Health
ഓട്സിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു.
ഓട്സിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ, ഇത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
ഓട്‌സിലെ ഫൈബറും ആൻ്റിഓക്‌സിഡൻ്റും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഓട്‌സിലെ ലയിക്കുന്ന നാരുകൾ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.
ഓട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടൽ ബാക്ടീരിയയെ പിന്തുണയ്‌ക്കുന്നതിലൂടെയും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.
ഓട്സിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് എക്‌സിമ, ചർമ്മം വരണ്ട് പൊട്ടുക എന്നിവ തടയുന്നു.
ഓട്സ് പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനുംഅടങ്ങിയ ഇവ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.