Health
മണിക്കൂറുകളോളം ഫോണിലേക്ക് നോക്കിയിരിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും കണ്ണ് വേദന പതിവാകുകയും ചെയ്യാം
മിക്കവരും രാത്രിയിലാണ് ഏറെ നേരം ഫോണില്‍ നോക്കി ചിലവിടുന്നത്. ഇത് വലിയൊരു വിഭാഗം പേരിലും ഉറക്കപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്
പ്രത്യേക ഘടനയില്‍ ഇരുന്നോ കിടന്നോ ദീര്‍ഘനേരം ഫോണ്‍ നോക്കുന്നത് പതിവായ കഴുത്ത്- പുറംവേദനയുണ്ടാക്കും
അധികനേരം ഫോണ്‍ നോക്കുമ്പോള്‍ അത് പലരിലും സ്ട്രെസ്- ആംഗ്സൈറ്റി (ഉത്കണ്ഠ) എന്നിവയുണ്ടാക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
ദീര്‍ഘസമയം ഫോണില്‍ ചിലവിടുന്ന ശീലമുള്ളവരില്‍ നല്ലൊരു വിഭാഗവും വ്യായാമം ചെയ്യാത്തവരാണ്. കായികാധ്വാനമില്ലാത്ത ജീവിതരീതി തീര്‍ച്ചയായും അപകടമാണ്
ഏത് കാര്യത്തിനും ഫോണിനെ ആശ്രയിക്കുന്നതും, ഫോണില്‍ തന്നെ ദീര്‍ഘസമയം ചിലവിടുന്നതും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുന്നു
ഫോണില്‍ അധികസമയം ചിലവിടുമ്പോള്‍ മറ്റുള്ളവരുമായുള്ള ഇടപഴക്കം കുറയുന്നു. ഇത് വ്യക്തിയെ ഉള്‍വലിയുന്നതിലേക്ക് നയിക്കും
ഫോണില്‍ മണിക്കൂറുകളോളം ചിലവഴിച്ച് ശീലിച്ചുകഴിഞ്ഞാല്‍ അത് പല അപകടങ്ങളും വിളിച്ചുവരുത്തും. കാരണം ശ്രദ്ധ മുഴുവൻ ഫോണിലായിപ്പോകും