Health
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ.
ദിവസം മുഴുവൻ ഊർജത്തോടെയിരിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ.
ചില ഭക്ഷണങ്ങൾ രാവിലെ തന്നെ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങളിതാ
ബർഗറുകൾ, ചിപ്‌സ് എന്നിവ ഒഴിഞ്ഞ വയറ്റിൽ കഴിക്കരുത്. ഈ ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ കൊഴുപ്പ്, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.
ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് ആമാശയത്തെ അസ്വസ്ഥമാക്കുകയും ആസിഡിൻ്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും.
നാരങ്ങ, ഓറഞ്ച്, മുന്തിരിപ്പഴം തുടങ്ങിയ സിട്രസ് പഴങ്ങൾ ഉയർന്ന അസിഡിറ്റി ഉള്ളവയാണ്. ഒഴിഞ്ഞ വയറ്റിൽ അവ കഴിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കും,
രാവിലെ സോഡയും മറ്റ് ശീതള പാനീയങ്ങളും കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും.
മധുരപലഹാരങ്ങൾ, പേസ്ട്രികൾ, മധുരമുള്ള പാനീയങ്ങൾ തുടങ്ങിയവ വെറും വയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര എന്നിവ കൂടുന്നതിന് ഇടയാക്കും.
ഒഴിഞ്ഞ വയറ്റിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. എരിവുള്ള വിഭവങ്ങൾ വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.