Health
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. എന്നാൽ, ഇതിൻ്റെ കുറവ് ശരീരത്തിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
മുട്ടയിൽ പ്രോട്ടീൻ മാത്രമല്ല വിറ്റാമിൻ ഡിയും കൂടുതൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലമുള്ളതാക്കുകയും പ്രതിരോധശേഷി കൂട്ടൂന്നതിനും സഹായിക്കും.
വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ് സാല്‍മണ്‍ ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ ഗുണം ചെയ്യും.
പാലുൽപ്പന്നമായ പനീർ വിറ്റാമിൻ ഡിയുടെ ഉറവിടമാണ്. ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്തുന്നത് എല്ലുകളെ ശക്തിപ്പെടുത്തും.
സോയ മിൽക്ക്, ബദാം പാൽ, ഓട്സ് പാൽ എന്നിവ വിറ്റാമിൻ ഡി കൊണ്ട് സമ്പുഷ്ടമാണ്.
ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. കൂണിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.
തെെരിൽ കാത്സ്യം മാത്രമല്ല വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടും.