ഒരു പിടി മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ തേയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി ഈ വെള്ളം ഉപയോഗിച്ച് തലകഴുകുക.
Image credits: others
നെല്ലിക്ക
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കയുടെ എണ്ണ തലയില്‍ പുരട്ടുന്നത് മുടിക്ക് കറുപ്പ് നിറം കിട്ടാന്‍ സഹായിക്കും.
Image credits: Getty
കറിവേപ്പില
രണ്ട് ടീസ്പൂണ്‍ വെള്ളിച്ചെണ്ണ നന്നായി ചൂടാക്കുക. ശേഷം ഇറക്കിവച്ച എണ്ണയിലേക്ക് 10-12 കറിവേപ്പിലകള്‍ ഇടുക. തണുത്തുകഴിഞ്ഞാല്‍ ഈ എണ്ണ തലയില്‍ തേച്ചു പിടിപ്പിക്കാം.
Image credits: Getty
കാപ്പിപ്പൊടി
വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇനി ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ചശേഷം ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം.
Image credits: Getty
ആര്യവേപ്പില
ആര്യവേപ്പിലയുടെ എണ്ണ തലയില്‍ പുരട്ടുന്നത് മുടിക്ക് കറുപ്പ് നിറം കിട്ടാന്‍ സഹായിക്കും.