Health
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അവശ്യ പോഷകങ്ങൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.
മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിനും സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
വിവിധ ഇലക്കറികളിൽ വിറ്റാമിനുകളായ എ, സി, കെ എന്നിവയും നാരുകളും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ഓറഞ്ചിൽ വിറ്റാമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയ നട്സ് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
രക്തസമ്മർദ്ദവും കൊളസ്‌ട്രോളിൻ്റെ അളവും കുറയ്ക്കാൻ വെളുത്തുള്ളി സഹായകമാണ്.
ക്യാരറ്റിൽ ബീറ്റാ കരോട്ടിൻ, ഫൈബർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.