Health

ലോക കാഴ്ച ദിനം

ഇന്ന് ഒക്ടോബർ 12. ലോക കാഴ്ച ദിനമായി ആചരിക്കുന്നു. പുകവലി, തെറ്റായ ഭക്ഷണക്രമം, ഉറക്കക്കുറവ് എന്നിങ്ങനെയുള്ള പല ജീവിത ശീലങ്ങളും കണ്ണിന്റെ ആരോഗ്യത്തെ മോശമാക്കുന്നു.

Image credits: Getty

കണ്ണുകളെ സംരക്ഷിക്കാം

കണ്ണിന്റെ ആരോ​ഗ്യത്തിനായി ജീവിതശെെലിയിൽ ശ്രദ്ധക്കേണ്ടത് എന്തൊക്കെയെന്നറിയാം...
 

Image credits: Getty

നേത്ര പരിശോധന

നേത്രാരോഗ്യം ഉറപ്പാക്കുന്നതിന് പതിവ് നേത്ര പരിശോധന ചെയ്യുക. കാരണം അവ ഗ്ലോക്കോമ, തിമിരം, മാക്യുലാർ രോഗങ്ങൾ എന്നിവയുടെ ആദ്യകാല ലക്ഷണങ്ങൾ കണ്ടെത്താൻ സഹായിക്കും.

Image credits: Getty

ആരോഗ്യകരമായ ഭക്ഷണക്രമം

ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക. 
 

Image credits: Getty

വിറ്റാമിൻ എ

വിറ്റാമിൻ എ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ സി, സെലിനിയം തുടങ്ങിയവ ഭക്ഷണങ്ങൾ ശീലമാക്കുക.  

Image credits: Getty

സമീകൃതാഹാരം

സമീകൃതാഹാരം പ്രായവുമായി ബന്ധപ്പെട്ട വിവിധ നേത്രരോഗങ്ങൾക്കെതിരെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം വർദ്ധിപ്പിക്കും.

Image credits: Getty

നേത്ര പ്രശ്നങ്ങൾ

അവശ്യ പോഷകങ്ങൾ പ്രായവുമായി ബന്ധപ്പെട്ട നേത്ര പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുക ചെയ്യുന്നു. 

Image credits: Getty

സൺഗ്ലാസുകൾ

അൾട്രാവയലറ്റ് പരിരക്ഷയുള്ള സൺഗ്ലാസുകൾ ധരിക്കുക. അവ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.

Image credits: Getty

വ്യായാമം

പതിവായി വ്യായാമം ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
 

Image credits: Getty

കണ്ണിനും വേണം വ്യായാമം

കമ്പ്യൂട്ടറുകൾക്ക് മുന്നിൽ അധിക നേരം ഇരുന്ന് ജോലി ചെയ്യുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കാം. 

Image credits: Getty
Find Next One