Lifestyle
വായ്നാറ്റത്തെ അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് പെരുംജീരകം. അതിനാല്‍ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.
ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം. ഗ്രാമ്പൂവില്‍ ആന്റിസെപ്റ്റിക് ഗുണങ്ങൾ വായയിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.
കറുവാപ്പട്ടയ്ക്ക് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വായ് നാറ്റം അകറ്റാൻ കറുവപ്പട്ട വെള്ളം ഉപയോഗിച്ച് വായ് കഴുകാം.
ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം.
ഗ്രീന്‍ ടീ ദിവസേന കുടിക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കുക. വായ ഉണങ്ങിയിരിക്കുന്നത് വായ്‌നാറ്റം രൂക്ഷമാകാൻ കാരണമാകും.
ആരോഗ്യപരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പഴവർഗ്ഗങ്ങൾ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം അകറ്റാൻ സഹായിക്കും.