മിണ്ടാതെ മുങ്ങുന്നത് മുതൽ വൈകാരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നത് വരെ അതിൽ പെടുന്നു. 

Image credits: Getty

അബദ്ധങ്ങള്‍

ഇങ്ങനെ പ്രണയത്തിൽ പെടുമ്പോൾ സ്വന്തം കാര്യം നോക്കണമെന്നും ഇത്തരം ചില അബദ്ധങ്ങളിൽ പെടരുത് എന്നുമാണ് വിദ​ഗ്‍ദ്ധർ പറയുന്നത്. 

Image credits: Getty

മുങ്ങിയേക്കാം

ചിലർ പ്രണയത്തിലാവുന്നത് തന്നെ സാമ്പത്തികമായോ വൈകാരികമായോ ചൂഷണം ചെയ്യാനായിരിക്കും. ഇതെല്ലാം കഴിഞ്ഞ് മുങ്ങിയെന്നും വരാം. 

Image credits: Getty

ഇവ സൂക്ഷിക്കാം

എന്തായാലും, പ്രണയത്തിലെ പേടിക്കേണ്ടുന്ന ചില സം​ഗതികളെന്തൊക്കെയാണ് എന്ന് നോക്കാം. അവലാഞ്ചിം​ഗ്, ​ഗോസ്റ്റിം​ഗ്, ലവ് ബോംബിം​ഗ്, പേപ്പർ ക്ലിപ്പിം​ഗ് എന്നിവയാണ് പ്രധാനം.

Image credits: Getty

അവലാഞ്ചിം​ഗ്

ഒരു പ്രണയം കണ്ടെത്തുന്നതിന് വേണ്ടി തങ്ങളുടെ ഡിമാൻഡുകളൊക്കെ മാറ്റിവയ്ക്കുന്നതാണിത്. പ്രായം, ജോലി, രൂപം, ഇഷ്ടങ്ങൾ ഇവയൊന്നും പരി​ഗണിക്കാതെ പ്രണയം കണ്ടെത്തൽ. 

Image credits: Getty

ഗോസ്റ്റിം​ഗ്

​പ്രണയത്തിലാവുകയും ഒരു പ്രശ്നവുമില്ലാതെ മുന്നോട്ട് പോവുകയും ചെയ്ത ബന്ധത്തിൽ നിന്നും ഒരാൾ ഒരു തെളിവും അവശേഷിപ്പിക്കാതെ പെട്ടെന്നൊരുനാൾ മുങ്ങുന്നതാണിത്. 

Image credits: Getty

ലവ് ബോബിം​ഗ്

അമിതമായ ശ്രദ്ധയും കരുതലും വാത്സല്യവും ഒക്കെ നൽകി കാമുകിയെ/ കാമുകനെ എല്ലാത്തരത്തിലും ആശ്രയത്വമുള്ളവരാക്കി മാറ്റുന്നതാണ് ഇത്. 

 

Image credits: Getty

പേപ്പർ ക്ലിപ്പിം​ഗ്

കാമുകനെ മറക്കുകയും പുതിയൊരു ജീവിതം തുടങ്ങാൻ പോവുകയും ചെയ്യുന്ന അതേസമയം അയാളുടെ കോളോ മെസ്സേജോ വരുന്ന അവസ്ഥ. നമ്മെ മറ്റൊരു ജീവിതത്തിലേക്ക് വിടരുതെന്നാണ് ലക്ഷ്യം.

Image credits: Getty
Find Next One