Health
എത്ര ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നാറുണ്ട്?
പല കാരണങ്ങൾ കൊണ്ടാണ് കടുത്ത ക്ഷീണം അനുഭവപ്പെടുന്നത്.
പോഷകങ്ങളുടെ കുറവ്, നിർജ്ജലീകരണം, രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ, കഫീന്റെ അമിത ഉപയോഗം ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് അമിത ക്ഷീണം ഉണ്ടാകാം.
രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ക്ഷീണം മാറാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഫെെബർ ധാരാളമായി അടങ്ങിയ ഓട്സ് ക്ഷീണം അകറ്റുന്നതിന് സഹായിക്കുന്നു.
ദിവസവും ഒരു മുട്ട കഴിക്കുന്നത് ക്ഷീണം അകറ്റുന്നതിന് മാത്രമല്ല എല്ലുകളെ ബലമുള്ളതാക്കാനും സഹായിക്കും.
പ്രോട്ടീൻ സമ്പുഷ്ടമായ തെെര് എനർജി ലെവൽ കൂട്ടുന്നതിന് സഹായിക്കുന്നു.
ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ക്ഷീണം അകറ്റുക മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഗുണം ചെയ്യും.
ബെറിപ്പഴങ്ങൾ ആൻ്റി ഓക്‌സിഡൻ്റുകളാലും നാരുകളാലും സമ്പന്നമാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും ഊർജം വർദ്ധിപ്പിക്കാനും സഹായിക്കും.
പൊട്ടാസ്യം ധാരാളമായി അടങ്ങിയ വാഴപ്പഴം ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.