Health
നല്ല മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും പോഷകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നതായി ന്യൂട്രീഷനിസ്റ്റ് ലോവ്നീത് ബത്ര പറയുന്നു.
ഉത്കണ്ഠ കുറയ്ക്കുന്നതിന് സഹായിക്കുന്ന ചില പോഷകങ്ങൾ...
സ്ട്രെസ് കുറ്ക്കുന്നതിനും ബുദ്ധി വികാസത്തിനും വിറ്റാമിൻ ഡി പ്രധാനപ്പെട്ട പോഷകമാണ്.
ഉത്കണ്ഠ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് മഗ്നീഷ്യം സഹായകമാണ്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു.
തലച്ചോറിന്റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനത്തിനും പ്രധാനപ്പെട്ട പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. മത്തി, അയല, ചൂര, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങളിൽ ഈ പോഷകം അടങ്ങിയിട്ടുണ്ട്.
ബ്രൊക്കോളിയില്‍ ഉള്ള വിറ്റമിന്‍ കെ തലച്ചോറിന്റെ ശക്തിയും ബൗദ്ധിക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കും.