Health
മൊബൈല്‍ സ്ക്രീൻ പോലുള്ള സ്ക്രീനുകളില്‍ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് അമിതമായി കൊള്ളുന്നത്
ഭക്ഷണം കഴിക്കാതിരിക്കുകയും പിന്നീട് ഒന്നിച്ച് കഴിക്കുകയും ചെയ്യുന്ന ശീലവും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാം
ജോലിയില്‍ നിന്നോ വീട്ടില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമുള്ള സ്ട്രെസ് അമിതമായി അനുഭവിക്കുന്നതും പ്രശ്നമാണ്
പതിവായി ഉറക്കം നഷ്ടപ്പെടുന്നത്, ആഴത്തിലുള്ള- സുഖകരമായ ഉറക്കം ലഭിക്കാതിരിക്കുന്നത് എന്നിവയും തലച്ചോറിനെ ബാധിക്കാം
സാമൂഹികബന്ധങ്ങളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നുമെല്ലാം ഉള്‍വലിഞ്ഞ് നില്‍ക്കുന്ന പ്രകൃതവും നല്ലതല്ല
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍, കായികാധ്വാനമില്ലാത്ത അലസമായ ജീവിതരീതിയുള്ളവര്‍ എന്നിവരും ശ്രദ്ധിക്കുക
മോണരോഗവും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാം. അതിനാല്‍ വായയും പല്ലുമെല്ലാം ശുചിയാക്കി കൊണ്ടുനടക്കുക
റിഫൈൻഡ് കാര്‍ബ്, അമിതമായി മധുരം, ഫുഡ് അഡിറ്റീവ്സ് എന്നിവയും തലച്ചോറിനെ ദോഷകരമായി ബാധിക്കാം