Health
പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മലബന്ധം.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും മലബന്ധ പ്രശ്നം ഉണ്ടാകാം.
പതിവായുള്ള വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലത്തിലും ശ്രദ്ധ നൽകിയാൽ മലബന്ധം തടയാം.
മലബന്ധം അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം...
നെയ്യിൽ അടങ്ങിയിട്ടുള്ള ബ്യൂട്ടിറേറ്റിന്റെ ഉള്ളടക്കം മലബന്ധം തടയുന്നതിനും സഹായിക്കുന്നു.
ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കുടിക്കുക. ഇത് മലബന്ധം അകറ്റുന്നതിന് സഹായിക്കുന്നു.
പതിവായി നെല്ലിക്ക കഴിക്കുന്നത് മലബന്ധ പ്രശ്നം അകറ്റാൻ സഹായിക്കും.
വിറ്റാമിൻ എ, സി, ഇ, കെ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ആപ്പിൾ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധ പ്രശ്നം തടയുന്നതിന് സഹായിക്കുന്നു.