Health
പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ജിഐ കുറഞ്ഞ ആറ് ഭക്ഷണങ്ങൾ
ഗ്ലൈസെമിക് സൂചിക കുറഞ്ഞ (ജിഐ) ഭക്ഷണങ്ങളാണ് പ്രമേഹരോഗികൾ പ്രധാനമായി കഴിക്കേണ്ടത്. ജിഐ കുറഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പയർവർഗ്ഗങ്ങളിൽ സുപ്രധാന പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുപാടുകൾ തടയുകയു ചെയ്യുന്നു.
ഫെെബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ് ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്തോസയാനിൻ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ ഭക്ഷണത്തിൽ സരസഫലങ്ങൾ ഉൾപ്പെടുത്താം.
ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് പാവയ്ക്ക.
ഓട്സിൽ ജിഐ അളവ് വളരെ കുറവാണ്. പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്.
ആരോഗ്യകരമായ കൊഴുപ്പും ഫെെബറും അടങ്ങിയ അവാക്കാഡോയിൽ ജിഐ അളവ് കുറവാണ്.
പിസ്തയിൽ ജിഐ അളവ് വളരെ കുറവാണ്. അത് കൊണ്ട് തന്നെ ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.