Web Specials

ചിരി

ചിരി ആരോഗ്യത്തിനും ആയുസ്സിനും വളരെ നല്ലതാണ് എന്നാണ് പറയുന്നത്. എന്നാൽ, ദിവസത്തിൽ ഒരു തവണയെങ്കിലും ചിരിക്കണമെന്ന് നിയമമുള്ള സ്ഥലമുണ്ടോ? ഉണ്ട്.
 

Image credits: Getty

യമഗത

ജപ്പാനിലെ യമഗത പ്രിഫെക്ചറിലെ നിവാസികൾക്കാണ് ഈ നിയമം ബാധകം. അവിടെ പൗരന്മാരോട് ദിവസത്തിൽ ഒരിക്കലെങ്കിലും ചിരിക്കാൻ നിർദ്ദേശിക്കുന്ന ഒരു ഓർഡിനൻസ് പാസാക്കിയിരിക്കുകയാണത്രെ.

Image credits: Getty

ഓർഡിനൻസ്

വടക്കൻ യമഗത പ്രിഫെക്ചറിലെ പ്രാദേശിക ഗവൺമെൻ്റ് കഴിഞ്ഞയാഴ്ചയാണ് ഈ ഓർഡിനൻസ് പാസാക്കിയത്.

Image credits: Getty

ഒരു തവണ

ഇതുപ്രകാരം ജനങ്ങളോട് ദിവസത്തിലൊരിക്കലെങ്കിലും ചിരിക്കണം എന്നാണ് പറയുന്നത്. വിവിധ കമ്പനികളോട് ചിരിയും സന്തോഷവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാനും നിർദ്ദേശമുണ്ട്.

Image credits: Getty

ചിരിയും ആരോഗ്യവും

ജാപ്പനീസ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയാണത്രെ ഈ ചിരിപ്പിക്കൽ പദ്ധതിയുടെ ലക്ഷ്യം.

Image credits: Getty

ഗവേഷണം

യമഗത സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മെഡിസിൻ നടത്തിയ ഗവേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞയാഴ്ച ഓർഡിനൻസ് പാസാക്കിയത്.

Image credits: Getty

ഹൃദ്‍രോഗ സാധ്യത

ചിരി ഹൃദ്‍രോഗ സാധ്യത കുറക്കുമെന്നും ഈ ഗവേഷണത്തിൽ കണ്ടെത്തി.

 

Image credits: Getty

എതിർപ്പ്

അതേസമയം നിയമത്തെ എതിർക്കുന്നവരും ഉണ്ട്. ചിരിക്കുന്നതും ചിരിക്കാതിരിക്കുന്നതും ഓരോരുത്തരുടെ വ്യക്തിപരമായ താല്പര്യമാണെന്നാണ് അവരുടെ വാദം.

Image credits: Getty
Find Next One