Health
ജലാംശം കുറയുന്നതിന്‍റെ ഭാഗമായി സ്കിൻ (ചര്‍മ്മം) വരണ്ടുണങ്ങി ഡ്രൈ സ്കിൻ ആകുന്നത് ഒരു ലക്ഷണമാണ്
മൂത്രം അസാധാരണമാം വിധം കടുംനിറത്തിലായി മാറുന്നതും നിര്‍ജലീകരണത്തിന്‍റെ സൂചനയാകാം
ജലാംശം കുറയുന്നതിന്‍റെ ഭാഗമായി ഊര്‍ജ്ജം കുറയുകയും ഇതുമൂലം കടുത്ത തളര്‍ച്ച നേരിടുകയും ചെയ്യാം
ഇടവിട്ട് തലവേദന വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ദിവസത്തില്‍ കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് ശ്രദ്ധിക്കണം
പേശീവേദന, പ്രത്യേകിച്ച് കാലില്‍ വേദന അനുഭവപ്പെടുന്നതും നിര്‍ജലീകരണത്തിന്‍റെ ഒരു സൂചനയായി വരുന്നതാണ്
വേണ്ടത്ര വെള്ളം കുടിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ ശരീരത്തില്‍ ജലാംശം കുറവാണെങ്കില്‍ വായ ഡ്രൈ ആയി മാറുകയും വായ്‍നാറ്റവും പതിവാകാം
ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലെങ്കില്‍ അത് ദഹനത്തെ ബാധിക്കുകയും ഇതുമൂലം മലബന്ധം നേരിടുകയും ചെയ്യാം