Lifestyle

പപ്പായ ഫേസ് പാക്കുകള്‍...

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും സഹായിക്കും. 

Image credits: Getty

ചര്‍മ്മം തിളങ്ങാന്‍

പഴുത്ത പപ്പായ കഷ്ണങ്ങളാക്കി മുറിച്ച് ജ്യൂസാക്കി മാറ്റുക. അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 

Image credits: Getty

മുഖത്തെ കറുത്ത പാടുകള്‍

അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
 

Image credits: Getty

കരുവാളിപ്പ് മാറാന്‍

അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

Image credits: Getty

മുഖക്കുരു മാറാന്‍

അര കപ്പ് പപ്പായ പള്‍പ്പിനൊപ്പം ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.  
 

Image credits: Getty

മുഖത്തെ ചുളിവുകൾ മാറ്റാൻ

പഴുത്ത പപ്പായ കഷ്ണങ്ങള്‍ ജ്യൂസാക്കിയതിനൊപ്പം അര മുറി ഓറഞ്ച് ജ്യൂസും കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

Image credits: Getty

മുഖസൗന്ദര്യത്തിന്

അരക്കപ്പ് പപ്പായയും പഴവും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

Image credits: Getty

സണ്‍ ടാന്‍ മാറാന്‍

പപ്പായയും തക്കാളിനീരും ചേര്‍ത്തുളള മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കും. 

Image credits: AP

വായ്നാറ്റം അകറ്റാന്‍ പരീക്ഷിക്കാം ഈ എട്ട് ടിപ്സുകള്‍...

Onam 2023: ഇത്തവണ പട്ടുപാവാടയും ബ്ലൗസും; ഓണാഘോഷ ചിത്രങ്ങളുമായി അഹാന

Onam 2023: കസവു ദാവണിയില്‍ മനോഹരിയായി ശ്രിന്ദ; ചിത്രങ്ങള്‍ വൈറല്‍

ഓണത്തിന് എന്നും കസവ് തന്നെ ഹരം; കസവിലെ ഡിസൈനുകള്‍...