Health

ഒമേഗ-3 ഫാറ്റി ആസിഡ്

കാൻസർ സാധ്യത കുറയ്ക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആറ് ഭക്ഷണങ്ങൾ.

Image credits: Getty

ഒമേഗ-3 ഫാറ്റി ആസിഡ്

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നതായി പഠനം.

Image credits: Getty

കാൻസർ

ജോർജിയ സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

Image credits: Getty

വിവിധ ക്യാൻസർ സാധ്യത കുറയ്ക്കുന്നു

ഒമേഗ-3 വൻകുടൽ, ആമാശയം, ശ്വാസകോശ അർബുദം, മറ്റ് ദഹനേന്ദ്രിയ ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി​ ​ഗവേഷകൻ യുചെൻ ഷാങ് പറഞ്ഞു.  

Image credits: Getty

ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ

ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് കഴിക്കേണ്ട ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ. 

Image credits: Getty

സാൽമൺ ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് മാത്രമല്ല വിറ്റാമിന്‍ ഡിയും ബിയും മറ്റ് പ്രോട്ടീനുകളും സാൽമൺ മത്സ്യത്തിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty

വാൾനട്ട്

ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷ്യം, കോപ്പര്‍, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ വാൾനട്ട് വിവിധ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

Image credits: Getty

മുട്ട

ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ മുട്ട അർബുദ സാധ്യത കുറയ്ക്കുക മാത്രമല്ല തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
 

Image credits: Getty

സോയാബീൻസ്

ഫൈബര്‍, വിറ്റാമിന്‍ കെ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയൊടെപ്പം ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയതാണ് സോയാ ബീന്‍സ്.

Image credits: Getty

ഫ്‌ളാക്‌സ് സീഡുകള്‍

ഒമേഗ 3 ഫാറ്റി ആസിഡ്, ഫൈബര്‍, മഗ്നീഷ്യം എന്നിവ അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
 

Image credits: Getty

ചിയ സീഡ്

ഒമേഗ 3 ഫാറ്റി ആസിഡ് ചിയ സീഡ് അർബുദത്തെ തടയുക മാത്രമല്ല ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

Image credits: Getty

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

വീട്ടിൽ എലി ശല്യം രൂക്ഷമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന നാല് സുഗന്ധവ്യഞ്ജനങ്ങൾ

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ