Health
പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആരോഗ്യകരമായൊരു ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.
പ്രമേഹമുള്ളവർ ഭക്ഷണത്തിൽ 45-60 ഗ്രാം കാർബോഹൈഡ്രേറ്റ് വരെ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ പറയുന്നു.
പൂർണ്ണമായും കാർബോഹൈഡ്രേറ്റ് ഇല്ലാതെ പോകുന്നത് നിർജ്ജലീകരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ കാർബോഹൈഡ്രേറ്റ് ലഭിക്കുന്നതിനുള്ള ആരോഗ്യകരമായ മറ്റൊരു ഭക്ഷണമാണ് പയർവർഗ്ഗങ്ങൾ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ആന്റി ഓക്സിഡൻറുകളും നാരുകളും നിറഞ്ഞ ബെറിപ്പഴങ്ങൾ പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതാണ്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ ഉൽപ്പാദനം നിയന്ത്രിക്കാനും ഓട്സ് ഉൾപ്പെത്താം.
ആപ്പിൾ, കിവി തുടങ്ങിയ പഴങ്ങൾ കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.